“മറിയത്തിൽ ഈശോയുടെ സ്നേഹ അടിമകൾക്കു ദൈവസുതന്റെ മനുഷ്യാവതാരഹസ്യത്തോട് (മാർച്ച് 25) അസാമാന്യമായ ഭക്തി ഉണ്ടായിരിക്കണം. യഥാർത്ഥ മരിയഭക്തിയോടു തികച്ചും ബന്ധപ്പെട്ട താണു മനുഷ്യാവതാര രഹസ്യം. പരിശുദ്ധാത്മാവുതന്നെ വെളിപ്പെടു ത്തിയതാണ്. മനുഷ്യാവതാര രഹസ്യത്തോടുള്ള ഈ ഭക്തി. ഇതിന്റെ ഉദ്ദേശ്യങ്ങൾ താഴെ കുറിക്കുന്നു. (1) പിതാവായ ദൈവത്തിന്റെ മഹത്ത ത്തിനും നമ്മുടെ രക്ഷയ്ക്കും വേണ്ടി മറിയത്തിന് അവാച്യമാംവിധം വിധേയനായ ദൈവദൂതനെ ബഹുമാനിക്കുകയും അനുകരിക്കുകയും ചെയ്യുക. മനുഷ്യാവതാരത്തിലാണ് അവിടുത്തെ ഈ വിധേയത്വം സവിശേഷം പ്രകടമാകുന്നത്. ഈ രഹസ്യം വഴി ഈശോ മറിയത്തിന്റെ ഉദരത്തിൽ ഒരു തടവുകാരനാവുകയും എല്ലാക്കാര്യങ്ങളിലും അവരെ ആശ്രയിക്കുകയും ചെയ്തു. (2) മറിയത്തെ തനിക്ക് അനുരൂപയായ മാതാവായി തെരഞ്ഞെടുത്തതിനും അവളുടെമേൽ വർഷിച്ച നിരവധിയായ അനുഗ്രഹങ്ങൾക്കും ദൈവത്തിനു കൃതജ്ഞത പ്രകടിപ്പിക്കുക. ഈ രഹസ്യത്തിലാണല്ലോ ദൈവസുതൻ അവളെ തന്റെ മാതാവായി തെരഞ്ഞെടുത്തത്. മറിയത്തിൽ ഈശോയുടെ അടിമത്തം സ്വീകരിക്കു അതിന്റെ രണ്ടുപ്രധാന ലക്ഷ്യങ്ങൾ ഇവയാണ്.
മറിയത്തിൽ ഈശോയുടെ അടിമ, മറിയത്തിൽ ഈശോയുടെ അടിമത്തം എന്നെല്ലാണു ഞാൻ സാധാരണയായി പറയുന്നത്. മറ്റു പിന്നെപ്പോലെ പരി.കന്യകയുടെ അടിമയെന്നോ മറിയത്തിന്റെ അടിമത്തമെന്നോ അതിനെ വിളിക്കാവുന്നതാണ്. എന്നാൽ, എന്റെ അഭി പ്രായപ്രകാരം, മറിയത്തിൽ ഈശോയുടെ അടിമത്തം എന്നു പറയു കയാണു ഭേദം, സർപ്പീഷ്യൻ കോൺഗ്രിഗേഷന്റെ ജനറലും അതീവഭക്തനും അസാമാന്യ വിവേകിയുമായിരുന്ന ഫാ ട്രോൺ സൺ തന്റെ അഭിപ്രായം ആരാഞ്ഞ ഒരു സന്ന്യാസിക്ക് നിർദ്ദേശിച്ചതും ഇതു തന്നെയാണ് ഈ അഭിപ്രായത്തിന് ആധാരമായ കാരണങ്ങൾ വ്യക്തമാക്കാം
1 ബുദ്ധിയുടെ അഹങ്കാരത്തിന്റെ യുഗത്തിലാണു നാം ജീവിക്കുക. അഹങ്കാരികളായ പണ്ഡിതന്മാരും തങ്ങൾതന്നെ സർവ്വവുമെന്നു കരുതുന്ന വിമർശകരും. ഏറ്റവും സ്ഥിരപ്രതിഷ്ഠ നേടിയതും പരിപക്വവുമായ ഭക്താഭ്യാസങ്ങളെപ്പോലും കുറ്റംപറയുന്ന കാലമാണ് ഇത്. ആകയാൽ, വിമർശനത്തിനുള്ള അനാവശ്യാവസരം സൃഷ്ടിക്കാതെ മറിയത്തിൽ ഈശോയുടെ അടിമത്തമെന്നും ഈശോയുടെ അടിമ യെന്നും വിളിക്കുന്നതാണു മറിയത്തിന്റെ അടിമ എന്നു വിളിക്കുന്നതിനേക്കാൾ നല്ലത്. അങ്ങനെ നാം ഈശക്തിയുടെ അന്ത്യമായ ഈശോയിൽ നിന്നുതന്നെ പേർ സ്വീകരിക്കുന്നു. ഈ ലക്ഷ്യം പ്രാപിക്കുവാനുള്ള മാർഗ്ഗം മാത്രമാണല്ലോ മറിയം പക്ഷേ, ഒരു സംശയവും കൂടാതെ ഏതു വേണമെങ്കിലും സ്വീകരിക്കാം. അതുതന്നെയാണു ഞാനും ചെയ്യുന്നത്. ഉദാഹരണത്തിന് ഓർലിയൻസിൽ നിന്ന് അംബോയിസ് വഴി ടൂഴ്സിലേക്കു പോകുന്നവൻ, താൻ അംബോയിസിലേക്കു പോകു ന്നുവെന്നോ പറഞ്ഞാൽ അതെല്ലാം സത്യമാണ്. വ്യത്യാസം ഒന്നുമാത്രം ;അംബോയിസ് ടൂഴ്സിലേക്കു പോകുവാനുള്ള മാർഗം മാത്രമാണ് ;ടൂഴ്സ് അവന്റെ യാത്രയുടെ ലക്ഷ്യവും.
