പ്രിയ കുഞ്ഞേ, നിന്റെ അഭിലാഷങ്ങളെല്ലാം നീ എന്നെ അറിയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ നിനക്ക് എപ്പോഴും സന്തോഷവതി ആയിരിക്കാൻ കഴിയും. നീ എപ്പോഴും എന്നിൽ നിന്റെ വിശ്രമ സ്ഥലം കണ്ടെത്തും. കുഞ്ഞേ, ഞാൻ നയിക്കുന്ന വഴിയേ നീ പോകാവൂ. നീ ഒരിക്കലും ഭയപ്പെടരുതേ. ഭയപെട്ടാൽ നീ അസ്വസ്ഥയാവുകയും നിന്റെ ജപമാലയ്ക്കു ഭംഗം വരുകയും ചെയ്യും. ഏറെ സന്തോഷത്തോടെ ആയിരിക്കണം നീ പ്രാർത്ഥിക്കുക. ഞാൻ വരുമ്പോൾ നിന്റെ ശൂന്യമായ ഹൃദയത്തെ എന്റെ സന്തോഷത്താൽ നിറയ്ക്കും; നിനക്ക് വാത്സല്യം വാരിക്കോരി തരും. ഞാൻ സമാധാന പൂർണയാണ്. കുഞ്ഞേ, സന്തോഷത്തോടെ പ്രാർത്ഥിക്കുക.
എപ്പോഴും നിന്നെ നോക്കി ഞാൻ പുഞ്ചിരി തൂകുന്നു. നിന്റെ സഹനത്തിന്റെ രാത്രി ദൈർഘമേറിയതായി നിനക്ക് അനുഭവപ്പെടുന്നുണ്ടെന്നു എനിക്കറിയാം. പക്ഷെ ഞാനതു ലഘൂകരിക്കുന്നുണ്ട്. എന്റെ കരങ്ങളിൽ നിഷ്കളങ്കയായ ഒരു കൊച്ചു കുഞ്ഞായിരിക്കുക. അപ്പോൾ നീ കുഞ്ഞുങ്ങളെ പോലെ ചെറുതാവുകയും വിശ്വാസത്തിന്റെ കണ്ണുകളാൽ നീ എന്നെ നോക്കിക്കാണുകയും ചെയ്യും. ഞാൻ നിന്നെ ഹൃദയപൂർവം അനുഗ്രഹിക്കുന്നു. പ്രാർത്ഥിക്കുക.