ക്രിസ്തുവിനെപ്പറ്റി പറഞ്ഞവ ഒരു വിധത്തിൽ മാതാവിനെ പറ്റിയും പറയാവുന്നതാണ്. ക്രിസ്തു തന്റെ ജീവിതത്തിലും മരണ ത്തിലും മഹത്ത്വത്തിലും ഭൂസ്വർഗ്ഗങ്ങളുടെ മേലുള്ള സർവ്വാധിപത്യ ത്തിലും പങ്കുകൊള്ളുവാൻ മറിയത്തെ തെരഞ്ഞെടുത്തു. ക്രിസ്തു സ്വാഭാവികമായി അനുഭവിക്കുന്ന സകല അധികാരങ്ങളിലും ആനുകൂ ല്യങ്ങളിലും കൃപാവരത്താൽ മറിയത്തിനു ഭാഗഭാഗിത്വം നല്കി. അതേ, വിശുദ്ധർ സാക്ഷിക്കുന്നതുപോലെ, “ദൈവത്തിനു സ്വാഭാവികമായി ഉള്ളതെല്ലാം കൃപാവരം വഴി മറിയത്തിന്റേതുമായി.” വിശുദ്ധരുടെ അഭി പ്രായത്തിൽ, ക്രിസ്തുവിനും മറിയത്തിനും ഒരേ മനസ്സും ശക്തിയും മാത്രമേയുള്ളൂ. അതുപോലെ, ക്രിസ്തുവിന്റെ പ്രജകളും ദാസരും അടിമകളും മറിയത്തിന്റേതുമാണ്.
ആകയാൽ, വലിയ വിശുദ്ധരോടും മഹാന്മാരോടും ചേർന്നു നമ്മെ ക്രിസ്തുവിന്റെ ഉത്തമരായ അടിമകളാക്കുവാൻ മറിയത്തിനു നമ്മെ ത്തന്നെ അടിമകളായി സമർപ്പിക്കാം; ഈ സമർപ്പണത്തിന് അനുസൃതമായി പ്രവർത്തിക്കാം. ദൈവം മനുഷ്യത്വം സ്വീകരിക്കാൻ അവലം ബിച്ച മാർഗ്ഗം മറിയമാണ്. അതുപോലെ, ക്രിസ്തുവിനെ സമീപിക്കു വാൻ നാം സ്വീകരിക്കേണ്ട മാർഗ്ഗവും മറിയംതന്നെയായിരിക്കണം. സൃഷ്ടവസ്തുക്കളോടുള്ള ബന്ധം ചിലപ്പോൾ നമ്മെ ദൈവത്തിങ്കലേ ക്ക് അടുപ്പിക്കുന്നതിനു പകരം അകറ്റുകയേയുള്ളൂ. എന്നാൽ, മറിയം ഇതിനൊരപവാദമാണ്. അവളുടെ തീവ്രമായ അഭിനിവേശം തന്റെ പ്രിയ പുത്രനായ ക്രിസ്തുവുമായി നമ്മെ സംയോജിപ്പിക്കുകയത്രേ. അതു പോലെ, മറിയം വഴി മനുഷ്യർ തന്നെ സമീപിക്കണമെന്നാണ്, ക്രിസ്തുനാഥന്റെ അഭിലാഷവും. ഒരു രാജാവിന്റെ കൂടുതൽ അനുയോജ്യനായ പ്രജയും അടിമയും ആകുന്നതിനുവേണ്ടി ഒരാൾ രാജ്ഞിയുടെ അടി മയാകുമ്പോൾ അത് രാജാവിന് ബഹുമാനപ്രദവും പ്രീതിജനകവുമാ ണ്. എന്നതുപോലെ, നാം മറിയത്തിന്റെ അടിമകളാകുന്നതു ക്രിസ്തു നാഥനു പ്രിയങ്കരമാണ്. ഇക്കാരണത്താലാണ്, സഭാപിതാക്കന്മാരും വി ബൊനവഞ്ചർ തുടങ്ങിയ വിശുദ്ധരും പരിശുദ്ധകന്യക നമ്മെ ക്രിസ്ത വിലേക്കു നയിക്കുന്ന മാർഗ്ഗം എന്നു പ്രഖ്യാപിക്കുന്നത്. “ക്രിസ്തുവി ലേക്ക് വരുവാനുള്ള വഴി മറിയത്തിലേക്ക് അടുക്കുകയാണ്.