എളിയവരെയും ചെറിയവരെയും

Fr Joseph Vattakalam
1 Min Read

എന്റെ കുഞ്ഞേ, നിനക്ക് യാതൊരു അവകാശവുമില്ലെന്നു നീ കരുതുമ്പോഴും ഞാൻ നിന്നെ എന്റെ പാദത്തിങ്കലേക്കു കൊണ്ടുവരുന്നു. ഈ ലോകത്തിലെ ശക്തരും അഹങ്കാരികളും പ്രവർത്തിക്കുന്നത് എങ്ങനെയെന്നോ? അവരുടെ കാഴ്ചപ്പാടിൽ യോഗ്യരെന്നു അവർ കരുതുന്നവരെ മാത്രമേ അവർ എന്റെ അടുക്കൽ വരാൻ അനുവദിക്കൂ. എന്നാൽ എന്റെ പാദത്തിങ്കലേക്കു വരാൻ എളിയവരെയും ചെറിയവരെയുമാണ് എന്റെ മകൻ ക്ഷണിക്കുന്നത്.

അതിനാൽ ഇനിമുതൽ നീ ഭയരഹിതയായിരിക്കുക. എന്റെ കുഞ്ഞേ, ഞാൻ നിനക്ക് നൽകിയിരിക്കുന്ന സവിശേഷമായ ഒരു കൃപയാണത്. എന്റെ ഹൃദയം അറിയാൻ ഞാൻ നിന്നെ അനുവദിച്ചിരിക്കുന്നു. എന്റെ കൊച്ചു കുഞ്ഞേ, ഈ ഊഷ്മളത നിനക്ക് അനുഭവപ്പെടുന്നില്ലേ? അതുതന്നെയല്ലേ എല്ലാം? നിനക്ക് ചിന്തിക്കാവുന്നതിലുമെല്ലാം അപ്പുറത്താണല്ലോ ഇവയെല്ലാം?

ഓ, എന്റെ സാന്നിധ്യത്തിൽ നിന്നെ അനുഗ്രഹിക്കാൻ ദൈവം അനുവദിച്ചിട്ടുള്ള ഈ സമയത്തെപ്രതി അവിടുത്തേക്ക്‌ ഞാൻ എത്രയധികം നന്ദിപറയുന്നു! നീ ചെറുതായിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ നീ അങ്ങനെയാണുതാനും.

എന്റെ കരങ്ങളിലായിരിക്കുന്ന നിന്നെ ഞാൻ എപ്പോഴും സ്നേഹിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ കരുണയോടെ നിന്നോട് പുഞ്ചിരിക്കുന്നു. വരൂ, എന്നിലേക്ക്‌ വിശ്വാസത്തോടെ കടന്നു വരൂ!

Share This Article
error: Content is protected !!