വിൻഫ്രിഡിന്റെ വിജയത്തിൽ സന്തുഷ്ടനായ മാർപാപ്പ 723 ൽ അദ്ദേഹത്തെ മെത്രാനായി അഭിഷേചിക്കുകയും പേര് ബോണിഫേസ് അന്ന് മാറ്റുകയും ചെയിതു. ബിഷപ് ഹെസ്സയിലേക്കു തിരിച്ചുവന്നു ജൂപിറ്ററിനു പ്രതിഷ്ഠിച്ചിരുന്ന ഒരു ഓക്ക് തടി വെട്ടിപ്പൊളിച്ചു ആ മരംകൊണ്ടു ഒരു പള്ളിപണിയിച്ചു. ഇംഗ്ലണ്ടിൽ നിന്ന് കുറെ വൈദികരെക്കൂടി വരുത്തി ബോണിഫേസ് തന്റെ പ്രവർത്തനം ശക്തിപ്പെടുത്തി. ഗ്രിഗറി ദ്വിതീയൻ, ഗ്രിഗറി തൃതീയൻ, സക്കറി എന്ന മുന്ന് മാർപാപ്പാമാരുടെ കീഴിൽ ജോലിചെയ്തു. എല്ലാവരും അദ്ദേഹത്തെ വിശുദ്ധനെപ്പോലെയാണ് കരുതിയിരുന്നത്. ഫ്രാൻസിലും ജര്‍മനിയിലും അദ്ദേഹം മാർപാപ്പയുടെ പ്രതിനിധിയായിരുന്നു. പ്രസ്തുത സ്ഥാനത്തിൽ നിന്നും ഒഴിവാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും മാർപാപ്പാമാർ സമ്മതിച്ചില്ല. 747 ൽ അദ്ദേഹത്തെ മെയിൻസ് ആർച്ബിഷപ്പാക്കി.
വി. ബോണിഫേസ് (680 – 755 ) മെത്രാൻ, രക്തസാക്ഷി
വി. ബോണിഫേസ് ഇംഗ്ലണ്ടിൽ ഡെവോന്ഷിറെയിൽ 680 ൽ ജനിച്ചു. വിൻഫ്രിഡ് എന്നായിരുന്നു ജ്ഞാനസ്നാന നാമം. പരിശുദ്ധരായ സന്യാസികളുമായുള്ള ഇടപഴക്കം വിൻഫ്രിഡിനെ ആ വഴിക്കു തിരിച്ചു. മുപ്പതാമത്തെ വയസ്സിൽ പുരോഹിതനായ വിൻഫ്രിഡ് ആദ്യം ഫീസിലെന്റിലും പിന്നീട് ജര്‍മനിയിലും സുവിശേഷപ്രചാരണത്തിലേർപ്പെട്ടു. ബവേറിയയിൽ വളരെ മനസാന്തരങ്ങൾ ഉണ്ടായി. ഫീസിലെന്റിൽ പതിമൂന്നു വര്‍ഷം ആർച്ച്ബിഷപ് വിശുദ്ധ വില്ലേബ്രാൻഡിനെ സഹായിച്ചു. അദ്ദേഹത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്നു ഭയന്ന് ഫാദർ വിൻഫ്രിഡ് ജര്‍മനിയിലേക്കു മടങ്ങി. അക്കാലത്തു മാർപാപ്പ ഫാദർ വിൻഫ്രിഡിനെ റോമയിലേക്കു വിളിച്ചു.
ഇംഗ്ലണ്ടിൽ നിന്നും കുറെ വൈദികരെക്കൂടി വരുത്തി മിഷൻ പ്രവർത്തനങ്ങൾ അദ്ദേഹം ത്വരിതപ്പെടുത്തി. അനന്തരം തീക്ഷ്ണതയുള്ള കുറെ കൂട്ടുകാരോടുകൂടി കിഴക്കൻ ഫ്രീസ്ലാന്റിന്റെ ഉത്തരഭാഗങ്ങളിലേക്കു സുവിശേഷം പ്രസംഗിക്കാൻ പോകുകയും അനേകരെ അവിടെ മനസാന്തരപ്പെടുത്തുകയും ചെയിതു. പെന്തക്കുസ്തയുടെ തലേദിവസം ജ്ഞാനസ്നാനം സ്വീകരിച്ചവർക്കു സ്ഥിരിലേപനം നല്കാൻ ഒരു കൂടാരത്തിൽ അദ്ദേഹം കാത്തിരിക്കുമ്പോൾ അവിശ്വാസികൾ ആയുധധാരികളായ ബോണിഫേസിനെയും കൂട്ടരെയും വധിക്കാൻ വന്നു. ബോണിഫേസിന്റെ ഭ്രിത്യൻമാർ അവരെ എതിർക്കാൻ വട്ടംകൂട്ടിയെങ്കിലും മരണത്തെ പ്രസന്നമായി കാത്തിരിക്കാൻ അദ്ദേഹം അവരെ ഉദ്ബോധിപ്പിക്കുകയാണ് ചെയ്തത്. അവർ ബോണിഫേസിനെയും എവോബം എന്ന ബിഷപ്പും മുന്ന് വൈദികരും മുന്ന് ഡീക്കന്മാരും നാലു സന്യാസികളും ഉൾപ്പടെ 52 പേരെ വധിച്ചു. 755 ജൂൺ 5 ആം തീയതിയായിരുന്നു ഈ രക്തസാക്ഷിത്വം.
വി. ബോണിഫേസ് ജർമനിയുടെ അപ്പസ്തോലനായിട്ടാണ് അറിയപ്പെടുന്നത്. അദ്ദേഹം കാന്റർബറി ആർച്ച്ബിഷപ് കാതുബർട്ടിന് എഴുതിയ വാക്കുകൾ സ്മരണീയമാണ്.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.