റോം . ദൈവത്തിൻറെ കരുണയുടെ ശക്തി കുടുംബങ്ങളിൽ പ്രകടമാകണമെന്നു കത്തോലിക്കാ സഭയുടെ സിനഡ്. അനുദിനജീവിതത്തിൽ പ്രാർത്ഥനയും പരിസ്ഥിതി കാര്യങ്ങളിൽ താൽപര്യവും സ്നേഹത്തിൽ പങ്കുവെയ്പും നടത്തി സാക്ഷ്യം വഹിക്കുവാനാണ് കുടുംബങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. വിവാഹമെന്ന ക്രിസ്തീയ കൂദാശയുടെ മഹത്വം വിശ്വാസികളെ സഭ പഠിപ്പിക്കണം. താൽക്കാലികതയുടെ സംസ്കാരത്തെ ചെറുക്കേണ്ടതു വിവാഹമെന്ന കൂദാശയുടെ സൗന്ദര്യം ഉയർത്തിപ്പിടിച്ചാണ് ക്രിസ്തീയ സമൂഹം പ്രത്യേകമായ ശ്രദ്ധയോടെ കുടുംബജീവിതത്തിൻറെ എല്ലാ ഘട്ടങ്ങളെയും അനുഗമിക്കണം – സിനഡ് അഭിപ്രായപ്പെട്ടു.
കുടുംബങ്ങളെ വിഭജിക്കും വിധം അമിതപ്രതിപത്തി സമ്പത്തിനോട് :
സാമ്പത്തിനോടുള്ള അമിതപ്രതിപത്തി കുടുംബങ്ങളെ ഭിന്നിപ്പിക്കുകയും ശത്രുതയ്ക്ക് കാരണമാകുകയും ചെയ്യുന്നുവെന്നു പാപ്പാ ഉദ്ബോധിപ്പിച്ചു. സാമ്പത്തിനോടുള്ള അമിതമായ പ്രതിപത്തി വിഗ്രഹാരാധനയാണെന്നും ദൈവത്തെയും ധനത്തെയും ഒരേസമയം സേവിക്കാൻ കഴിയില്ലെന്നും മതവിശ്വാസങ്ങൾ അതിന് സംരക്ഷണം നല്കുന്ന ഏജൻസി അല്ലെന്നും പാപ്പാ ഓർമ്മപ്പെടുത്തി. രണ്ടു സഹോദരങ്ങൾ അവകാശത്തിനു വേണ്ടി കലഹിക്കുന്നതിനെ ക്കുറിച്ച് സുവിശേഷത്തിൽ പറയുന്നതുപോലെ പണത്തോടുള്ള ആസക്തി കുടുംബങ്ങളെ വിഭജിക്കുകയുള്ളുവെന്നും അങ്ങനെ ഇന്ന് എത്രയോ കുടുംബങ്ങളാണ് കുടുംബസ്വത്തിനെ ചൊല്ലി കലഹിക്കുന്നതെന്നും പാപ്പാ ആരാഞ്ഞു.
ധനികനായ ഒരു വ്യവസായി, ജോലിക്കാരുമായി തൻറെ സ്വത്ത് പങ്കുവയ്ക്കുന്നില്ലെന്നും സ്വത്തിനോടുള്ള ആസക്തി ഒരിക്കലും അവസാനിക്കുന്നില്ലെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ആവശ്യക്കാരായവർക്ക് സ്നേഹപൂർവ്വം ദാനധർമ്മങ്ങൾ നല്കണമെന്നും അത് കൂടുതലായി ദൈവസ്നേഹത്തോടുള്ള പ്രതിപത്തിയെ കാണിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. കൊടുക്കുക, എപ്പോൾ കൊടുക്കണം, എങ്ങനെ കൊടുക്കണം എന്നീ മൂന്നു ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, യേശുവിനെപ്പോലെ നല്കാൻ, യഥാർത്ഥ സ്നേഹത്തോടെ നല്കാൻ പഠിക്കാമെന്നും പാപ്പാ നിർദ്ദേശിച്ചു. ദൈവം നമുക്ക് നല്കുന്ന ഔദാര്യത്തെയും, കരുണയെയും, സ്നേഹത്തെയും മനസ്സിലാക്കികൊണ്ട്, അമിതപ്രതിപത്തിയിൽ നിന്ന് നമ്മെ മോചിപ്പിക്കാനായി ദൈവാനുഗ്രഹം യാചിക്കാമെന്നും പാപ്പാ പറഞ്ഞു.