കുങ്കുമപ്പൂക്കൾ

കുങ്കുമപ്പൂക്കൾ അമ്മയ്ക്ക് വളരെ ഇഷ്ടമാണെന്നു കുഞ്ഞുഷീനറിയാമായിരുന്നു ( വിശുദ്ധിയിലേക്ക് നടന്നടുക്കുന്ന ഷീൻതിരുമേനി). അമ്മയെ സന്തോഷിപ്പിക്കാൻവേണ്ടിയാണ് അവനത് ചെയ്തത്. സ്കൂളിൽ നിന്ന് വീട്ടിൽ വരുന്നത് ഒരു പൂക്കടയുട മുന്പിലൂടെയാണ്. വിഡി ഒരുപ്പാട്കുങ്കുമച്ചെടികൾ വില്പനയ്ക്ക് വച്ചിരുന്നു. പത്തു പൈസയാണ് വില. ഷീന കച്ചവടക്കാരൻ കാണാതെ ഒരു കുങ്കുമപ്പൂ പറിച്ചെടത്തു. അതവൻ അമ്മയ്ക്ക് നൽകി.

നിനക്കിതെവിടെന്ന് കിട്ടി? ആര് തന്നു? അതോ വാങ്ങിയതാണോ?” ‘അമ്മ പെട്ടന്ന് ചില ചോദയങ്ങൾ ചോദിച്ചു.

വാങ്ങാൻ മകന്റെ കയ്യിൽ പണമില്ലെന്ന് അമ്മക്കറിയാമായിരുന്നു. എന്നിട്ടും അവരങ്ങനെ ചോദിച്ചുവെന്നേയുള്ളു.

ആരും തന്നതുമല്ല വാങ്ങിയതുമല്ല…,” ഷീൻ സത്യസന്ധമായി പറഞ്ഞു.

അപ്പോൾ നീയിത് കട്ട് പറിച്ചതാണല്ലേ?”

അമ്മയുടെ സ്വരം ഉയർന്നു. അവർ വേഗം മകനോട് അവന്റെ സമ്പാദയപെട്ടിയിൽനിന്ന് അമ്പതുപൈസ എടുക്കാൻ കല്പ്പിച്ചു. എന്നിട്ടു പറഞ്ഞു:

നീയിത് കടക്കാരന്കൊണ്ടുപ്പോയി കൊടുക്കണം .”

അമ്മേചെടിക്കുതന്നെപത്തുപൈസയല്ലേ ഉള്ളൂ. അപ്പൊ പിന്നെന്തിനാണ് ഒരു പൂവിന്അമ്പതുപൈസ കൊടുക്കുന്നത്?”

ഷീൻ തർക്കിച്ചു.

നീ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി. തെറ്റിന് പ്രായശ്ചിത്തം ചെയ്യണം. ഉത്തിരിപ്പൂ കടം വീട്ടുകയും വേണം…” അമ്മ വ്യക്തമാക്കി.

ഷീനെ മൂലയാധിഷ്ഠിത ജീവിതത്തിന് പ്രേരിപ്പിച്ച മാതൃകയായിരുന്നുഅമ്മ. സംഭവം അദ്ദേഹത്തിന്റെ പില്ക്കാല ജീവതത്തിൽ നിർണ്ണായകസ്വാധീനം ചെലുത്തുകയും ചെയ്തു.

വിയർപ്പിന്റെ വില അറിഞ്ഞവരായിരുന്നു ന്യൂട്ടൻ ഷീനും ഡെലിയാ ഫുൾട്ടനും. അതുകൊണ്ടുതന്നെ മക്കളും അതറിഞ്ഞു വളരണമെന്ന് അവരാഗ്രഹിച്ചു. അതിന് വേണ്ട പരിശീലനം മക്കൾക്ക് നൽകാനും അവർ മറന്നില്ല. സ്വന്തം കൃഷിയിടങ്ങളിൽ മക്കൾക്ക് കൂലി കൊടുത്തു് അവരെ പണിക്കു പിതാവ് നിയോഗിക്കുമായിരുന്നു. ചോളം നടുക, വൈക്കോൽ ഉണക്കുക, പശുവിനെ കുളിപ്പിക്കുക, പന്നിക്ക്  തീറ്റ കൊടുക്കുക തുടങ്ങിയ ജോലികളാണ് കുട്ടികൾക്ക് ചെയ്യാനുണ്ടായിരുന്നത്. പില്ക്കാലത്തു ദിവസവും 19 മണിക്കൂർ ജോലി ചെയ്യാൻ ഷീൻ പ്രേരകമായതും ചെറുപ്പത്തിലേ ഉള്ളിൽ വളർന്ന കഠിനാധ്വാനശീലമായിരുന്നു.