സത്കൃത്യങ്ങളെപ്പോലും കളങ്കപ്പെടുത്തുന്നത്. നമ്മുടെ ദുഷിച്ച മനുഷ്യപ്രകൃതിയാണ് നിർമ്മലം, ദുർഗന്ധം വമിക്കുന്ന പാത്രത്തിൽ പകരുകയും, നല്ല വീഞ്ഞ്, ചീഞ്ഞ വീഞ്ഞിനാൽ മലിനമായ വീപ്പയിൽ ഒഴിക്കുകയും ചെയ്താൽ അവ ദുഷിക്കുകയും ദുർഗന്ധം വമിപ്പിക്കു കയും ചെയ്യും. അപ്രകാരം, ജന്മപാപത്താലും കർമ്മപാപത്താലും മലി നമായ നമ്മുടെ ആത്മാവിലേക്കു കൃപാവരവും, സ്വർഗീയ മഞ്ഞുതു ള്ളികളും ദൈവസ്നേഹമാകുന്ന രുചികയായ വീഞ്ഞും പകരുമ്പോൾ മിക്കപ്പോഴും, നമ്മിലുള്ള പാപംമൂലം ദുഷിച്ച പുളിമാവും തിന്മകളും ഈ ദാനങ്ങളെ മലിനമാക്കുന്നു. നമ്മുടെ ഉത്തമമായ സുകൃതങ്ങൾ പോലും തിന്മയുടെ സ്വാധീനതയാൽ കളങ്കമാക്കപ്പെടുന്നു. ആകയാൽ. യേശുവുമായുള്ള ഐക്യത്തിലൂടെ മാത്രമേ പുണ്യപൂർണ്ണത കൈ വരൂ, അതു പ്രാപിക്കുവാൻ ആഗ്രഹിക്കുന്ന ഏവനും, തന്നിലുള്ള സകല തിന്മകളെയും ഉന്മൂലനം ചെയ്യുക ഏറ്റവും ആവശ്യമാണ്. അല്ലാത്ത പക്ഷം വളരെ ചെറിയ കളങ്കംപോലും അങ്ങേയറ്റം വെറുക്കുന്ന ക്രിസ്തു നാഥൻ, തന്റെ സന്നിധിയിൽനിന്നു നമ്മെ ബഹിഷ്ക്കരിക്കും.
സ്വാർത്ഥത്തെ നിഹനിക്കുവാൻ
പരിശുദ്ധാത്മാവിന്റെ പ്രകാശത്താൽ നമ്മുടെ അധ:പതിച്ച ആന്തരികപ്രകൃതിയും നിത്യരക്ഷക്കു സ്വയമായി ഒന്നും ചെയ്യാ നാവാത്ത നിസ്സഹായതയും, നമ്മുടെ ബലഹീനതകളും അസ്ഥിരതയും കൃപാവരസ്വീകരണത്തിനുള്ള നമ്മുടെ അനർഹതയും നാം പൂർണ്ണമായും ഗ്രഹിക്കണം; അല്പം പുളിപ്പു വളരെയേറെ മാവിനെ പുളിപ്പിക്കുന്നതുപോലെ, ആദിമാതാപിതാക്കന്മാരുടെ പാപം നമ്മെ ഓരോ രുത്തരെയും മലിനമാക്കി നശിപ്പിച്ചു. നാം ചെയ്തിട്ടുള്ള മാരകവും ലഘുവുമായ ഓരോ പാപവും അവ ക്ഷമിക്കപ്പെട്ടതായാൽ പോലും നമ്മുടെ ബലഹീനതകളെയും അസ്ഥിരതയെയും ദുഷ്പ്രവണതക ളെയും വർദ്ധിപ്പിക്കുന്നു. അങ്ങനെ, നമ്മുടെ ആത്മാവിൽ തിന്മ അവ ശേഷിപ്പിക്കുന്നു.
