എന്റെ പ്രിയ കുഞ്ഞേ, എന്റെ ഹൃദയത്തിലേക്ക് നോക്കാൻ ഞാൻ നിന്നെ ക്ഷണിക്കുകയാണ്. അവിടേക്കു പോകുക. ഞാൻ സൂചിപ്പിച്ചതു എന്റെ ഏറ്റവും പരിശുദ്ധമായ ജപമാലയെക്കുറിച്ചാണ്. നിനക്ക് മടുപ്പു അനുഭവപ്പെടുമ്പോൾ, ആ നിമിഷം എന്റെ ഹൃദയത്തിലായിരുന്നുകൊണ്ടു (ജപമാല ചൊല്ലിക്കൊണ്ട്) പ്രാർത്ഥിക്കുക.
നീ എന്റെ മേലങ്കിക്കുള്ളിലല്ലേ? നിന്റെ ആത്മാവ്, എത്രതന്നെ ബലഹീനമാണെങ്കിലും നിരാശയിൽ നിപതിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുകയില്ലേ? എന്റെ കുഞ്ഞേ, അതിനാൽ നീ തെല്ലും ഭയപ്പെടേണ്ടതില്ലല്ലോ. വെറുതെ ഞാൻ പറയുന്നത് മാത്രം ചെയുക (നിന്റെ കടമകൾ ആത്മാർത്ഥതയോടെ നിർവഹിക്കുക). നീ എന്നും ഒരു നല്ല കുഞ്ഞായിത്തന്നെ ഇരിക്കും. നിന്നെ തടസ്സപെടുത്താനല്ല, എന്റെ മുന്നിൽ ഒരു കുഞ്ഞായിരിക്കാൻ ഞാൻ നിന്നോട് ആവശ്യപ്പെടുന്നത്. മറിച്, (അങ്ങനെ) എന്റെ മകൻ മഹത്വപ്പെടേണ്ടതിനാണ്. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക.