അമ്മയുടെ കരുണയുടെ സന്ദേശം

46

കുഞ്ഞേ, എന്നോട് ഇത്രമാത്രം അടുത്തായിരിക്കാൻ ആഗ്രഹിച്ചിട്ടുള്ളവർ അനേകരാണ്. എന്നാൽ, നിനക്കാണ് ഈ കൃപ അനുവദിച്ചു തന്നിട്ടുള്ളത്. ഇക്കാരണത്താൽ കൂടുതൽ കൃപകൾ നിനക്കായി ഞാൻ നേടിയെടുത്തിട്ടുണ്ട്. നിന്റെ ആത്മാവിൽ ആവിഷ്‌കരിക്കുന്ന ഈ ചെറിയ പദ്ധതിയുടെ പൂർത്തീകരണത്തിലൂടെ ഇനിയും കൂടുതൽ കൃപകൾ ഞാൻ സമ്പാദിച്ചുകൊണ്ടിരിക്കുകയാണ്. തലമുറ തലമുറയായി എന്റെ അത്ഭുതങ്ങൾ സംസാരവിഷയമാകുന്നതിനു വേണ്ടിയാണിത്. തുടർന്നും തീക്ഷ്ണമായി പ്രാർത്ഥിക്കുക. ഒന്നും തന്നെ നിന്നെ അസ്വസ്ഥപ്പെടുത്താതിരിക്കട്ടെ, നിന്റെ ബലഹീനതകൾ പോലും.


കുഞ്ഞേ, നിന്നോടല്ലാതെ മറ്റാരോടും ഇത്രമാത്രം പ്രത്യുത്തരിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല.എന്നിട്ടും ഞാൻ നിന്നെ തള്ളിക്കളയുമെന്നു നിനക്ക് എങ്ങനെ ചിന്തിക്കാനാവും? നിനക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കിൽ അത് സുഖപ്പെടുത്തുന്നത് ഞാനായിരിക്കട്ടെ. എന്റെ മകനിലേക്കു ഞാൻ നിന്നെ നയിക്കുന്ന വഴിതന്നെയാണ് ഏറ്റം എളുപ്പമുള്ള വഴി, വിശ്വസിക്കുക.