കുടുബങ്ങളുടെ നിലനിൽപ്പ് ഉറപ്പ് വരുത്തണം. കുടുംബങ്ങളുടെ കൈയിലാണ് സഭയുടെയും ലോകത്തിൻറെയും ഭാവി. കുടുംബത്തിൽ നാം പലപ്പോഴും വാദ പ്രതിവാദം നടത്താറുണ്ട്. ചിലപ്പോൾ പാത്രങ്ങൾ പറക്കും കുട്ടികൾ ഉണ്ടാക്കുന്ന തലവേദനകൾ ഇതിനു പുറമേ .എല്ലായ്പ്പോഴും കുരിശ് ഉണ്ടാവും എന്നാൽ കുരിശിനുശേഷം ഉയിർപ്പുണ്ടെന്ന കാര്യം വിസ്മരിക്കരുത്. സ്നേഹത്തിലൂടെ എല്ലാ പ്രതിസന്ധികളെയും നേരിടാനാവും.
വഴക്കുണ്ടാക്കിയാൽ അതു പറഞ്ഞു തീർക്കാതെ ദിവസം ഒരിക്കലും അവസാനിപ്പിക്കരുത്. കുട്ടികൾക്കും പ്രായമായവർക്കും കുടുംബത്തിൽ പ്രത്യേക പരിഗണന നൽകണം . കുട്ടികളുടെയും മുത്തച്ഛന്മാരുടെയും കാര്യത്തിൽ കരുതലില്ലാത്ത ജനങ്ങൾ ഭാവിയില്ലാത്തവരാണ്. മുന്നോട്ടു പോകാനുള്ള കരുത്തോ സ്മരണകളോ അവർക്കില്ല.കുടുംബങ്ങളെ സംരക്ഷിക്കുന്നതിൽ നമുക്ക് ബദ്ധശ്രദ്ധരാവാം. ജീവിതയാത്രയിൽ കാലിൽ ചെളി പുരളും അതു കഴുകിക്കളയണം.നമ്മൾ ഓരോരുത്തരും കഴുകലിനു വിധേയരാവണം പാപ്പ ഉദ്ബോധിപ്പിച്ചു.
മുഖ്യ ദൂതന്മാരായ – വിശുദ്ധ മിഖായേൽ, വിശുദ്ധ ഗബ്രിയേൽ, വിശുദ്ധ റാഫേൽ എന്നിവരുടെ മാദ്ധ്യസ്ഥം എന്നും നിങ്ങളോടു കൂടെ ഉണ്ടായിരിക്കട്ടെ പാപ്പ ആശംസിക്കുന്നു .
1 ) വിശുദ്ധ മിഖായേൽ – മാലാഖമാരിൽ പ്രധാനപ്പെട്ടവൻ . ദൈവത്തെപ്പോലെ എന്നാണ് ഈ പേരിൻറെ അർത്ഥം .എല്ലാ തിന്മകളിൽ നിന്നും നമ്മളെ കാത്തുരക്ഷിക്കുക എന്നതാണു ഈ മാലാഖയുടെ ദൗത്യം. ഈ മാലാഖയെപ്പറ്റി ബൈബിളിൽ – ദാനിയേൽ 10:13,21- 12:1 യുദാസിൻറെ ലേഖനം – 1 :9 വെളിപാടിൻറെ പുസ്തകം – 12 :7 എന്നിവിടങ്ങളിൽ പ്രദിപാതിക്കുന്നു .
2 ) വിശുദ്ധ ഗബ്രിയേൽ – ദൈവമാണ് എൻറെ ശക്തി , ദൈവത്തിൻറെ ശക്തിയുള്ളവൻ എന്നൊക്കെയാണ് ഈ പേരിന് അർത്ഥം . ദൈവത്തിൻറെ സന്ദേശം മനുഷ്യരിൽ എത്തിക്കുക എന്നതാണ് ഈ മാലാഖയുടെ ദൗത്യം. പരിശുദ്ധ മറിയത്തെ മംഗള വാർത്ത അറിയിച്ചത് ഈ മാലാഖയാണ് .
3 ) വിശുദ്ധ റാഫേൽ – സൗഖ്യത്തിൻറെ മാലാഖ എന്നറിയപ്പെടുന്നു. ശാരീരികമായും ആത്മീയമായും വേദനിക്കുന്നവരെ ആശ്വസിപ്പിക്കുക എന്നതാണ് ഈ മാലാഖയുടെ ദൗത്യം . ഗദ്സെമൻ തോട്ടത്തിൽ പ്രാർത്ഥിക്കുപ്പോൾ ചോര വിയർത്ത ഈശോയെ ആശ്വസിപ്പിച്ചത് ഈ മാലാഖയാണെന്നു വിശ്വസിക്കപ്പെടുന്നു. ബൈബിളിൽ – തോബിത് 12