എന്റെ ജനമേ, കർത്താവിന്റെ രക്ഷാകരമായ പ്രവർത്തികൾ ഗ്രഹിക്കുക… നല്ലതെന്തെന്നു ദൈവം നിങ്ങള്‍ക്ക് കാണിച്ചുതന്നിട്ടുണ്ട്. നീതി പ്രവർത്തിക്കുക, കരുണ കാണിക്കുക, നിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് ദൈവം നിന്നില്‍നിന്നു ആവശ്യപ്പെടുക? കർത്താവിന്റെ ശബ്ദം… മുഴങ്ങുന്നു! അവിടുത്തെ നാമത്തെ ഭയപെടുകയാണ് യഥാർത്ഥ ജ്ഞാനം… കള്ളത്തുലാസും കള്ളക്കട്ടികളും ദൈവം വെറുക്കുന്നു. മനുഷ്യരുടെ ഇടയിൽ സത്യസന്ധരായ വ്യാപാരിക്കുക. തിന്മ വർജിക്കുക. കൈക്കൂലി എന്ന വാക്ക് പറയാന്‍പോലും ഇടയാകാതിരിക്കട്ടെ. കർത്താവിങ്കലേക്കു കണ്ണുകളുയർത്തുക. നിന്റെ രക്ഷകനായ ദൈവത്തിനുവേണ്ടി കാത്തിരിക്കുക. ദൈവം നിന്റെ പ്രാർത്ഥന കേൾക്കും.
വീണുപോയോ. ഭയപ്പെടേണ്ട നീ ബലം പ്രാപിച്ചു എഴുന്നേൽക്കും. കൂരിരുട്ടിൽ കർത്താവു നിന്റെ വെളിച്ചമായിരിക്കും. അവിടുന്ന് നിനക്കുവേണ്ടി വാദിക്കും. നിനക്ക് നീതി നടത്തിത്തരും. അവിടുത്തേക്ക് എതിരായി പാപം ചെയ്തുപോയോ? അനുതപിക്കുക, അവിടുന്ന് നിന്നെ വെളിച്ചത്തിലേയ്ക്കു നയിക്കും. നീ അവിടുത്തെ രക്ഷ കാണും. നിന്റെ മതിലുകൾ പുനരുദ്ധരിക്കപ്പെടുന്ന ദിനങ്ങൾ വരുന്നു! നിന്റെ അതിരുകൾ വിസ്മൃതമാക്കപ്പെടുകയും ചെയ്യും.
തന്റെ ജനത്തോടു അവരുടെ അപരാധങ്ങൾ പൊറുക്കുകയും അതിക്രമങ്ങൾ ക്ഷമിക്കുകയും ചെയുന്ന അങ്ങയെപ്പോലെ ഒരു ദൈവം വേറെ ആരുണ്ട്? അവിടുന്നു തന്റെ കോപം എന്നെന്നേക്കുമായി വച്ചുപുലർത്തുന്നില്ല. എന്തെന്നാൽ, അവിടുന്ന് കാരുണ്യത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് വീണ്ടും നമ്മോടു കാരുണ്യം കാണിക്കും. നമ്മുടെ അതിക്രമങ്ങളെ അവിടുന്ന് ചവിട്ടിമെതിക്കും. ആഴിയുടെ ആഴങ്ങളിലേക്ക് നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും. അങ്ങയുടെ വിശ്വസ്തതയും കാരുണ്യവും എന്നേക്കും നിലനിൽക്കും. (cfr. മിക്ക. അ. 7 )Attachments area