എന്റെ കുഞ്ഞേ, നിനക്കായി ഞാൻ എല്ലാ കൊടുംകാറ്റും ശമിപ്പിക്കട്ടെ. അങ്ങനെ നീ ചെറുതായിരിക്കുക. ഈ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ എനിക്കറിയാം. നിനക്ക് മനസിലാകുന്നുണ്ടോ? പ്രാർത്ഥിക്കുക.
എന്റെ കൊച്ചു കുഞ്ഞേ, നിന്റെ ആത്മാവിൽ പ്രാർത്ഥിക്കുക. അപ്പോൾ ഈ ലോകത്തിലെ പരീക്ഷണങ്ങൾ അത്ര ഭാരമുള്ളതായി അനുഭവപ്പെടുകയില്ല. നീ എങ്ങനെയാണെന്നും ഇതെല്ലം എങ്ങനെ നോക്കികാണുന്നുവെന്നും എനിക്കറിയാം. പുതുതായി ആരംഭിക്കുക. ഓരോ തവണ നീ എന്നെ നോക്കുമ്പോഴും ഞാൻ നിന്നെ സഹായിക്കാം. എന്റെ തീരെ ചെറിയ കുഞ്ഞേ, ഞാൻ നിന്നെയോർത്തു വളരെയേറെ സന്തോഷിക്കുന്നു.നിന്നെത്തന്നെ പൂർണമായും എനിക്ക് വിട്ടുതരുന്നതാണ് എന്റെ സന്തോഷം. അപ്പോൾ നീ തീർത്തും നിർധനയാണെന്നും നിന്നെ ആശ്വസിപ്പിക്കുന്നതു ഞാനാണെന്നും നിനക്ക് അനുഭവവേദ്യമാകും. പ്രാർത്ഥിക്കുക.