പ്രിയ കുഞ്ഞേ, ഞാൻ നിന്റെ മാധുര്യമുള്ള അമ്മയാണ്. നീ എന്നിലേക്ക് കണ്ണുകൾ ഉയർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ സ്വർഗത്തെ ആഗ്രഹിക്കാൻ ഞാൻ നിന്നെ അനുവദിക്കുകയാണ്. ആരോരുമില്ലാത്ത എന്റെ പാവം കുഞ്ഞുങ്ങളെ പറ്റിയാണ് എപ്പോഴും എന്റെ ചിന്ത. ഹൃദയപൂർവം അവർക്കുവേണ്ടി പ്രാർത്ഥിക്കുക. ആത്മാക്കൾക്ക് എത്രമാത്രം പ്രാർത്ഥന ആവശ്യമുണ്ടെന്നു എല്ലാവരും അറിഞ്ഞിരുന്നെങ്കിൽ.
പ്രിയ കുഞ്ഞേ, എല്ലാ നിയോഗങ്ങൾക്കുമായി പ്രാർത്ഥിക്കാൻ ഞാൻ നിന്നോട് ആവശ്യപെടുന്നു. അപ്പോൾ എനിക്ക് നിന്നെ സഹായിക്കാൻ സാധിക്കും. നിന്റെ പരീക്ഷണങ്ങളോട് വൈമുഖ്യം കാണിക്കാതെ അവ നിന്നിലേക്ക് വരാൻ നീ അനുവദിക്കുക. അപ്പോൾ അവ പാപികളുടെ മനസാന്തരത്തിനുള്ള ഒരു മാർഗമാകും. ഞാൻ അറിയാതെ നിന്റെ ജീവിതത്തിലെ ഒറ്റ നിമിഷം പോലും കടന്നു പോകുന്നില്ല. ഞാൻ എപ്പോഴും നിന്നോട് കൂടെയുണ്ട്. പ്രിയ കുഞ്ഞേ, എല്ലാ നിമിഷവും നിന്നോടൊപ്പം കടന്നു വരാൻ നീ എന്നെ അനുവദിക്കണം. ഞാനാണ് നിന്റെ ദിവസത്തെ നിയന്ത്രിക്കുന്നതെന്നു ഓർക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക.