ആധ്യാത്മികജീവിതത്തിൽ സാത്താനുമായുള്ള യുദ്ധം സുനിശ്ചിതമാണ്. ഈ യുദ്ധത്തിൽ യോദ്ധാവിനു ഏറ്റം ഉറപ്പുള്ളതും ശക്തവുമായ കോട്ട ഈശോയാണ്. ഈശോ കഴിഞ്ഞാൽ പിന്നെ നമുക്കുള്ള ആശ്രയം പരിശുദ്ധ അമ്മതനെയാണ്. നമുക്ക് വേണ്ടി യുദ്ധം ചെയ്തു, നമ്മെ വിജയിപ്പിക്കാൻ, ‘അമ്മ സദാ ഉത്സുകയാണ്. നാം പരിശുദ്ധ അമ്മയെ ആശ്രയിക്കുന്നതും അമ്മയുടെ മാധ്യസ്ഥം തേടുന്നതും നരകത്തെ പരിഭ്രമിപ്പിക്കുന്നു. ഈശോയെയും മാതാവിനെയും സാത്താൻ എത്രമാത്രം ഭയക്കുന്നുവെന്നു വി. എവുപ്രാസ്യമ്മയുടെ അവൻ പറഞ്ഞ വാക്കുകൾ സ്പഷ്ടമാക്കുന്നു. ‘നീ ഈശോയെയും മറിയത്തെയും ഉപേക്ഷിച്ചാൽ നിന്നെ ഞാൻ ശല്യപെടുത്തുകയില്ല.’ പരിശുദ്ധ അമ്മയെ ഉപേക്ഷിച്ച വ്യക്തി സാത്താന്റെ വലയിലാണ്.
തന്റെ തിരുസുതന്റെ ബലിയാത്മാക്കളെ പൊതിഞ്ഞു സൂക്ഷിക്കാൻ മനുഷ്യമക്കളിൽ മറിയത്തിന്റെ കാര്യങ്ങൾക്കു മാത്രമേ വേണ്ടത്ര ശക്തിയുള്ളു. അമ്മയുടെ സവിഷശ സിദ്ധിയാണത്; സ്വർഗ്ഗത്തിന്റെ സവിശേഷ സമ്മാനം. രോഗാവസ്ഥയിലായിരുന്ന എവുപ്രാസിയമ്മയെ പരിശുദ്ധ ‘അമ്മ പരിചരിച്ചതായി ഒരു കത്തിൽ വിശുദ്ധ രേഖപ്പെടുത്തിയിട്ടുണ്ട്. അവർ എഴുതുന്നു, “കുറെ കഴിഞ്ഞപ്പോൾ മാതാവ് വന്നു എന്നെ എഴുന്നേൽപ്പിച്ചിരുത്തി. അനന്തരം ഒരു കോപ്പയിൽ പാലുപോലെ എന്നാൽ പാലല്ല. ഒരു വെള്ളത്തിൽ എന്തോ പൊടിയിട്ട് ‘അമ്മ എനിക്ക് കോരിത്തന്നു. വേറൊരിക്കൽ മാതാവ് അടുത്ത് വന്നു എന്നെ ആശ്വസിപ്പിക്കുകയും എന്റെ ശരീരം തടവി തരുകയും ചെയ്തു.’