ഈ ഭക്തിവഴി നാം പ്രകീർത്തിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഏറ്റവും പ്രധാനരഹസ്യം മനുഷ്യാവതാരമത്രേ. മനുഷ്യാവതാരത്തിൽ മറിയത്തിന്റെ ഉദരത്തിലാണ് വചനം മാംസം ധരിച്ചത്. ആകയാൽ, മറിയത്തിൽ ഈശോയുടെ അടിമത്തം എന്നു പറയുകയാണു കുറെക്കൂടി യുക്തം. വിശുദ്ധർ പ്രാർത്ഥിക്കുന്നതു കേട്ടാലും “മറിയത്തിൽ വസിക്കുന്ന ഈശോയെ, അവിടുത്തെ വിശുദ്ധിയുടെ ചൈതന്യത്തോടെ ഞങ്ങളിൽ വന്നു വസിക്കേണമേ…”
മറിയത്തിൽ ഈശോയുടെ അടിമത്തം എന്നുപറഞ്ഞാൽ ഈശോയും മറിയവും തമ്മിലുള്ള ബന്ധം കുറെക്കൂടി വ്യക്തമാകും. ഒരാൾ മറ്റേ ആളിൽ ആയിരിക്കത്തക്കവണ്ണം അത് സുദൃഢമാണ് അവർ തമ്മിലുള്ള ബന്ധം. ഈശോ പരിപൂർണ്ണമായും മറിയത്തിലുണ്ട്. മറിയം പരിപൂർണ്ണമായും ഈശോയിലും, മറിയം ഇല്ല, പരിപൂർണ്ണമായും ഈശോയാണവളിൽ എന്നു പറയുകയായിരിക്കും ശരി. മറിയത്തെ ഈശോയിൽനിന്നു വേർപെടുത്തുന്നതിനേക്കാൾ എളുപ്പം സൂര്യനിൽനിന്ന് പ്രകാശത്തെ വേർപെടുത്തുകയാണ്. ആകയാൽ, ദിവ്യനാഥനെ നമുക്കു “മറിയത്തിന്റെ ഈശോ” യെന്നും പരിശുദ്ധ കന്യകയെ “ഈശോയുടെ മറിയമെന്നും വിളിക്കാം.
. “ഈശോ മറിയത്തിൽ വാഴുന്നു’ എന്ന രഹസ്യത്തിന്റെ, മറ്റുവാ ക്കിൽപ്പറഞ്ഞാൽ മനുഷ്യാവതാര രഹസ്യത്തിന്റെ സവിശേഷതകളെയും മാഹാത്മ്യങ്ങളെയുംകുറിച്ചു സവിസ്തരം പ്രതിപാദിക്കുവാൻ സമയം അനുവദിക്കുന്നില്ല. അതിനാൽ, ചില കാര്യങ്ങൾ ചുരുക്കമായി പ്രതിപാ ദിച്ചുകൊണ്ടു തൃപ്തിപ്പെടാം. ഈശോയുടെ സുപ്രധാനവും നിഗൂഢവും ഉത്കൃഷ്ടവുമായ രഹസ്യം മനുഷ്യാവതാരമാണ്. എന്നാൽ വളരെക്കുറച്ചു മാത്രമേ അത് അറിയപ്പെട്ടിട്ടുള്ളൂ. ഈ രഹസ്യംവഴി മറിയത്തിന്റെ ഉദരത്തിൽവച്ച് അവളുടെ സമ്മതത്തോടുകൂടി, തെരഞ്ഞെടുക്കപ്പെട്ടവരെയെല്ലാം ഈശോ വേർതിരിച്ചു. ഇക്കാരണത്താൽ വിശുദ്ധർ അവളുടെ ഉദരത്തെ ദൈവരഹസ്യങ്ങളുടെ ആലയം എന്നുവിളിക്കുന്നു. അവളോടാലോചിച്ചാണ് ദൈവം തിരഞ്ഞെടുക്കപ്പെട്ടവരെ എടുക്കുക. മനുഷ്യാവതാര രഹസ്യത്തിലൂടെയത്രേ തന്റെ മറ്റു രഹസ്യങ്ങളെല്ലാം ഈശോ നിവർത്തിച്ചത്. ലോകത്തിലേക്കു പ്രവേശിച്ചപ്പോൾ ഈശോ അരുളിച്ചെയ്തു: “ദൈവമേ അവിടുത്തെ ഇഷ്ടം നിറവേറ്റുവാൻ ഇതാ ഞാൻ വന്നിരിക്കുന്നു” (ഹെബ്രാ. 