നിന്റെ പരീക്ഷണങ്ങളെ സംബന്ധിച്ച് ആഴമായി ബോധ്യപ്പെടേണ്ട ഒരു കാര്യമുണ്ട്. അതായതു, നിന്റെ ഉള്ളിലെ എന്റെ സ്വരം ശ്രവിക്കാൻ ഞാൻ നിന്നെ ക്ഷണിക്കുകയാണെങ്കിൽ ചുറ്റുപാടും സംഭവിക്കുന്നത് എന്തുതന്നെയായാലും അതൊന്നും നിന്നെ ബാധിക്കരുതേ.
എന്റെ സ്വരത്തിനു നീ പ്രാധാന്യം കൽപ്പിക്കണം. എന്റെ വാക്കുകളിൽ മാത്രമാണ് നീ സ്വസ്ഥത കണ്ടെത്തേണ്ടത്. അവ മാത്രമാണ് പ്രാധാന്യം അർഹിക്കുന്നത്. ഈ വാക്കുകളിലല്ലാതെ വേറൊരിടത്തും അത്രയും വലിയ ആശ്വാസം നിനക്ക് കണ്ടെത്താനാവുകയില്ല. എന്റെ കുഞ്ഞേ, പ്രാർത്ഥിക്കുക, വിശ്വസിക്കുക. ഞാൻ അടുത്തുണ്ടെന്നു അറിയുക.
എന്റെ കുഞ്ഞേ, ഇനി നിന്നിൽ ഒട്ടും തന്നെ ശക്തി അവശേഷിക്കുന്നില്ല എന്ന് തോന്നുമ്പോൾ എന്റെ സ്നേഹ തൈലം കൊണ്ട് ഞാൻ നിന്നെ അഭിഷേകം ചെയ്യും. ഒരു യഥാർത്ഥ ‘അമ്മ സ്നേഹിക്കുന്നു, സ്നേഹിക്കുന്നു, സ്നേഹിക്കുക മാത്രം ചെയുന്നു.
എന്റെ കുഞ്ഞേ, ഞാൻ നിന്നെ അതിലും അധികമായി സ്നേഹിക്കുന്നു.