എന്റെ കുഞ്ഞേ, നീ എന്റെയടുക്കൽ വന്നതിനു ഞാൻ നിനക്ക് നന്ദി പറയുന്നു. എന്റെ ഹൃദയത്തിന്റെ വാതിലിൽനിന്റെ കാല്പാദത്തിന്റെ ശബ്ദം കേൾക്കാൻ ഞാൻ എത്രയധികം ആഗ്രഹിക്കുന്നുവെന്ന് നീ അറിയുന്നില്ലേ. നീ എന്റെമനസാക്ഷി സൂക്ഷിപ്പുകാരിയും എന്റെ ഹൃദയത്തിന്റെ സമാശ്വാസവുമാകണമെന്നാണ് എന്റെ അതിയായ ആഗ്രഹം. നിന്നോടുകൂടെയുള്ള ഈ സല്ലാപത്തിനായി ഞാൻ എത്രയധികം ആഗ്രഹിക്കുന്നുവെന്നോ? എന്റെ വേദന കുറയ്ക്കാൻ നീസഹായിക്കുകയാണ്.
നിരവധി അനവധി പാപികൾ എന്റെ സ്നേഹത്തിൽ നിന്നും വഴുതിമാറി പോയിരിക്കുന്നു. ഇപ്പോൾ എന്റെഹൃദയത്തിലേക്ക് തിരിച്ചുവരാനുള്ള വഴി അവർ കാണുന്നില്ല. നിന്റെ ഒന്നുമില്ലായ്മ്മ എനിക്ക് സമർപ്പിക്കുക. ഇതെനിക്ക്അമൂല്യമാണ്. എത്രതന്നെ നീ നിർത്താതെ പ്രാർത്ഥിച്ചാലും അതിനേക്കാൾ മൂല്യമേറിയതു ഇതാണ്.