എന്റെ കരുണയുടെ സന്ദേശം ശ്രവിക്കുക
എന്റെ കുഞ്ഞേ, എന്റെ കരുണയുടെ സന്ദേശം ശ്രവിക്കുക. അവ സന്തോഷത്തോടെ സ്വീകരിക്കുകയാണെങ്കിൽ നിന്റെ സന്തോഷം കരകവിഞ്ഞു ഒഴുകും.
എന്റെ കുഞ്ഞേ, എന്റെ ഹൃദയത്തെ സ്വന്തമാക്കുക. അപ്പോൾ നീ തനിച്ചാവില്ല. എന്റെ ഹൃദയത്തേക്കാൾ സ്നേഹയോഗ്യമായ മറ്റൊരു ഹൃദയമുണ്ടോ? നിന്നില്‍നിന്നു തന്നെ രക്ഷപെട്ടു എന്റെ ഹൃദയത്തിൽ അഭയം പ്രാപിക്കാൻ പരിശ്രമിക്കണം. പരിശ്രമിക്കുക. ഓരോ ദിവസവും കൂടുതൽ കൂടുതൽ എന്നോട് അടുക്കാൻ പരിശ്രമിക്കുക.
എന്റെ അരുമയായ കുഞ്ഞേ, നിന്റെ പോരായ്മകളൊക്കെ എന്നെ ഏല്പിക്കുക. ഞാൻ കൃപാകളിൽ സമൃദ്ധയാണ്. ഞാൻ നിന്നെ കൃപകൾ കൊണ്ട് നിറയ്ക്കാം. അറിയുക, ഈ നിമിഷം നിന്നെ നോക്കി ഞാൻ പുഞ്ചിരിക്കുകയാണ്. ഈ ചിന്തയോട് ചേർന്ന് നിൽക്കുക. ഇല്ലെങ്കിൽ അതിന്റെ തിളക്കം നിനക്ക് നഷ്ടപ്പെടും. ഇതേപ്പറ്റി ധ്യാനിക്കുക. എന്റെ പാവം കുഞ്ഞിന് എത്രയും സവിശേഷമായ കരുതൽ ഞാൻ നൽകുന്നില്ലേ?