ഇവിടെ ചില വിശ്വസ്ത ദാസരിൽനിന്ന് ഒരു ചോദ്യമുദിച്ചേക്കാം: ഈ വിമലജനനിയുടെ വിശ്വസ്തദാസർക്ക്, മറിയത്തോട് വലിയ ഭക്തിയില്ലാത്തവരെക്കാൾ കൂടുതൽ സഹിക്കേണ്ടിവരുന്നതെന്തുകൊണ്ടാണെന്ന്. അന്യർ ഇവരോടെതിർക്കുന്നു; ഇവരെ പീഡിപ്പിക്കുന്നു. അധിക്ഷേ പിക്കുന്നു-പോരാ, അവർക്ക് ഇവരുടെ സാന്നിദ്ധ്യം സഹിച്ചുകൂടാ. അല്ലെ ങ്കിൽ, ഇവർ സ്വർഗ്ഗീയ വെൺമഞ്ഞിന്റെ ഒരു തുള്ളിപോലും ആസ്വദി ക്കുവാൻ സാധിക്കാത്ത ആന്തരിക അന്ധകാരത്തിലും ആദ്ധ്യാത്മിക മരുഭൂമികളിലും തപ്പിത്തടയുന്നു. പരിശുദ്ധ കന്യകയോടുള്ള ഈ ഭക്തി ഈശോയുടെ പക്കലേക്കുള്ള എളുപ്പവഴിയെങ്കിൽ, ഇവർ ഏറ്റവുമധികം അവഹേളിതരാകുന്നത് എന്തുകൊണ്ട്?
ഇതാണു മറുപടി; പരിശുദ്ധ കന്യകയുടെ ഏറ്റവും വിശ്വസ്തദാ സന്മാർ, അവൾക്ക് അത്യധികം പ്രിയപ്പെട്ടവരാണ് എന്നതു പരമസത്യം. അക്കാരണത്താൽ അവളിൽനിന്ന് ഏറ്റവുമധികം സ്വർഗ്ഗീയ സഹായങ്ങളും ആനുകൂല്യങ്ങളും അവർ സ്വീകരിക്കുന്നുണ്ട്; അവ കുരിശു കളാണെന്നുമാത്രം. കൂടുതൽ കുരിശുകൾ പ്രയാസം കൂടാതെ വഹി ക്കുന്നതും അവയിൽനിന്നു കൂടുതൽ യോഗ്യതയും മഹത്ത്വവും സമ്പാ ദിക്കുന്നതും അവർ തന്നെയാണെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. സാധാ രണക്കാരന്റെ അഭിവൃദ്ധിയെ ഒരായിരത്തിലേറെ പ്രാവശ്യം തടയുക യും, ചിലപ്പോൾ അവനെ വീഴ്ത്തുകയും ചെയ്യുന്നവ ഒരിക്കൽപ്പോലും മരിയഭക്തനെ തടസപ്പെടുത്തുകയില്ല. പ്രത്യുത കൂടുതൽ ശക്തിയോടെ മുന്നേറാനാണ്. അവ സഹായിക്കുക. കാരണം പരിശുദ്ധാത്മാവിന്റെ വലിയ അഭിഷേകമുള്ളവളും അവിടുത്തെ കൃപാവരങ്ങളാൽ പരിപൂരിതയുമായ മറിയം, തന്റെ ആശ്രിതർക്കു പരിശുദ്ധമായ സ്നേഹവും മാധുര്യവും കലർത്തി, കൈപ്പേറിയ കുരിശുകൾ ആണെങ്കിലും പാകപ്പെടുത്തിയാണു സമ്മാനിക്കുക. തന്മൂലം അവയെ സസന്തോഷം സ്വീകരിക്കുവാൻ അവർ സന്നദ്ധരാകുന്നു. യേശുക്രിസ്തുവിന്റെ വലിയ ഭക്തനായി അവിടുത്തോടു വിശ്വസ്തനുമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരുവന്, ആവശ്യം പിന്നിടേണ്ടി വരുന്ന പീഡനവും അനുദിനം വഹിക്കേണ്ടിവരുന്ന കുരിശുകളും നിരവധിയാണല്ലോ. അമ്മയോടുള്ള ആർദ്രമായ സ്നേഹം കൂടാതെ ഒന്നുകിൽ വലിയ കുരിശുകൾ ഒരിക്കലും വഹിക്കുകയില്ല അഥവാ സന്തോഷത്തോടും സ്ഥിരതയോടുംകൂടി അവ വഹിക്കില്ല. അവളുടെ സ്നേഹമാണ് കുരിശുകളെ മാധുര്യപൂർണ്ണമാക്കുക. പഞ്ചസാര ചേർത്ത്, അരുചികരമായ പഴുക്കാത്തഫലങ്ങൾ ഭക്ഷ യോഗ്യമാക്കുന്നപോലെയാണിത്