പ്രിയ കുഞ്ഞേ, നിന്റെ മാധുര്യമേറിയ ‘അമ്മ നിന്നെ വിളിക്കുന്നു. പേടി കൂടാതെ എന്റെ അടുത്ത് വരിക. നിന്നെ വേദനിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും ഞാൻ നിന്നെ സഹായിക്കാം. പ്രാർത്ഥിക്കുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു.
എന്റെ കുഞ്ഞേ, ഞാൻ നിനക്ക് നൽകുന്ന കൃപ എന്റെ ഹൃദയത്തിലേക്ക് നിനക്ക് ഒരു പാത തുറന്നു തരും. എന്റെ സന്ദേശങ്ങൾ നൽകപ്പെടുന്ന നിന്നോട് എനിക്ക് ആവശ്യപ്പെടാനുള്ളത് ഇതാണ്, എല്ലാ ദിവസവും എന്റെ ഹൃദയം (മാത്രം) തേടുക. ദുരിതപൂർണമായ സാഹചര്യത്തിന്റെ നടുവിലാണ് നീ അധ്വാനിക്കുന്നതെന്നു എനിക്കറിയാം. നീ എന്റെ വ്യാകുലമേറിയ അമലോത്ഭവ ഹൃദയത്തോട് ആത്മീയമായി ഐക്യപ്പെടുക.
എല്ലാ ദിവസവും ഇങ്ങനെ പ്രാർത്ഥിക്കാൻ ഞാൻ നിന്നെ ക്ഷണിക്കുന്നു. “ഓ, അമ്മമാരിൽ ഏറ്റവും മാധുര്യമേറിയ അമ്മെ, ഞങ്ങൾ സഹായത്തിനായി അങ്ങയെ നോക്കുമ്പോൾ ഞങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണമേ!”