മറിയത്തിൽ ഈശോയുടെ അടിമകൾ ഈ അടിമത്തത്തിന്റെ അടയാളമായി, പ്രത്യേകം വെഞ്ചരിച്ച ചെറിയ ഇരുമ്പു ചങ്ങല ധരിക്കുന്നത് ഏറ്റവും പ്രശംസാർഹവും മഹത്തരവും പ്രയോജനകരവുമാണ്.
ഈ ബാഹ്യചിഹ്നങ്ങൾ ഒഴിച്ചു കൂടാത്തവയല്ല, ഇവ വേണ്ടെന്നു വയ്ക്കുന്നവർക്കും ഈ മരിയഭക്തിയെ ആശ്ലേഷിക്കാം. എന്നാൽ, ഇവ സ്വീകരിക്കുന്നവരെ മുക്തകണ്ഠം പ്രശംസിക്കുകതന്നെ വേണം. ജന്മ പാപവും, ഒരുപക്ഷേ കർമ്മപാപങ്ങളുംവഴി പിശാചിന്റെ അടിമത്തത്തിൽ തങ്ങളെ ബന്ധിച്ചിരുന്ന ലജ്ജാകരമായ ചങ്ങലകളെ വെട്ടിപ്പൊട്ടിച്ചു കൊണ്ട്, ഈശോയുടെ മഹത്ത്വപൂർണ്ണമായ അടിമത്തം സസന്തോഷം സ്വീകരിച്ച് അവിടുത്തോടുകൂടി ചങ്ങലകൾ ധരിക്കുന്നതിൽ വി. പൗലോ സിനോടൊപ്പം അവർ അഭിമാനം കൊള്ളുന്നു. (എഫേ. 3:1; ഫിലെ, 9) അവ വെറും ഇരുമ്പുകൊണ്ടുള്ളതെങ്കിലും ചക്രവർത്തികളുടെ കനക മാല്യങ്ങളെക്കാൾ വിലയേറിയതും മഹത്തരവുമാണ്.
ഒരു കാലത്തു കുരിശിനെക്കാൾ അവമാനകരമായി ഒന്നുമുണ്ടാ യിരുന്നില്ല; എന്നാൽ, ഇന്ന് അതു ക്രൈസ്തവലോകത്തിന്റെ അഭിമാ നമാണ്. അടിമത്തത്തിന്റെ ചങ്ങലകളെക്കുറിച്ചും ഇതുതന്നെ പറയാം. പുരാതനകാലങ്ങളിൽ അവയെക്കാൾ ലജ്ജാവഹമായി മറ്റൊന്നും ഉ ണ്ടായിരുന്നില്ല. ഇന്നും അക്രൈസ്തവരുടെ ഇടയിൽ അത് അങ്ങനെ തന്നെ, പക്ഷേ, ക്രിസ്ത്യാനികൾക്കു ക്രിസ്തുവിന്റെ ചങ്ങലകളെക്കാൾ അഭിമാനകരമായി മറ്റെന്താണുള്ളത്? അവയല്ലേ പാപത്തിന്റെയും പിശാചിന്റെയും ബന്ധനങ്ങളിൽനിന്നു നമ്മെ സ്വതന്ത്രരാക്കി കാത്തുരക്ഷിക്കുന്നത്? അവ നമ്മെ സ്വതന്ത്രരാക്കി ഈശോയോടും മറിയത്തോടും ബന്ധിക്കുന്നു; തടവുപുള്ളികളെപ്പോലെ നിർബന്ധിച്ചോ ബലം പ്രയോഗിച്ചോ അല്ല; മക്കളെപ്പോലെ സ്നേഹവും ഔദാര്യവും കൊണ്ടാണ് ബന്ധിക്കുക. ദൈവം ദീർഘദർശിവഴി പറഞ്ഞു: “കരുണയുടെ കയർപിടിച്ചു ഞാൻ അവരെ നയിച്ചു; സ്നേഹത്തിന്റെ കയർ തന്നെ” (ഓസി 11:14). ആകയാൽ, അവ മരണത്തെപ്പോലെ ശക്തമാണ് (ഉത്ത. 8:6) മര ണംവരെ വിശ്വസ്തതയോടെ ധരിക്കുന്നവർക്ക്, അവ കൂടുതൽ ശക്ത മായിരിക്കും. മരണം അവരുടെ ശരീരത്തെ നശിപ്പിച്ചു വെറും പൊടി മണ്ണാക്കിത്തീർക്കും; പക്ഷേ, അടിമത്തത്തിന്റെ ശൃംഖലയെ അതു തകർക്കുകയില്ല. ഇരുമ്പ് എളുപ്പം നശിക്കുകയില്ലല്ലോ. ഒരുപക്ഷേ, പൊതുവിധിയുടെ ദിവസം അവർ ഉയിർക്കുമ്പോൾ, ഈ ചങ്ങലകൾ അസ്ഥികളോട് ഒട്ടിച്ചേർന്ന് അവരുടെ മഹത്ത്വത്തിന്റെ അംശമായും, പ്രഭവിതറുകയും വെളിച്ചം വീശുകയും ചെയ്യുന്ന കനകമാല്യമായും രൂപാ ന്തരപ്പെടും. അങ്ങനെയെങ്കിൽ, തങ്ങളുടെ ചങ്ങലകൾ ശവക്കുഴിവരെയും ധരിക്കുന്ന, മറിയത്തിൽ ഈശോയുടെ പ്രശസ്ത അടിമകൾ എത്ര അനുഗൃഹീതരല്ല! സന്തോഷചിത്തരല്ല.