കുഞ്ഞേ, സ്നേഹം ഏറ്റവുമധികം ആഗ്രഹിക്കുന്നത് പൂർണതയാണ്. പൂർണത പ്രാപിക്കാൻ ദൈവത്തിന്റെ കൃപകൊണ്ട് മാത്രമേ കഴിയു. ദൈവത്തിനു മാത്രമേ ആത്മാവിനെ കൃപയിൽ ഉയിർത്തനമാവു. കൃപ കൂടാത്ത ആരും വിശുദ്ധിയിലെത്തുകയില്ല.
എന്നാൽ, ആ ആഗ്രഹം എന്നിൽ അർപ്പിച്ചാൽ അതെത്ര ദുര്ബലമാവട്ടെ, ദൈവസിംഹാസനത്തെ സ്പർശിക്കാൻ അതിനു ഞാൻ കഴിവ് നൽകും. അത് സ്വർഗ്ഗത്തിലെത്തുകയും ചെയ്യും.
എന്റെ കുഞ്ഞേ, നല്ല ദൈവം നിന്റെ മേൽ നിരവധി നന്മകൾ ചൊരിഞ്ഞിട്ടുണ്ട്. ഇനിയും കൂടുതൽ ചൊരിയാൻ അവിടുന്ന് ആഗ്രഹിക്കുന്നുമുണ്ട്. പക്ഷെ, നിന്റെ ജീവിതത്തിലെ പാപം നശിപ്പിക്കാൻ നീ എന്നെ അനുവദിക്കണം. അങ്ങനെ നിന്നെ ഞാൻ സ്വർഗ്ഗത്തിന്റെ നിത്യമായ ആനന്ദത്തിലേക്കു നയിക്കാം.