ജാനുവാരിയൂസ് പ്രസിദ്ധനായ ഒരത്ഭുത പ്രവർത്തകനാണെങ്കിലും ജീവിചരിത്ര വിവരങ്ങൾ തുച്ഛമായിട്ടേ നമുക്ക് അറിയാൻ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹം നേപ്പിൾസിൽ ജനിച്ചുവെന്നും ബെനെ വെന്തോയിലെ മെത്രാനായി രുന്നുവെന്നും പറയപ്പെടുന്നു. ഡയക്ളീഷ്യൻ ചക്രവർത്തിയുടെ മതപീഡനം കൊടുമ്പിരിക്കൊളളുന്ന കാലമാണ് മിസോയിലെ ഡീക്കൺ സോസിയൂസ്
പുസ്സുവായിലെ ഡീക്കൺ പ്രാക്കുളൂസ് തുടങ്ങിയ ഏതാനും ഡീക്കനാ രേയും അമേനികളേയും അറസ്റ്റുചെയ്തു വധിക്കാൻ പോകുന്നുവെന്നു കേട്ടപ്പോൾ ബിഷപ്പു ജാനുവാരിയൂസ് അവരെ ആശ്വസിപ്പിക്കാൻ ചെന്നു; ഫലം രക്തസാക്ഷിത്വമായിരുന്നു.
കാരാഗൃഹത്തിൽ അടച്ചിരിക്കുന്നവരെ ഒരു വലിയ ക്രിസ്ത്യാനി സന്ദർ ശിച്ചുവെന്നു കാവൽക്കാർ പറഞ്ഞു. ആ വിവരം കണക്കിലെടുത്തു. ജാനു വാരിയൂസുമെത്രാനെ അറസ്റ്റുചെയ്തു. കൂടെ അദ്ദേഹത്തെ സന്ദർശിച്ച ഡീക്കൻ ഫെസ്റ്റുസിനേയും സിദെരാത്തൂസ് എന്ന ശെമ്മാശനേയും അറസ്റ്റു ചെയ്യുകയുണ്ടായി. മൂന്നുപേരേയും മൃഗങ്ങൾക്ക് ഇട്ടുകൊടുക്കാൻ ചക്രവർത്തി ആജ്ഞാപിച്ചു. വന്യമൃഗങ്ങൾ അവരെ തൊട്ടില്ല. ഉടനെ ശിരസ്സു ഛേദിച്ചു കളയാൻ കല്പനയുണ്ടായി. വി. ജാനുവാരിയൂസിന്റെ അവശിഷ്ടം നേപ്പിൾസിനു ലഭിച്ചു; നേപ്പിൾസിന്റെ മധ്യസ്ഥനാണു ജാനുവാരിയൂസ്
നേപ്പിൾസു ദൈവാലയത്തിലെ ഭണ്ഡാഗാരമെന്നു വിളിക്കുന്ന കപ്പേ ളയിൽ രണ്ടു ഗ്ളാസു പാത്രങ്ങളിൽ ജാനുവാരിയൂസിന്റെ രക്തമുണ്ട്; വേറൊരു പാത്രത്തിൽ ശിരസ്സുമുണ്ട്. ശിരസ്സും രക്തവും അടുത്തുവരുമ്പോൾ രക്തം ഉരുകുന്നു. സാധാരണയായി ഇതു സംഭവിക്കുന്നതു വിശുദ്ധന്റെ തിരുനാൾ ദിവസവും മേയ് ഒന്നാം തീയതിയുമാണ്. പുസ്സോളി യിൽനിന്നു വിശുദ്ധന്റെ അവശിഷ്ടം നേപ്പിൾസിലേക്കു കൊണ്ടുവന്നതു മേയ്ദിനത്തിലാണ്. മറ്റു ചില പ്രധാന ദിവസങ്ങളിലും ഈ അത്ഭുത സംഭവം ആവർത്തിക്കുന്നുണ്ട്.
വിചിന്തനം; നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്താൻ ദൈവം പല സന്ദർ ഭങ്ങളിലും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നാം അവയെ ഗൗനിക്കുന്നുണ്ടോ?