വി. ക്രിസ്റ്റിന (മൂന്നാം ശതാബ്ദം) കന്യക, രക്തസാക്ഷി
ക്രിസ്റ്റിന ടസ്കനിൽ ഒരു കുലീന കുടുംബത്തിൽ ജനിച്ചു. പിതാവ് ഉർബെയ്ൻ ധാരാളം സ്വർണവിഗ്രഹങ്ങൾ സൂക്ഷിച്ചിരുന്ന കടുത്ത ഒരു വിജാതീയനായിരുന്നു. അവ പലതും ക്രിസ്റ്റിന ഓടിച്ചുപൊടിച്ചു ദരിദ്രർക്ക് ദാനം നൽകി. കോപിഷ്ഠനായ പിതാവ് മകളുടെ മർദ്ദകനായി. അവളെ ആദ്യം വടികൊണ്ട് നന്നായി അടിപ്പിച്ചു; പിന്നീട് ജയിലിലടച്ചു. ക്രിസ്റ്റീനയുടെ വിശ്വാസം അചഞ്ചലമായിത്തന്നെ നിന്നു. പീഡകർ ക്രിസ്റ്റീനയുടെ മാംസം കൊളുത്തുകൾകൊണ്ട് കീറിവലിച്ചു. പിന്നീട് അവർ അവളെ ഒരു മർദ്ദനോപകാരണത്തിൽ കിടത്തി അടിയിൽ തീവച്ചു. തീജ്വാല പീഡകർക്കു നേരെ തിരിഞ്ഞപ്പോൾ ആ മർദ്ദനം നിർത്തി. പിന്നീട് അവളുടെ കഴുത്തിൽ ഭാരമേറിയ ഒരു കല്ലുകെട്ടി അവളെ ബോൾസെന്ന തടാകത്തിലേക്കെറിഞ്ഞു. അവിടെ നിന്നു ഒരു മാലാഖ അവളെ രക്ഷിച്ചു. പിതാവ് വൈരാഗ്യത്തോടെ മരിച്ചു.
പിതാവിന്റെ മരണത്തിനു ശേഷം ന്യായാധിപനായി മർദ്ദന നിർദേശകൻ. ഒരു തീച്ചൂളയിലിട്ടു ദഹിപ്പിക്കാൻ അദ്ദേഹം ആജ്ഞാപിച്ചു. അഞ്ചാം ദിവസം അവിടെ യാതൊരു ക്ലേശവും കൂടാതെ ക്രിസ്റ്റിന കഴിച്ചു. പിന്നീട് സർപ്പകാട്ടിലേക്കു എറിയപെട്ടു. അവിടെയും ഈശോ അത്ഭുതകരമായി അവളെ രക്ഷിച്ചു. പിന്നീട് അവളുടെ നാവ് മുറിച്ചുകളയുകയും അസ്ത്രങ്ങൾകൊണ്ട് ദേഹം കുത്തിത്തുളയ്ക്കുകയും ചെയ്തു. ബോൾസെന്ന തടാകത്തിനരികെ ടൈറോ നഗരത്തിൽവച് അവൾ രക്തസാക്ഷിത്വമകുടം ചൂടി.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.