പ്രിയ കുഞ്ഞേ, ഈ ദിവസങ്ങളിൽ ഞാൻ നിന്നെ സംരക്ഷിക്കുന്നുണ്ട്. എന്നോടൊപ്പമായിരിക്കുക. ഞാൻ നൽകുന്ന കൃപകൾക്കായി എനിക്ക് നന്ദിയേകുക. എല്ലാ രഹസ്യങ്ങളും കുമ്പസാരക്കാരനോട് പറയാവുന്നതാണ്. നീ എന്റെ ജപമാല പ്രാർത്ഥന തുടരണം എന്ന് ഞാൻ ആവശ്യപെടുന്നു.
കുഞ്ഞേ, ഓരോ പ്രഭാതത്തെയും പുഞ്ചിരിയോടെ സ്വാഗതം ചെയുക. അതുവഴി നീ നിന്റെ ആത്മാവിനെ ദൈവത്തിലേക്ക് ഉയർത്തുകയും ഞാൻ സന്തോഷഭരിതയാവുകയും ചെയ്യും. പ്രിയ കുഞ്ഞേ,, എന്തുകൊണ്ടാണ് നിന്റെ പരീക്ഷണങ്ങളെല്ലാം മാറിപോകണമെന്നു നീ ആഗ്രഹിക്കുന്നത്. അവ നിനക്ക് സ്വർഗത്തിലേക്കുള്ള വഴിയല്ലേ? തന്നോടുകൂടെ കുരിശുവഹിക്കാൻ അവൻ നിന്നെ അനുവദിക്കുന്നു. ഇത് നീ അർഹിക്കുന്നതിലും അധികം ശ്രേഷ്ടത നിനക്ക് നൽകുന്നില്ലേ?
എന്റെ കുഞ്ഞേ, ധ്യാനിക്കാനുള്ള അവസരംകൂടിയാണ് സഹനം. ഇത് പൂർണമായും ഉപയോഗിക്കുക. തിരക്കിട്ടുള്ള ഓട്ടങ്ങൾ ആവസിപ്പിക്കുക. നിന്റെ തന്നെ ആത്മാവിനെ നോക്കി കാണുക. അതിനുള്ള സമയമാണിത്. ദൈവത്തിന്റെ കരുണയ്ക്കു എപ്പോഴും നന്ദി പറയുക. പ്രാർത്ഥിക്കുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു.