ദൈവമാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാളിന്റെ എട്ടാം ദിവസം അവിടുത്തെ രാജ്ഞീപദത്തിരുനാൾ ആഘോഷിക്കുന്നതു സമുചിതമായി ട്ടുണ്ട്. കന്യകാമറിയം സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടശേഷം അവിടെ രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടുവെന്നു ജപമാലയുടെ അഞ്ചാം രഹസ്യത്തിൽ നാം ധ്യാനിക്കുന്നുണ്ടല്ലോ. ക്രിസ്തുവിന്റെ രാജപദം അംഗീകരിക്കുമ്പോൾ അവിടുത്തെ അമ്മയുടെ രാജപദം പരോക്ഷമായി നാം പ്രഖ്യാപിക്കുന്നു. തന്നിമിത്തം 1925-ൽ ക്രിസ്തുവിന്റെ രാജത്വത്തി രുനാൾ ആഘോഷിച്ചു തുടങ്ങിയപ്പോൾ കന്യകാംബികയുടെ രാജ്ഞിപദതിരുനാൾ ആഘോഷിക്കാൻ ദൈവമാതൃഭക്തരായ ക്രിസ്ത്യാനികൾക്കു പ്രചോദനമായി. വളരെ പ്രാചീനമായ “പരിശുദ്ധ രാജ്ഞി ” എന്ന പ്രാർ ത്ഥന ക്രിസ്തീയ ഭക്തിയുടെ ചാച്ചിലെന്താണെന്ന് വ്യക്തമാക്കുന്നുണ്ട്.
യാക്കോബിന്റെ ഭവനത്തിൽ ക്രിസ്തു എന്നും വാഴും; ക്രിസ്തുവിന്റെ രാജ്യത്തിന് അതിർത്തിയുണ്ടാകയില്ല. (ലൂക്കാ 1 : 32-33) എന്നീ വചനങ്ങൾ ദൈവമാതാവിന്റെ രാജകീയ പദവിക്കു സാക്ഷ്യം വഹിക്കുന്നു. വിശുദ്ധ ഗ്രിഗറി നസിയിൻസെൻ ദൈവമാതാവിനെ “അഖില ലോക രാജന്റെ അമ്മ, “അഖില ലോക രാജാവിനെ പ്രസവിച്ച കന്യകാംബിക എന്നൊക്കെ സംബോ ധനം ചെയ്തിട്ടുണ്ട്. ഈദൃശമായ സഭാപിതാക്കന്മാരുടെ വചനങ്ങൾ വി. അൽഫോൺസു ലിഗോരി ഇങ്ങനെ സമാഹരിച്ചിരിക്കുന്നു: “രാജാധി രാജന്റെ മാതൃസ്ഥാനത്തേക്കു മേരിയെ ഉയർത്തിയിട്ടുളളതുകൊണ്ടു തിരുസഭ അവളെ രാജ്ഞി എന്ന മഹനീയ നാമം നല്കി ബഹുമാനിച്ചിരിക്കുന്നു.
ഒമ്പതാം പീയൂസു മാർപ്പാപ്പാ പറയുന്നു: “സ്വർഗ്ഗത്തിന്റേയും ഭൂമി യുടേയും രാജ്ഞിയായും സ്വർഗ്ഗീയ വിശുദ്ധരുടേയും മാലാഖമാരുടെ വൃന്ദങ്ങളുടേയും ഉപരിയായും മേരിയെ കർത്താവ് നിശ്ചയിച്ചിരിക്കുന്നതു കൊണ്ട് തിരുസഭ അവളോടു പ്രാർത്ഥിക്കുന്നു. അവൾ ആവശ്യപ്പെടുന്നത് ലഭിക്കുന്നു.”
പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പാ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഈ തിരു ദിവസം കാന്യക മറിയത്തിന്റെ വിമല ഹൃദയത്തിനു മനുഷ്യ വർഗ്ഗത്തിനുള്ള പ്രതിഷ്ഠ നവീകരിക്കാവുന്നതാണ്. മതത്തിന്റെ വിജയത്തിലും ക്രിസ്തീയ സമാധാനത്തിലും നിർവൃതിയടയുന്ന ഒരു സൗഭാഗ്യ യുഗം അതിൽ അധിഷ്ഠിതമാണ്.”
വിചിന്തനം: “സ്വമാതാവിന്റെ മഹത്വം വർദ്ധിപ്പിക്കുന്നതുകൊണ്ട് ഈശോ യുടെ മഹത്വം കുറയുന്നില്ല” (വി. ബെർണാർദ്). ധൈര്യപ്പെടുക, മറിയം എത്രകണ്ടു കൂടുതൽ പരിശുദ്ധയും സമുന്നതയുമായിരിക്കുന്നുവോ അത്ര കണ്ടു കൂടുതൽ സ്നേഹവും ശാന്തതയും അവിടുന്നു പാപിയോടു പ്രദർ ശിപ്പിക്കുന്നു’ (വി. ഗ്രിഗറി).