ജോഷ്വാ ജനത്തോട് പറഞ്ഞു :
” നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുവീൻ. നാളെ നിങ്ങളുടെ ഇടയിൽ കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കും” ജോഷ്വ 3 :5 കുടുംബം വിശദീകരിക്കപ്പെട്ടുക- ഇതാണ് ഇന്നിന്റെ വലിയ ആവശ്യം. ഈ വിശുദ്ധീകരണത്തിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്നത് ശരീരത്തിന്റെ വിശുദ്ധിയാണ്. കാരണം, നമ്മുടെ ശരീരം ദൈവത്തിന്റെ ആലയം ആണ്. പൗലോസ് ചോദിക്കുന്നു” നിങ്ങൾ ദൈവത്തിന്റെ ആലയം ആണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയത്തെ നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാൽ ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. അത് നിങ്ങൾ തന്നെ”(1 കൊറി 3,16,17). റോമാ 12 :1 സുവിദിതമാണല്ലോ. ” “ആകയാൽ സഹോദരരേ! ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു.നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് സ്വീകാര്യവുമായ സജീവബലിയായി സമർപ്പിക്കുവീൻ. ഇതായിരിക്കണം നിങ്ങളുടെ യഥാർത്ഥ ആരാധന. അതേ, വിശുദ്ധിയിൽ ജീവിക്കുന്നത് യഥാർത്ഥ ആരാധനയാണ്.
ഇവിടെ ശരീരം വ്യക്തിയെ മുഴുവനുമാണ് (4: 23) വിവക്ഷിക്കുക. യോഹന്നാൻ 4 :23ലെ ” ആത്മാവിലും സത്യത്തിലും ഉള്ള ആരാധനയുമായി ഇതിന് ബന്ധപ്പെടുത്തി മനസ്സിലാക്കാവുന്നതാണ്. ആത്മീയത എന്നത് കേവലം താത്ത്വിക വിചിന്തനം അല്ല.അത് സ്വന്തം ശരീരത്തിന്റെ കാമനകൾക്കും ഭാവനകൾക്കും കടിഞ്ഞാണിടുന്നതിലൂടെ മാത്രമേ കൈവരിക്കാനാവും. സ്വന്തം ശരീരത്തിന് ദുർ മോഹങ്ങളെ നിയന്ത്രിക്കാത്തിടത്തോളം കാലം ഒരുവന് ആത്മീയനാവാൻ ആവില്ല. ദൈവത്തെ പ്രസാദിപ്പിക്കുക എന്നതിലൂടെ മാറ്റം ദൈവത്തിൽ അല്ല മനുഷ്യനിൽ ആണ് ഉണ്ടാകുന്നത്. കുടുംബാംഗങ്ങളുടെ ( അംഗങ്ങളിൽ ആരുടെയെങ്കിലും) വിശുദ്ധി ചോർന്നു പോയാൽ അവിടെ ബന്ധങ്ങൾ തകരും. ആദിമ മാതാപിതാക്കളുടെ വിശുദ്ധി ചോർന്നു പോയപ്പോൾ, അവർക്ക് ദൈവവും തമ്മിൽ തമ്മിലും പ്രകൃതിയുമായുള്ള ബന്ധങ്ങൾ തകർന്നു പോയത് നമുക്ക് നന്നായി അറിയാം. അവർ ദൈവത്തിൽ നിന്നകന്ന് മരത്തിന്റെ മറവിൽ ഒളിച്ചു. പുരുഷൻ സ്ത്രീയെയും സ്ത്രീ സാത്താനെയും( സർപ്പം) പഴിച്ചു. പറുദീസാ നഷ്ടമാവുകയും ചെയ്തു. സങ്കീർത്തകൻ ഏറ്റുപറയുന്നത് ശ്രദ്ധിക്കൂ” ഞങ്ങളുടെ അകൃത്യങ്ങൾ അങ്ങയുടെ മുമ്പിലുണ്ട്. ഞങ്ങളുടെ രഹസ്യ പാപങ്ങൾ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തിൽ വെളിപ്പെടുന്നു. (90:8)
എന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? എന്റെ കുടുംബത്തിന്റെ അവസ്ഥ എന്താണ്? അനുഗ്രഹത്തിന്റെയോ ശാപത്തിന്റെയുമോ? പ്രലോഭനത്തിന്റെ എങ്കിൽ” പാപം വാതിൽക്കൽ തന്നെ പതിയിരിപ്പുണ്ട് എന്ന് ഓർക്കണം. അത് നിന്നിൽ താല്പര്യം വച്ചിരിക്കുന്നു. അതിനെ കീഴടക്കണം”. ( ഉല്പത്തി 4 :71) കർത്താവ് നമ്മോട് ചോദിക്കുന്നു:” ഉചിതമായി പ്രവർത്തിച്ചാൽ നീയും സ്വീകരിക്കാനാവില്ലേ? ( ഉല്പത്തി 4 :71). കർത്താവിന് നമ്മോടുള്ള തീരെ സ്നേഹം അവിടുത്തെ അനന്ത കരുണ, നമ്മെ, അനുതപിച്ച് കുമ്പസാരിച്ച് യഥാർത്ഥ വിമോചനത്തിലെ ആകാൻ അനുനിമിഷം ആഹ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്. അനുസരിച്ചാൽ, സ്വർഗ്ഗപ്രാപ്തി ഉറപ്പാക്കുന്ന അനുഗ്രഹം, ദൈവീക ജീവൻ, ഉറപ്പ്. ഇല്ലെങ്കിൽ ശാപം, മരണം, ആത്മനാശം. ഈ തിരഞ്ഞെടുപ്പ് ഞാനും നിങ്ങളും വ്യക്തിപരമായി നിർവഹിക്കേണ്ടതാണ്.