നിന്റെ സ്നേഹം നീ തന്നെ തെളിയിക്കണം.

കുഞ്ഞേ, എന്നെ അറിയുക എന്നതാണ് യഥാർത്ഥത്തിലുള്ള വിശുദ്ധി. വിശുദ്ധിയിലേക്ക് നയിക്കുന്നത് ഞാനാണ്. എന്നെപോലെ ആയിത്തീരുക എന്ന ഈ അപൂർവ സമ്മാനം നിന്റെ ഏക ലക്ഷ്യമായിത്തീരാൻ പ്രാർത്ഥിക്കുക. എന്നിലേക്ക്‌ വന്നാൽ, നീ ഏറ്റവുമധികം ആഗ്രഹിക്കുന്നത് നിനക്ക് ലഭിക്കും. കാരണം, എന്നിലല്ലാതെ മറ്റെവിടെയും യഥാർത്ഥ സന്തോഷം കണ്ടെത്താനാവില്ല.

കുഞ്ഞേ, പ്രലോഭനങ്ങൾ വളരെ ശക്തമാണെങ്കിലും ഇനി നിനക്ക് ഒരു തോൽവി സംഭവിച്ചാലും നിന്റെ പ്രതിജ്ഞകൾ പുതുക്കുകയും വീണ്ടും തുടങ്ങുകയും ചെയുക. അതിനുള്ള ശക്തി നിനക്ക് നൽകപ്പെടും. യുദ്ധഭൂമിയിൽ യോദ്ധാവ് തന്റെ ദൗത്യം ഉപേക്ഷിച്ചു പോകാത്തതുപോലെ, നീയും എന്റെ സ്നേഹത്തിനുവേണ്ടി ഇവിടെ   തുടരണം. സ്നേഹിക്കുന്ന ആൾക്കുവേണ്ടി ജീവൻ ബാലികഴിക്കുന്നതാണ് ഏറ്റം വലിയ ധീരോദാനത. നിന്റെ സ്നേഹം നീ തന്നെ തെളിയിക്കണം.