നമ്മുടെ എല്ലാ പ്രവൃത്തികളും മറിയത്തോടൊന്നിച്ചുവേണം, നിർവ്വഹിക്കുവാൻ. എന്നുവച്ചാൽ, നമുക്കുള്ള ചുരുങ്ങിയ സാദ്ധ്യത വച്ച് എല്ലാക്കാ ര്യ ങ്ങ1ളിലും അനുകരിക്കുവാൻ പരിശുദ്ധാത്മാവു രൂപപ്പെടുത്തിയ എല്ലാ സുകൃതങ്ങളുടെയും പൂർണ്ണതകളുടെയും മാതൃകയായി മറിയത്തെ നാം സ്വീകരിക്കണം. ആകയാൽ, ഓരോ പ്രവർത്തിയും മറിയം എപ്രകാരം ചെയ്തു, അവൾ നമ്മുടെ സ്ഥാനത്തായിരുന്നെങ്കിൽ എപ്രകാരം ചെയ്യുമായിരുന്നു എന്നിങ്ങനെ ചിന്തിക്കണം. ഇതിന്, ജീവിതകാലത്ത് അവൾ അഭ്യസിച്ച പുണ്യങ്ങളെ പഠിക്കു കയും അവയെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യണം.
1. അവളുടെ സജീ വവിശ്വാസമാണ് മാലാഖയുടെ വാക്കുകളെ സംശയിക്കാതെ വിശ്വസി ക്കാൻ അവളെ പ്രാപ്തയാക്കിയത്. കുരിശിന്റെ ചുവടുവരെ നിരന്തരമായി അവൾ വിശ്വസിച്ചു.
2. അവളുടെ അഗാധമായ എളിമ അവളെ പ്രശാന്തമായ സമാധാനത്തിനുടമയാക്കി. അതവളെ ഒളിപ്പിച്ചു; എല്ലാറ്റിനും വിധേയമാക്കി; അവളെ എല്ലാറ്റിനും അവസാനത്തേതാക്കി.
3. അവളുടെ ദൈവികമായ പരമ പരിശുദ്ധി. അതിനു തുല്യമായി ഒരു വിശുദ്ധിയും സ്വർഗ്ഗത്തിനു കീഴെ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. ഇങ്ങനെ പോകുന്നു അവളുടെ സുകൃതങ്ങളുടെ പട്ടിക.
ഞാൻ മുമ്പ് പറഞ്ഞതുപോലെ, മറിയം ദൈവത്തിന്റെ മഹത്തരവും അവിടുത്തേക്ക് മാത്രമുള്ളതുമായ മൂശയാണ്.’ എത്രയും എളുപ്പത്തിൽ ദൈവത്തിന്റെ സജീവപ്രതിമകൾ ചുരുങ്ങിയ ചെലവിൽ ഏറ്റവും കുറച്ച് സമയംകൊണ്ടു വാർത്തെടുക്കുവാൻ പര്യാപ്തമാണ് ഈ മൂന്നു. ഇതു കണ്ടെത്തുകയും ഇതിൽ വിലയം പ്രാപിക്കുകയും ചെയ്യുന്നവൻ പെട്ടെന്നു മറ്റൊരു ക്രിസ്തുവായി രൂപാന്തരപ്പെടുന്നു.