അമ്മയുടെ കരുണയുടെ സന്ദേശം

0 34

എന്റെ കുഞ്ഞേ, നീ ആകുലപ്പെടുമ്പോൾ ഞാൻ വിലപിക്കുന്നു. നീ പാപം ചെയുമ്പോൾ എനിക്ക് മുറിവേൽക്കുന്നു. മെച്ചപ്പെടാൻ നീ പരിശ്രമിക്കുമ്പോൾ കൂടുതൽ മെച്ചപ്പെടാനായി ഞാൻ പ്രാർത്ഥിക്കുന്നു. ഞാൻ നിന്റെ അമ്മയാണ്. ഈ നിലയിൽ എന്റെ ചിന്ത ഇത്രമാത്രം. നിരവധി ആത്മാക്കൾ തിരഞ്ഞെടുക്കുന്ന നിത്യനാശത്തിലേക്കുള്ള വിശാലമായ പാത തിരഞ്ഞെടുക്കുന്നതിൽ നിന്ന് എങ്ങനെ നിന്നെ രക്ഷിക്കാമെന്നു മാത്രമാണ് നിന്റെ അമ്മയെന്ന നിലയിൽ ഞാൻ ചിന്തിക്കുന്നതു. നോക്ക്, നീ മനുഷ്യന്റെ ഹൃദയം അറിയണം, അവൻ എങ്ങനെ സ്വയം കബളിക്കപെടുന്നുവെന്നും. ഞാൻ നിന്നെ നയിക്കാനാഗ്രഹിക്കുന്ന വഴി മുള്ളുകൾ നിറഞ്ഞതാണ്. പക്ഷെ, നീ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തവിധം മാധുര്യമുള്ളതുമാണത്. കുഞ്ഞേ, ഇനിയൊരിക്കലും പാപം ചെയ്യരുത്. നാളെ അന്ഗ്നികൊണ്ടുള്ള നിന്റെ ജ്ഞാനസ്നാന ദിവസമായിരിക്കും. ജീവിതത്തെ നവീകരിക്കുക.