അഹന്തയെ അടിപ്പെടുത്തുവാൻ നാം അനുദിനം നമ്മോടുതന്നെ മൃതരാകണം. അതായത്, നമ്മുടെ ശാരീരിക ഇന്ദ്രിയങ്ങളു ടെയും ആത്മീയശക്തികളുടെയും തെറ്റായ പ്രവർത്തനങ്ങളെ നാം പരി ത്യജിക്കണം. നാം കാണുന്നതു കാണാതിരുന്നാലെന്നതുപോലെയും മനസ്സിലാക്കുന്നതു മനസ്സിലാകാതിരുന്നാലെന്നതുപോലെയും ഭൗതിക വസ്തുക്കൾ ഉപയോഗിക്കുന്നത് ഉപയോഗിക്കാതിരുന്നാലെന്നതുപോ ലെയും ആയിരിക്കണം (1 കൊറി. 7:29-30). ഇതാണ് പ്രതിദിനം മരി ക്കണം” (1 കൊരി. 15:31) എന്നു വി. പൗലോസ് പറയുന്നതിന്റെ അർത്ഥം. “ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയി രിക്കും.” (യോഹ. 12:24), നാം ആത്മനിഗ്രഹം അഭ്യസിക്കുന്നില്ലെങ്കിൽ, നമ്മുടെ ഭക്തകൃത്യങ്ങൾ ആവശ്യാവശ്യവും ഫലദായകവുമായ ഈ മരണത്തിലേക്കു നമ്മെ നയിക്കുന്നില്ലെങ്കിൽ, നാം നല്ല ഫലങ്ങൾ പുറ പെടുത്തുകയില്ല. ഭക്തകൃത്യങ്ങൾ നമുക്ക് ഉപയോഗശൂന്യമായിത്തീ രും. നമ്മുടെ എല്ലാ സത്പ്രവൃത്തികളും സ്വേച്ഛയാലും സ്വസ്നേഹത്താലും കളങ്കപ്പെട്ടതായിരിക്കും. നമ്മുടെ വലിയ ത്യാഗങ്ങളെയും ഏറ്റവും നല്ല പ്രവൃത്തികളെപ്പോലും ദൈവം വെറുക്കും. തന്മൂലം, മര ണസമയത്തു നാം സുകൃതങ്ങളും യോഗ്യതകളുമില്ലാത്തവരായി കാണ പ്പെടും. തനിക്കുതന്നെ മരിച്ച്, ക്രിസ്തുവിനോടുകൂടി ദൈവത്തിൽ മറഞ്ഞിരിക്കുന്ന (കൊളോ 3:3) ആത്മാക്കൾക്കുമാത്രം നല്കപ്പെടുന്ന യഥാർത്ഥ സ്നേഹാഗ്നിയുടെ ഒരു പൊരിപോലും നമ്മിലില്ലെന്നു നാം കാണും.
അതുകൊണ്ട് പരിശുദ്ധ കന്യകാമറിയത്തോടുള്ള വിവിധ ഭക്തികളിൽ, നമ്മോടുതന്നെ മരിക്കാൻ നമ്മെ സഹായിക്കുന്ന ഭക്തി വേണം നാം തെരഞ്ഞെടുക്കുവാൻ, അതു നമ്മെ ഏറ്റവും കൂടുതൽ വിശുദ്ധീകരിക്കുന്നതും ആയിരിക്കണം. മിന്നുന്നതെല്ലാം പൊന്നെന്നോ, മധുരമായവയെല്ലാം മധുവെന്നോ കരുതുന്നതു മൗഢ്യമാണ്. അതു എളുപ്പം പ്രവൃത്തിയിൽ വരുത്താവുന്നതും ഭൂരിപക്ഷംപേരും അഭ്യസിക്കുന്നതുമായതുകൊണ്ട്, ഒരു ഭക്തി കൂടുതൽ പവിത്രീകരണയോഗ്യമെന്നു കരുതുന്നതു യുക്തിയുക്തമല്ല. ലൗകികകാര്യങ്ങൾ ത്വ രിതഗതിയിലും എളുപ്പത്തിലും ആദായകരമായും ചെയ്യുവാൻ ചില പ്രകൃതിരഹസ്യങ്ങൾ സഹായകമാണ്. അതുപോലെ പ്രകൃത്യാതീതമായതിലും, അവ എളുപ്പമായും ആനന്ദപ്രദമായും ചെയ്യുന്നതിനും, നമ്മെ ശക്തരാക്കുന്ന ചില രഹസ്യങ്ങൾ ഉണ്ട്. അവ നമ്മെ അഹന്തയിൽ നിന്നു രക്ഷിക്കും. ദൈവത്തെക്കൊണ്ടു നിറയ്ക്കും. പുണ്യപൂർണ്ണത പ്രാപി ക്കുവാൻ സഹായിക്കും. മാത്രമല്ല നിഷ്പ്രയാസം നിർവ്വഹിക്കാവുന്ന തും ആയിരിക്കും.
ഞാൻ വിശദമാക്കുവാൻ ഉദ്ദേശിക്കുന്ന കൃത്യം അപ്രകാര മുള്ള കൃപാവരത്തിന്റെ രഹസ്യത് ക്രൈസ്തവരിൽ ഭൂരിഭാഗത്തി നുംതന്നെ അജ്ഞാതമാണ് ഇത്. ഭക്താത്മാക്കളിൽ കുറച്ചുപേർ മാത്രമേ അതു ഗ്രഹിച്ചിട്ടുള്ളൂ. എന്നാൽ അതിനെ വിലമതിക്കുകയും പ്രായോ ഗികമാക്കുകയും ചെയ്യുന്നവർ വളരെ കുറച്ചുമാണ് ഈ ഭക്തകൃത്യ ത്തെക്കുറിച്ച് വിശദീകരിക്കുന്നതിനു മുമ്പായി നാലാമതൊരു സത്യം വിശദമാക്കേണ്ടിയിരിക്കുന്നു; അതു മൂന്നാമത്തേതിൽനിന്നു പുറപ്പെടുന്നതാണുതാനുംഅഹന്തയെ അടിപ്പെടുത്തുവാൻ നാം അനുദിനം നമ്മോടുതന്നെ മൃതരാകണം. അതായത്, നമ്മുടെ ശാരീരിക ഇന്ദ്രിയങ്ങളു ടെയും ആത്മീയശക്തികളുടെയും തെറ്റായ പ്രവർത്തനങ്ങളെ നാം പരി ത്യജിക്കണം. നാം കാണുന്നതു കാണാതിരുന്നാലെന്നതുപോലെയും മനസ്സിലാക്കുന്നതു മനസ്സിലാകാതിരുന്നാലെന്നതുപോലെയും ഭൗതിക വസ്തുക്കൾ ഉപയോഗിക്കുന്നത് ഉപയോഗിക്കാതിരുന്നാലെന്നതുപോ ലെയും ആയിരിക്കണം (1 കൊറി. 7:29-30). ഇതാണ് പ്രതിദിനം മരി ക്കണം” (1 കൊരി. 15:31) എന്നു വി. പൗലോസ് പറയുന്നതിന്റെ അർത്ഥം. “ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയി രിക്കും.” (യോഹ. 12:24), നാം ആത്മനിഗ്രഹം അഭ്യസിക്കുന്നില്ലെങ്കിൽ, നമ്മുടെ ഭക്തകൃത്യങ്ങൾ ആവശ്യാവശ്യവും ഫലദായകവുമായ ഈ മരണത്തിലേക്കു നമ്മെ നയിക്കുന്നില്ലെങ്കിൽ, നാം നല്ല ഫലങ്ങൾ പുറ പെടുത്തുകയില്ല. ഭക്തകൃത്യങ്ങൾ നമുക്ക് ഉപയോഗശൂന്യമായിത്തീ രും. നമ്മുടെ എല്ലാ സത്പ്രവൃത്തികളും സ്വേച്ഛയാലും സ്വസ്നേഹത്താലും കളങ്കപ്പെട്ടതായിരിക്കും. നമ്മുടെ വലിയ ത്യാഗങ്ങളെയും ഏറ്റവും നല്ല പ്രവൃത്തികളെപ്പോലും ദൈവം വെറുക്കും. തന്മൂലം, മര ണസമയത്തു നാം സുകൃതങ്ങളും യോഗ്യതകളുമില്ലാത്തവരായി കാണ പ്പെടും. തനിക്കുതന്നെ മരിച്ച്, ക്രിസ്തുവിനോടുകൂടി ദൈവത്തിൽ മറഞ്ഞിരിക്കുന്ന (കൊളോ 3:3) ആത്മാക്കൾക്കുമാത്രം നല്കപ്പെടുന്ന യഥാർത്ഥ സ്നേഹാഗ്നിയുടെ ഒരു പൊരിപോലും നമ്മിലില്ലെന്നു നാം കാണും.
