കുഞ്ഞേ, നീ വന്നതിൽ ഞാൻ നിനക്കു നന്ദി പറയുന്നു. നിന്നെ കാണുന്നത് എനിക് ഏറെ സന്തോഷമാണ് കാരണം, എനിക്കു നിന്നെ അനുഗ്രഹിക്കാൻ കഴിയുന്നു. മകളേ, നീ എന്റേതാണ്. നിന്നെ വളരേയധികം സ്നേഹിക്കുന എന്റെ മകന്റെ സ്നേഹത്തോടു ഐക്യപ്പെട്ടു ഒരു സവിശേഷ സ്നേഹം, ഹൃദയത്തോടുത്ത സ്നേഹം, എനിക്ക് നിന്നോടുണ്ട്. .
നീ ഞങ്ങളോടൊപ്പം സമയം, ചെലവഴിക്കുമ്പോഴാണ് ദൈവത്തിന്റെ കൃപകൾ നിന്നിലേക്ക് അനായാസം ഒഴുകുക. നിന്റെ എല്ലാ ആവശ്യങ്ങളിലും എന്നിലേക്ക് നോക്കുക. എങ്കിൽ നിനക്ക് നിരാശപ്പെടേണ്ടിവരുകയില്ല. കുഞ്ഞേ, ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. എന്നോടുള്ള സ്നേഹത്തിൽ നീ ഉറച്ചു നിൽക്കുക. എല്ലാ ദിവസവും നീ എന്നെ കാണാൻ വരുന്നത് എനിക്ക് അമൂല്യമായ ഒരു കാര്യമാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ സന്തോഷമായ, എന്റെ മകനിലേക്കു നിന്നെ ഞാൻ നയിച്ചുകൊണ്ടിരിക്കുകയാണ്. Through Mary to Jesus.