അമ്മയുടെ കരുണയുടെ സന്ദേശം

കുഞ്ഞേ നിനക്ക് എന്റെ കൃപ മാത്രം മതി. എന്റെ കൂടെ ആയിരിക്കാനുള്ള താത്പര്യം എനിക്കായി വെളിപ്പെടുത്തുക. എന്നിലൂടെ നിന്നെ അവനിലേക്ക്‌ നയിക്കുവാൻ എന്നെ അധികാരപ്പെടുത്തിയ എന്റെ മകനെ നിനക്ക് ഞാൻ കാണിച്ചു തരാം. ഈ പുതിയ പാതയിൽ, നീ എന്തുചെയ്യുന്നതിനും മുൻപ് എന്നെ തേടുക. എന്താണ് ചെയേണ്ടതെന്നു ഞാൻ നിനക്ക് പറഞ്ഞുതരാം.


എന്റെ കുഞ്ഞേ, ഞാൻ മുന്പോട്ടുവച്ച സമ്പൂർണ സമർപ്പണത്തിനും ഈ ലോകത്തിനും ഇടയിൽപെട്ടു നീ വളരെയധികം മുറിയപ്പെട്ടിരിക്കുന്നു. വളരെ കുറച്ചുപേർ മാത്രം സഞ്ചരിച്ചിട്ടുള്ള വഴിയിലൂടെ നിന്നെ നയിക്കാൻ ഞാൻ എത്രമാത്രം സന്തോഷത്തോടെ ആഗ്രഹിക്കുന്നു എന്ന് നീ അറിഞ്ഞിരുന്നെങ്കിൽ! നിന്റെ ‘ആമ്മേൻ’ എന്റെ പദത്തിങ്കൽ വയ്ക്കുക. പൂർണമായും എന്നിൽ ആശ്രയിക്കുക. എന്നെ സശ്രദ്ധം ശ്രദ്ധിക്കുക. ലൗകികഗ്രഹങ്ങളും ആകര്ഷണങ്ങളും നിന്റെ ശ്രദ്ധ കവരാൻ നീ ഒരിക്കലും ആഗ്രഹിക്കരുതേ. വിലപിടിപ്പുള്ള എന്റെ ഈ രത്‌നം ജാഗരൂകതയോടെ തേടുക. സംതൃപ്തമാകുന്നതുവരെ അന്വേഷണം തുടരുകയും വേണം.(‘അമ്മ പരാമർശിക്കുന്ന വിശിഷ്ടമായ രത്‌നം പരിശുദ്ധമായ ഒരു ഹൃദയമാണ്.)