പരിശുദ്ധ കന്യകയോടുള്ള ഭക്തിയുടെ ആവശ്യകതയെക്കുറിച്ചു ഞാൻ പ്രസ്താവിച്ചു കഴിഞ്ഞല്ലോ. ഇനി ഈ ഭക്തി എന്തിലാണടങ്ങി യിരിക്കുന്നതെന്ന് ഞാൻ വ്യക്തമാക്കാം. ദൈവത്തിന്റെ സവിശേഷമായ സഹായത്തോടെ ഞാൻ അവതരിപ്പിക്കാൻ പോകുന്ന വിശിഷ്ടവും ഫലപ്രദവുമായ ഈ ഭക്തിയെപ്പറ്റി പരാമർശിക്കുന്നതിനു മുമ്പായി, അതിന് അടിസ്ഥാനമായി നില്ക്കുന്ന ചില മൗലിക സത്യങ്ങൾ ഞാൻ അവതരിപ്പിക്കട്ടെ.
ഒന്ന്: മരിയഭക്തിയുടെ പരമാന്ത്വം ക്രിസ്തുവാകുന്നു
സത്യദൈവവും സത്യമനുഷ്യനുമായ നമ്മുടെ രക്ഷകനായ ക്രിസ്തുവാണ് സകല ഭക്തകൃത്യങ്ങളുടെയും പരമാന്ത്യം. ഈ അന്ത്യ ത്തിൽനിന്നു നമ്മെ അകറ്റുന്ന സകലതും അബദ്ധജടിലവും അസത്യ പൂർണ്ണവുമാണ്. ക്രിസ്തുവാണ് എല്ലാത്തിന്റെയും ആൽഫയും ഒമേ ഗയും” അഥവാ “ആദിയും അന്തവും പൗലോസ് അപ്പസ്തോലൻ പറയുന്നു: ക്രിസ്തുവിൽ എല്ലാവരെയും പരിപൂർണ്ണമാക്കുവാനാണല്ലോ, നമ്മുടെ പ്രയത്നം. കാരണം, ദൈവത്തിന്റെ പൂർണ്ണത അവിടുത്തേക്കു മാത്രമാണുള്ളത്. കൃപാവരത്തിന്റെയും വിശുദ്ധിയുടെയും സുകൃതങ്ങ ളുടെയും പൂർണ്ണതയും വിളനിലവുമാണ് അവിടുന്ന്. അദ്ധ്യാത്മിക അനുഗ്രഹങ്ങളാൽ നാം സമ്പന്നരാകുന്നതു ക്രിസ്തുവിൽ മാത്രമാണ്. അവിടുന്നൊരുവനാണ് നമ്മെ പഠിപ്പിക്കേണ്ട ദിവ്യഗുരു. നാം ആശ്രയി ക്കേണ്ട ഒരേയൊരു നാഥൻ. നമ്മുടെ ശിരസ്സാണ് അവിടുന്ന്. നാം അനു കരിക്കേണ്ട ഏക മാതൃകയും, നമ്മെ സുഖപ്പെടുത്തേണ്ട ഏക ഭിഷ ഗ്വരനും, തീറ്റിപ്പോറ്റേണ്ട ഏകയിടയനും, നമ്മെ നയിക്കേണ്ട ഏകവഴി യും, നാം വിശ്വസിക്കേണ്ട ഏക സത്യവും, നമ്മെ ഏക ജീവനും ക്രിസ്തുവാണ്. നമ്മെ തൃപ്തരാക്കാൻ എല്ലാറ്റിലും എല്ലാമായ അവിടുത്തേക്കു മാത്രമേ കഴിയൂ. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമ്മുടെ രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല. യേശുക്രിസ്തുവിനെയല്ലാതെ നമ്മുടെ രക്ഷയ്ക്കും പുണ്യപൂർണ്ണതയ്ക്കും മഹത്ത്വത്തിനും അടിസ്ഥാനക്കല്ലായി മറ്റാരെയും ദൈവം നമുക്കു തന്നിട്ടില്ല. ആ ഉറപ്പേറിയ കല്ലിൽ കെട്ടിപ്പടുക്കാത്ത സകല സൗധങ്ങളും, അത്ര വിദൂരമല്ലാത്ത ഭാവിയിൽ നിലംപതി ക്കുകതന്നെ ചെയ്യും. കാരണം, ഇളകുന്ന പൂഴിയിലാണ് അവയുടെ അടിത്തറ കെട്ടപ്പെട്ടിരിക്കുന്നത്. അവിടുത്തോടു ചേർന്നു നില്ക്കാത്ത സകല വിശ്വാസികളും തായ്ത്തണ്ടിൽനിന്നു വേർപെട്ട ശിഖരംപോലെ വാടിത്തളർന്നുപോകും, ഉണങ്ങി നിലംപതിക്കും. അഗ്നിയാൽ ദഹിപ്പി ക്കുവാൻ മാത്രമേ അതുപകരിക്കുകയുള്ളൂ. അവിടുത്തെ സഹായമില്ലെങ്കിൽ, തെറ്റുകളും, അസത്യവും, അലച്ചിലും, ദൂഷണവും, വഷളത്തവും, വ്യർത്ഥതയും, പരാജയവും, മരണവും, നിത്യനാശവുമേ ശേഷി . ക്രിസ്തു നമ്മിലും നാം ക്രിസ്തുവിലുമെങ്കിൽ നിത്യനാശത്തെ നാം ഒരിക്കലും ഭയപ്പെടേണ്ടാ. മനുഷ്യർക്കോ പിശാചിനോ മറ്റേതെ ങ്കിലും സൃഷ്ടിക്കോ നമ്മെ ഉപദ്രവിക്കുവാൻ സാധിക്കുകയില്ല. എന്തു കൊണ്ടെന്നാൽ, യേശുക്രിസ്തുവിലൂടെയുള്ള സ്നേഹത്തിൽ നിന്നു നമ്മെ വേർപെടുത്തുവാൻ അവർ അപര്യാപ്തരാണ്.
ക്രിസ്തുവഴിയും ക്രിസ്തുവിനോടുകൂടിയും ക്രിസ്തുവിലും എന്തും ചെയ്യുവാൻ നമുക്കു കഴിയും. പരിശുദ്ധാത്മാവിന്റെ ഐക്യത്തിൽ പിതാവിനു സകല പുകഴ്ചയും മഹത്ത്വവും സമർപ്പിക്കുവാനും, പുണ്യപൂർണ്ണത പ്രാപിക്കുവാനും സഹോദരർക്കു നിത്യജീവന്റെ പരിമളമായി മാറുവാനും നാം ശക്തമാകും (2 കോറി.2:15-16)