10:5-9). ആകയാൽ, എല്ലാ രഹസ്യ ങ്ങളുടെയും രത്നച്ചുരുക്കവും അവയിലെല്ലാം ഉള്ള കൃപകളും ദൈവഹിതവും അടങ്ങിയിരിക്കുന്ന രഹസ്യവുമാകുന്നു അത്. അവസാനമായി, ഇതു ദൈവത്തിന്റെ കരുണയുടെയും ഔദാര്യത്തിന്റെയും മഹത്ത്വത്തിന്റെയും ഇരിപ്പിടമത്രേ, മറിയം വഴിയേ നമുക്ക് ഈശോയെ കാണുവാനും സമീപിക്കുവാനും പ്രാർത്ഥിക്കുവാനും കഴിയൂ. അതിനാൽ, അവളുടെ മാദ്ധ്യസ്ഥ്യം കൂടാതെ അവിടുത്തോടു സംസാരിക്കുവാൻ നമുക്കു സാധിക്കുകയില്ല. തന്റെ പ്രിയ മാതാവിന്റെ പ്രാർത്ഥനകളെ എപ്പോഴും പരിഗണിക്കുന്ന ഈശോ ദുർഭഗരായ പാപികൾക്ക് കരുണയുടെ സിംഹാസനമായ മറിയത്തിലൂടെ അനുഗ്രഹവർഷം പൊഴിക്കുന്നു. “കാരുണ്യവും കൃപാവരവും ലഭിക്കുന്നതിനുവേണ്ടി നമുക്കു പ്രത്യാ ശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം” (ഹെബ്രാ 4:16). തന്നിമിത്തം, പാപികൾക്ക് ഈ രഹസ്യം ദൈവകൃപയുടെ സിംഹാ സനമാണ്. രണ്ടാമതായി, മറിയത്തിന് ഇതു ദൈവത്തിന്റെ ഔദാര്യത്തിന്റെ സിംഹാസനവും. പുതിയ ആദം ഈ ഭൗമികപറുദീസയാൽ വസിച്ചപ്പോൾ, മനുഷ്യർക്കോ മാലാഖമാർക്കോ ഒരിക്കലും ഗ്രഹിക്കുവാൻ കഴിയാത്ത വളരെയധികം അദ്ഭുതങ്ങൾ ദൈവം അവിടെ പ്രവർത്തിച്ചു. തന്നിമിത്തമാണ്. ദൈവം മറിയത്തിൽ മാത്രം മഹാതേ ജസ്വിയായിരുന്നാലെന്നതുപോലെ (ഇസ.33:21) “ദൈവത്തിന്റെ തേജസ്സ്’ ന്നു മറിയത്തെ വിശുദ്ധർ വിളിക്കുന്നത്. പിതാവായ ദൈവത്തിനു മനുഷ്യാവതാരരഹസ്യം മഹത്തിന്റെ സിംഹാസനം കൂടിയാണ്. മനുഷ്യവർഗ്ഗത്തോടു കോപിച്ചിരുന്ന പിതാവായ ദൈവത്തെ ഈശോ സംപ്രീതനാക്കിയതു മനുഷ്യാവതാരം മൂലമാണ്.പാപം ദൈവത്തിൽനിന്ന് അപഹരിച്ച മഹത്ത്വം ഈശോ അവിടുത്തേക്കു തിരിച്ചു നല്കിയതു മറിയത്തിൽ വസിച്ചുകൊണ്ടാണ്. അവിടെ നിവസിച്ച് ഈശോ തന്റെ ഇഷ്ടത്തെയും തന്നെത്തന്നെയും സ്വയം ബലി ചെയ്തതുകൊണ്ട് പഴയനിയമത്തിലെ എല്ലാ ബലികളെയുംകാൾ അനന്തമായ മഹത്ത്വം ദൈവത്തിന് നല്കി. ഇതു മനുഷ്യരിൽനിന്നും ഇതിനുമുന് ഒരിക്കലും ദൈവത്തിനു ലഭിക്കാത്ത മഹത്ത്വമായിരുന്നു.