അതുകൊണ്ട് പരിശുദ്ധ കന്യകാമറിയത്തോടുള്ള വിവിധ ഭക്തികളിൽ, നമ്മോടുതന്നെ മരിക്കാൻ നമ്മെ സഹായിക്കുന്ന ഭക്തി വേണം നാം തെരഞ്ഞെടുക്കുവാൻ, അതു നമ്മെ ഏറ്റവും കൂടുതൽ വിശുദ്ധീകരിക്കുന്നതും ആയിരിക്കണം. മിന്നുന്നതെല്ലാം പൊന്നെന്നോ, മധുരമായവയെല്ലാം മധുവെന്നോ കരുതുന്നതു മൗഢ്യമാണ്. അതു എളുപ്പം പ്രവൃത്തിയിൽ വരുത്താവുന്നതും ഭൂരിപക്ഷംപേരും അഭ്യസിക്കുന്നതുമായതുകൊണ്ട്, ഒരു ഭക്തി കൂടുതൽ പവിത്രീകരണയോഗ്യമെന്നു കരുതുന്നതു യുക്തിയുക്തമല്ല. ലൗകികകാര്യങ്ങൾ ത്വ രിതഗതിയിലും എളുപ്പത്തിലും ആദായകരമായും ചെയ്യുവാൻ ചില പ്രകൃതിരഹസ്യങ്ങൾ സഹായകമാണ്. അതുപോലെ പ്രകൃത്യാതീതമായതിലും, അവ എളുപ്പമായും ആനന്ദപ്രദമായും ചെയ്യുന്നതിനും, നമ്മെ ശക്തരാക്കുന്ന ചില രഹസ്യങ്ങൾ ഉണ്ട്. അവ നമ്മെ അഹന്തയിൽ നിന്നു രക്ഷിക്കും. ദൈവത്തെക്കൊണ്ടു നിറയ്ക്കും. പുണ്യപൂർണ്ണത പ്രാപി ക്കുവാൻ സഹായിക്കും. മാത്രമല്ല നിഷ്പ്രയാസം നിർവ്വഹിക്കാവുന്ന തും ആയിരിക്കും.
ഞാൻ വിശദമാക്കുവാൻ ഉദ്ദേശിക്കുന്ന കൃത്യം അപ്രകാര മുള്ള കൃപാവരത്തിന്റെ രഹസ്യത് ക്രൈസ്തവരിൽ ഭൂരിഭാഗത്തി നുംതന്നെ അജ്ഞാതമാണ് ഇത്. ഭക്താത്മാക്കളിൽ കുറച്ചുപേർ മാത്രമേ അതു ഗ്രഹിച്ചിട്ടുള്ളൂ. എന്നാൽ അതിനെ വിലമതിക്കുകയും പ്രായോ ഗികമാക്കുകയും ചെയ്യുന്നവർ വളരെ കുറച്ചുമാണ് ഈ ഭക്തകൃത്യ ത്തെക്കുറിച്ച് വിശദീകരിക്കുന്നതിനു മുമ്പായി നാലാമതൊരു സത്യം വിശദമാക്കേണ്ടിയിരിക്കുന്നു; അതു മൂന്നാമത്തേതിൽനിന്നു പുറപ്പെടുന്നതാണുതാനും