നോക്കൂ എപ്രകാരമാണ് എന്റെ ദാനത്തെ പറ്റി ഞാൻ നിന്നെ ബോധവതി ആക്കിയതെന്ന്. എന്റെ കുഞ്ഞേ മാലാഖമാർ പോലും നിന്നെ നോക്കി ഞാൻ നിനക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ കണ്ട് അതിശയിച്ചു പോകുന്നു. ഞാൻ വിളിക്കുമ്പോൾ എല്ലാം നിന്റെ ഹൃദയം എനിക്കായി തുറക്കാൻ നീ തയ്യാറാകണം. ഒരു കടലാമ തിരമാലകളെ വരവേൽക്കുന്നത് പോലെ അപ്പോൾ മാത്രമാണ് അത് സുരക്ഷിതമായിരിക്കുന്നത്. എന്റെ ചെറിയ കുഞ്ഞേ, എന്റെ ഹൃദയത്തിൽ മാത്രമാണ് നീ സുരക്ഷിതയായിരിക്കുക.
എന്റെ കുഞ്ഞേ നീ കാണുന്നില്ലെങ്കിലും ഞാനിവിടെത്തന്നെയുണ്ട്. ഞാൻ നിന്നെ കാണുന്നുണ്ട്. അതു പോരേ? സ്വർഗീയമായ സന്ദേശങ്ങളാൽ എന്റെ സാന്നിധ്യം ഞാൻ തെളിയിക്കുന്നില്ലേ? ഒരു ഗായകസംഘത്തിന്റെ ശ്രുതിമധുരമായ സ്വരം പോലെ മാധുര്യം ഉള്ളതല്ലേ എന്റെ സ്വരം. നീ എന്നെ ക്ഷണിക്കാനായി ഞാൻ കാത്തിരിക്കുകയാണ് എന്നതും നീ ശ്രദ്ധിക്കുന്നില്ലേ? എന്റെ കൊച്ചു കുഞ്ഞേ എപ്പോഴും എനിക്കായി സ്വർഗ്ഗത്തിലേക്ക് നോക്കിക്കൊണ്ട് എന്റെ സ്വർഗീയമായ പ്രചോദനങ്ങളുടെ കൊടുമുടിയിൽ ആയിരിക്കുക. കാരണം ഏറ്റവും ആർദ്രതയോടെ ഞാൻ നിന്റെ നോട്ടത്തിനായി കാത്തിരിക്കുകയാണ്. ഞാൻ നിന്നോട് അത്രമാത്രം അടുത്ത ആയിരിക്കുന്നുവോ അത്രമാത്രം നീ എന്നോടും അടുത്തായിരിക്കാൻ എന്റെ ഹൃദയത്തോട് പ്രാർത്ഥിക്കുക