ഹൃദയംകൊണ്ടുള്ള പ്രാർത്ഥന

0 20

വിശ്വസിക്കുക ഇത് ഞാൻ തന്നെയാണ്.നീയും ഞാനും മാത്രം. നിന്നെ സ്വർഗ്ഗത്തിന്റെ മനോഹാരിതയിലേക്കു നയിക്കാൻ എനിക്കല്ലാതെ വേറെ ആർക്കും കഴിയുകയില്ല.


എന്റെ കുഞ്ഞേ ഒരു വലിയ കൃപയുമായാണ് ഇന്ന് ഞാൻ വന്നിരിക്കുന്നത്. നിന്നിൽ മാറ്റം വരുത്താൻ ഉതകുന്ന  അതിന്റെ ശക്തോയോട് ഒരു തുറന്ന സമീപനം സാധ്യമാക്കാൻ പ്രാർത്ഥിക്കുക. ഞാൻ നിന്നെ വ്യക്തിപരമായി അറിയുന്നതിനാൽ ഞാൻ തരുന്ന കൃപയുടെ ഫലദായകത്വം അതിന്റെ പൂർണതയിൽ നീ അനുഭവിക്കുമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് നീ നിന്റെ ആത്മാവിന്റെ ആഴങ്ങളിലായിരിക്കുക. ഇവിടെയാണ് നിനക്ക് എന്നെ ഏപ്പോഴും കണ്ടെത്താനാവുക.  ഇതാണ് ഹൃദയംകൊണ്ടുള്ള പ്രാർത്ഥന. നിന്റെ ആത്മാവിന്റെ അൾത്താരയിലേക്കു നീ കൂടെകൂടെ വരിക. അവിടെ നിനക്ക് എന്റെ സ്നേഹം ഗ്രഹിക്കാൻ കഴിയും.