ഈശോയെ സ്വീകരിക്കുവാനുള്ള സമയം സമാഗതമാകുമ്പോൾ “നാഥാ അങ്ങ് എന്റെ വസതിയിൽ പ്രവേശിക്കുവാൻ ഞാൻ യോഗ്യനല്ല’ എന്നു മൂന്നുപ്രാവശ്യം ചൊല്ലുക. ആദ്യം നിത്യപിതാവിനെ സംബോധന ചെയ്യണം. നിന്റെ ദുർവിചാരങ്ങളും ഏറ്റവും നല്ല പിതാവായ ദൈവത്തോടു നീ കാണിച്ച കൃതഘ്നതയും മൂലം അവിടുത്ത ഏകജാതനെ സ്വീകരിക്കുവാൻ നിനക്കു യോഗ്യതയില്ലെന്നും, എന്നാൽ ഇതാ കർത്താവിന്റെ ദാസി (ലൂക്കാ 1:38) എന്നു പറഞ്ഞ അവിടുത്തെ ദാസിയായ മറിയമാണ് ഇപ്പോൾ, നിന്റെ പ്രാതിനിധ്യം വഹിക്കുകയും അവിടുത്തെ ദിവ്യപ്രഭാവത്തിൽ പ്രത്യാശയും ശരണവും അർപ്പിക്കുവാൻ നിനക്കു പ്രചോദനമരുളുകയും ചെയ്യുന്നതെന്നും അവിടുത്ത ഉണർത്തിക്കുക. “എന്തുകൊണ്ടെന്നാൽ, നീ അസാധാരണമാംവിധം എന്നെ ആശ്വാസത്തിൽ വസിപ്പിച്ചു” (സങ്കീ. 4:10),
ദൈവസുതനോടു തുറന്നു പറയുക: “നാഥാ, അങ്ങ് എന്റെ വസതിയിൽ പ്രവേശിക്കുവാൻ ഞാൻ യോഗ്യനല്ല; അങ്ങ് ഒരുവാക്ക് അരുളിച്ചെയ്താൽ മതി, എന്റെ ആത്മാവ് സുഖം പ്രാപിക്കും.” വ്യർത്ഥവും നിന്ദ്യവുമായ സംസാരവും അവിടുത്തെ ശുശ്രൂഷയിൽ കാണിച്ച അവിശ്വസ്തതയും മൂലം ഈശോയെ സ്വീകരിക്കുവാൻ നീ അനർഹനാണെന്ന് ഏറ്റുപറയുക. അവിടുത്തെ കാരുണ്യം യാചിക്കുന്നുവെന്നും നിന്റേയും അവിടുത്തേയും മാതാവിന്റെ ഭവനത്തിലേക്ക് നീ അദ്ദേഹത്തെ കൊണ്ടുപോകുമെന്നും, അത് അവിടുത്തെ വാസസ്ഥലമാക്കുന്നതുവരെ, അവിടെ നിന്നുപോകുവാൻ അനുവദിക്കുകയില്ലെന്നും അവിടത്തോടു പറയുക. “എന്റെ അമ്മയുടെ ഭവനത്തിലേക്കും എന്നെ ഉദരത്തിൽ വഹിച്ചവളുടെ
മുറിയിലേക്കും അവനെ കൊണ്ടുവരാതെ അവനെ ഞാൻ വിട്ടില്ല” (ഉത്ത , 3:4), അവിടുത്തെ വിശ്രമസ്ഥലത്തേക്കും വിശുദ്ധിയുടെ കൂടാരത്തിലേക്കും എഴുന്നള്ളി വരുവാൻ ഈശോയോട് അപേക്ഷിക്കുക. “കർത്താവേ എഴുന്നേറ്റ് അവിടുത്തെ ശക്തിയുടെ പേടകത്തോടൊപ്പം അങ്ങയുടെ വിശ്രമസ്ഥലത്തേക്കു വരേണമേ” (സങ്കീ. 132:8) സ്വന്തം ശക്തിയിലും യോഗ്യതകളിലും ഒരുക്കത്തിലും ആശ്രയിച്ച് ഏസാവല്ല, തന്റെ മാതാവായ റബേക്കായിൽ ആശ്രയിച്ച യാക്കോബാണ് നീ സ്വീക രിച്ചിരിക്കുന്ന മാതൃകയെന്നും നിന്റെ പ്രിയമാതാവായ മറിയത്തിലാണു നീ ആശ്രയിക്കുന്നതെന്നും അവിടുത്തെ അറിയിക്കുക. പാപിയായ നീ ദിവ്യനാഥയുടെ യോഗ്യതകളാലും സുകൃതങ്ങളാലും അലംകൃതനും അവളുടെ ആശ്രിതനുമായി വിശുദ്ധി മാത്രമായ അവിടുത്തെ സമീപിക്കുവാൻ ധൈര്യപ്പെടുന്നുവെന്ന് അവിടുത്തോടു പറയുക.
പരിശുദ്ധാത്മാവിനോടും ഏറ്റുപറയുക “നാഥാ അങ്ങ് എന്റെ വസതിയിൽ പ്രവേശിക്കുവാൻ ഞാൻ യോഗ്യനല്ല; “നീ ഭക്തിയിൽ മന്ദോഷ്ണനായിരിക്കുന്നതും ദുഷ്കൃത്യങ്ങൾ ചെയ്യുന്നതും അവിടുത്ത പ്രചോദനങ്ങളെ പരിത്യജിക്കുന്നതുംമൂലം അവിടുത്തെ സ്നേഹത്തിന്റെ നിരുപമ സൃഷ്ടിയായ ഈശോയെ സമീപിക്കുവാൻ നീ തികച്ചും അനർഹനാണെന്നും ഏറ്റുപറയുക. അവിടുത്തെ വിശ്വസ്തവധുവായ മറിയമാണു നിന്റെ ആശയമെന്നു തിരുമനസ്സുണർത്തിക്കുക. വി. ബർണാദിനോടൊത്തു പറയുക; “അവളാണ് എന്റെ ഏറ്റവും വലിയ സംരക്ഷക; എന്റെ ശരണത്തിന്റെ മുഴുവൻ ആധാരവും അവൾ തന്നെ യാണ്. മറിയത്തിന്റെ ഉദരം ഏറ്റവും പരിശുദ്ധമാണെന്നും അവളുടെ ഹൃദയം സ്നേഹനിർഭരമാണെന്നും അവിടുത്തോടു പറയുക; അവിടുത്തെ പ്രേയസിയായ അവളുടെമേൽ ഒന്നുകൂടെ ആവസിക്കണമെന്ന് അവിടുത്തോട് അപേക്ഷിക്കുക. അവളുടെ വക്ഷസ്സും പണ്ടെന്നപോലെ നിർമ്മലമാണെന്നും അവളുടെ ഹൃദയം ജ്വലിച്ചുകൊണ്ടിരിക്കുന്നതാ ണെന്നും അറിയിക്കുക. അവിടുന്നു നിന്റെ ആത്മാവിൽ എഴുന്നെള്ളിവരുന്നില്ലെങ്കിൽ, ഈശോയോ മറിയമോ അവിടെ രൂപംപ്രാ പിക്കുകയോ അനുയോജ്യമായ വാസസ്ഥലം അവിടെ കണ്ടെത്തുകയോ ചെയ്യുകയില്ലെന്ന് അവിടുത്തെ ഓർമ്മപ്പെടുത്തുക.