കുഞ്ഞേ, ഈ ലോകത്തിലെ ദുർബലർക്കും ചെറിയവർക്കുമാണ് ദൈവം സ്വയം വെളിപ്പെടുത്തുന്നത്. അതുകൊണ്ടു പ്രാർത്ഥിക്കുക, മുന്നോട്ടു നീങ്ങുക.
പ്രാർത്ഥിക്കുക: “ഓ, മാതാവേ, ഞാൻ ഇവിടെ അങ്ങയുടെ കൂടെയാണ്. എന്നെ സഹായിക്കണേ!”
എന്റെ കുഞ്ഞാത്മാവേ, ഒരു നിമിഷംപോലും നിന്നെ പിരിയാനാകാത്ത വിധം എന്നെ നിനക്ക് അത്രയ്ക്ക് ആവശ്യമാണോ? എന്നാൽ, ഞാൻ തന്നെയാണ് നിന്റെ ചെറിയസ്വരമെന്നു നീ അത്ര മനസിലാക്കിയില്ല. എന്റെ ഊഷ്മളത നിനക്കുണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുക. നിന്നെ വിട്ടുപോകാൻ എനിക്ക് സാധിക്കുകയില്ല. ഒരു രോഗിയായ പക്ഷിയെ വഴിവക്കിൽ ഉപേക്ഷിച്ചുപോകാൻ നിനക്ക് കഴിയുമോ? എനിക്കുള്ളത്ര ദയ വേറെ ആർക്കുമില്ല.Attachments area