നമ്മുടെ ശരീരങ്ങൾ തീർത്തും ദുഷിച്ചതായതുകൊണ്ട് പരിശു ദ്ധാത്മാവു നമ്മുടെ ശരീരത്തെ പാപത്തിന്റെ ശരീരം’ എന്നാണു വിളി ക്കുന്നത് (റോമ. 6:6) പാപത്തിൽ അതു ഗർഭം ധരിക്കപ്പെട്ടു (സങ്കീ. 50:7). പാപത്താൽ അത് പോഷിപ്പിക്കപ്പെട്ടു. എല്ലാത്തരത്തിലുമുള്ള പാപങ്ങൾക്കും അതു വശകവുമാണ്. ആയിരമായിരം വ്യാധികൾക്കിര യായി അനുദിനം അതു ദുഷിച്ചുകൊണ്ടിരിക്കുന്നു. രോഗത്തിനടിപ്പെട്ടു ചീഞ്ഞുനാറി, പുഴുക്കളെ പുറപ്പെടുത്തുകയാണതു ചെയ്യുന്നത്.
ശരീരത്തോടു യോജിപ്പിക്കപ്പെട്ട ആത്മാവു ജഡികമായിത്തീരുന്നു. അതു ജഡമെന്നുതന്നെയാണ് വിളിക്കപ്പെടുന്നത്. “എല്ലാ ജഡവും അതിന്റെ മാർഗ്ഗത്തെ മലിനമാക്കി” (ഉത്പ. 6:12), നമുക്കു സ്വന്തമെന്നു പറയാവുന്നത് അഹങ്കാരവും, ആദ്ധ്യാത്മിക അന്ധതയും, ഹൃദയകാ ഠിന്യവും, അസ്ഥിരതയും, ബലഹീനതയും, ജഡമോഹവും, തിന്മയി ലേക്ക് നയിക്കുന്ന ഉഗ്രവികാരങ്ങളും, ശാരീരിക അസ്വാസ്ഥ്യങ്ങളും മാത്രമാണ്.പ്രകൃത്യാ നാം മയിലിനെക്കാൾ അഹങ്കാരികളാണ്. തവള ചെളിയോടെന്നതിനെക്കാൾ നാം ലോകത്തോടു ചേർന്നിരിക്കുന്നു. സർപ്പ ങ്ങളെക്കാൾ അസൂയാലുക്കളും പന്നിയെക്കാൾ ഭക്ഷണപ്രിയരും കടു വയെക്കാൾ ക്രൂരരും ആമയെക്കാൾ അലസരുമാണ്, നാം. ഞാങ്കണ യെക്കാൾ നാം ബലഹീനരാണ്, കാറ്റാടിയെക്കാൾ ചഞ്ചലരാണ്. പാപവും ശൂന്യതയും മാത്രമാണു നമുക്കുള്ളത്. നിത്യനരകവും ദൈവകോപവും അല്ലേ നമ്മുടെ നേട്ടം?
ഇപ്രകാരമെങ്കിൽ, തന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവൻ ആത്മപരിത്യാഗം പരിശീലിക്കുകയും സ്വന്തം ജീവനെ കാര്യമായി കരുതാതിരിക്കുകയും ചെയ്യട്ടെ എന്നും,സ്വന്തം ജീവനെ സ്നേഹിക്കുന്ന വൻ അതിനെ നശിപ്പിക്കുമെന്നും, ഈ ലോകത്തിൽ വച്ച് സ്വന്തം ജീവനെ ഷിക്കുന്നവൻ നിത്യജീവനുവേണ്ടി അതിനെ പാലിക്കുന്നെന്നും (യോഹ. 12:25) ദിവ്യനാഥൻ പറഞ്ഞിരിക്കുന്നത് ഒട്ടും വിസ്മയജന കമല്ല. കാരണം കൂടാതെ കല്പിക്കാത്ത ആ നിത്യജ്ഞാനം നമ്മെത്തന്നെ വെറുക്കുവാൻ നമ്മോട് ആജ്ഞാപിക്കുന്നു. എന്തെന്നാൽ, നമുക്ക് അതിനു മാത്രമേ അർഹതയുള്ളൂ. ദൈവത്തെപ്പോലെ സ്നേഹയോഗ്യനായി ആരുമില്ല. നമ്മെപ്പോലെ ദേഷ്യമർഹിക്കുന്നവരും ആരാണുള്ളത്?