എന്റെ കുഞ്ഞിൽനിന്നു ഒരു ചെറിയ നോട്ടമെങ്കിലും കിട്ടാനല്ലേ, ഓരോ നിമിഷവും ഞാൻ കാത്തിരിക്കുന്നത്. നിന്റെ വിളി കേൾക്കാൻ, ഓരോ നിമിഷവും ഞാൻ കാതോർത്തിരിക്കുകയാണ്. എന്റെ കുഞ്ഞേ, ഓരോരുത്തരെയും കാണുമ്പോഴും നീ പുഞ്ചിരിക്കുക. അവരുടെ ഹൃദയം പ്രകാശിക്കുന്നത് നിനക്ക് കാണാം. നീ സങ്കടപെടുമ്പോഴും ഉത്കണ്ഠപ്പെടുമ്പോഴും ഞാൻ നിന്നെ കൂടുതലായി ശ്രവിക്കുന്നു. എനിക്ക് മടുപ്പു തോന്നുമെന്ന് നീ ഒരിക്കലും വിചാരിക്കരുതേ. എന്റെ പൊന്നു കുഞ്ഞേ, നിന്റെ എല്ലാ അസ്വസ്ഥതകളും ഏറ്റെടുക്കാൻ എന്നെ അനുവദിക്കുക. അവയുടെ സ്ഥാനത്തു പകരമായി, എനിക്ക് വ്യാപാരിക്കാൻ സാധിക്കും. അത് എത്രയോ നിസ്സാരമാണ് എനിക്ക്.
എന്റെ കുഞ്ഞേ, നീ വന്നതിനു ഞാൻ നന്ദിപറയുന്നു. നിന്റെ നിസ്സാരതയെ പ്രാർത്ഥനകൊണ്ട് നീ വർധിപ്പിക്കണം. നിന്നിൽ ചില നുഴഞ്ഞുകയറ്റങ്ങൾ നടക്കുന്നുണ്ട്. അതിനാൽ ഞാനാഗ്രഹിക്കുന്നത്രയും നീ എന്നിൽ ആശ്രയിക്കുന്നില്ല. ഇത്തരം നുഴഞ്ഞുകയറ്റത്തിനെതിരെ പ്രാർത്ഥിക്കുക. എന്റെ കുഞ്ഞേ, എന്നോട് ചേർന്ന് നില്ക്കാൻ നീ പരിശ്രമിക്കുമ്പോഴാണ് കൃപ നിന്നിലേക്ക് വർഷിക്കപ്പെടുക. എനിക്ക് നല്കാൻ നിന്റെ പക്കൽ അധികമൊന്നുമില്ലെന്നു നീ വിചാരിക്കരുത്.