പ്രിയ കുഞ്ഞേ, ഞാൻ ആവശ്യപ്പെടുന്നത് പോലെ, നീ ചെയ്യുന്നതിന് ഞാൻ നിനക്ക് നന്ദി പറയുന്നു. ഞാൻ പറയുന്ന കാര്യങ്ങളിൽ നിനക്ക് വിശ്വാസക്കുറവ് ഉണ്ടാകരുത് എന്നാണ് എന്റെ ആഗ്രഹം. ഞാൻ ചെയുന്ന കാര്യങ്ങളിൽ ഉള്ള നിന്റെ അത്ഭുതം കാണുന്നത് എനിക്ക് സന്തോഷപ്രദമാണ്. അങ്ങനെ എന്റെ അമലോത്ഭവ ഹൃദയത്തിലുള്ള വിശ്വാസത്തിൽ നീ വളരും (വളരട്ടെ, വളരണം). പ്രിയ കുഞ്ഞേ, കൂടുതൽ പ്രാർത്ഥിക്കുക. ഇതിനായി ഞാൻ നിന്നെ ക്ഷണിക്കുകയാണ്. അങ്ങനെ നീ എന്റെ മകനെ സഹായിക്കുകയും അതോടൊപ്പം വളരെയധികം പേർ, പ്രത്യേകമായി ഏറ്റവും അകന്നുപോയ ആത്മാക്കൾ മടങ്ങി വരാൻ ഇടയാവുകയും ചെയ്യും. പ്രാർത്ഥിച്ചുകൊള്ളുക. ഞാൻ നിന്നെ സഹായിക്കുന്നുണ്ട്.
പ്രിയ കുഞ്ഞേ, ഈ ദിവസങ്ങളിൽ ഞാൻ നിന്നെ കൂടുതലായി ചേർത്തുപിടിക്കുന്നു. നിന്റെ ആത്മാവിൽ നീ ദർശിക്കുന്നവ എന്റെ കൃപ തന്നെ. ഞാൻ നിനക്ക് നല്കുന്നവയെല്ലാം സ്വീകരിക്കാൻ അങ്ങനെ, നീ താമസം കൂടാതെ, സന്നദ്ധയാവുകയും ചെയുന്നു.