ജീവന്റെ വൃക്ഷമാണു മറിയം. പ്രസ്തുത ഭക്താഭ്യാസങ്ങൾ വഴി ഈ വൃക്ഷം നമ്മിൽ നട്ടുവളർത്തുന്നെങ്കിൽ യഥാസമയം അതു ഫലം പുറപ്പെടുവിക്കും. ഈശോയില്ലാതെ മറ്റൊന്നുമല്ല ആ ഫലം ഈ അന്വേഷിക്കുന്ന പല ഭക്തരേയും എനിക്കറിയാം. ചിലർ ഒരു വഴിയിലൂടെ, അല്ലെങ്കിൽ ചില ഭക്താഭ്യാസങ്ങളിലൂടെ രാത്രിമുഴുവൻ അധ്വാനിച്ചതിനുശേഷം പറയും; രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും തങ്ങൾ ഒന്നും കിട്ടിയില്ല” (ലൂക്കാ 9:5). അവരോടു നമുക്കു പറയാം: “നിങ്ങൾ -1 വളരെ ബുദ്ധിമുട്ടിയിട്ടും വളരെ തുച്ഛമേ ലഭിച്ചുള്ളൂ. ഈശോ ഇപ്പോഴും നിങ്ങളിൽ ദുർബലനാണ്. എന്നാൽ, ഞാൻ പഠിപ്പിക്കുന്ന ഈ ദിവ്യാഭ്യാസം വഴി മറിയത്തിന്റെ കുറയില്ലാത്ത ഈ മാർഗ്ഗത്തിൽ, ഈ വിശ്വാസസ്ഥലത്ത്, കുറച്ചുസമയത്തേക്കു അതും പകൽമാത്രം നിങ്ങൾ ജോലി ചെയ്താൽ മതി, ലക്ഷ്യപ്രാപ്തി കൈവരിക്കും. കാരണം അവളിൽ പാപമില്ല. പാപത്തിന്റെ ഏറ്റവും ചെറിയ നിഴൽ പോലും ഇല്ലാത്തതി നാൽ അവളിൽ അന്ധകാരമില്ല. മറിയം ഒരു വിശുദ്ധസ്ഥലമാകുന്നു. വിശുദ്ധർക്കു രൂപം കൊടുക്കുന്ന ഏറ്റവും വിശുദ്ധമായ സ്ഥലമാണ് അവൾ നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ ഞാൻ പറയുന്നതു ശ്രദ്ധിക്കുക. വിശുദ്ധർ മറിയത്തിൽ വാർത്തെടുക്കപ്പെടുന്നു. ഉളിയും ചുറ്റികയും ഉപ യോഗിച്ചു പ്രതിമ നിർമ്മിക്കുന്നതും മൂശയിൽ വാർത്തെടുക്കുന്ന തും തമ്മിൽ വളരെ വ്യത്യാസമുണ്ട്. ആദ്യം പറഞ്ഞവിധത്തിൽ പ്രതിമ നിർമ്മിക്കുവാൻ ശില്പികൾ വളരെ പ്രയത്നിക്കുകയും അധിക സമയം ചെലവഴിക്കുകയും വേണം; രണ്ടാമത്തെ വിധത്തിലാണെങ്കിൽ, അവർ ക്ക് അല്പം ജോലിയേ ഉള്ളൂ. വളരെക്കുറച്ചു സമയത്തിനുള്ളിൽ പണി തീരുകയും ചെയ്യും.
വി. ആഗുസ്തിനോസ്, ദിവ്യനാഥനെ “ദൈവത്തിന്റെ മൂശ “എന്നുവിളിക്കുന്നു. ദൈവത്തെ കരുപ്പിടിപ്പിക്കുവാൻ പോരുന്ന മൂശയാ അവൾ. ഈ ദിവ്യമൂശയിൽ നിക്ഷേപിക്കപ്പെടുന്നവൻ, ഈശോയിലും ഈശോ അവനിലും രൂപം പ്രാപിക്കും. ദൈവത്തിനു രൂപം കൊടുത്ത അതേ മൂശയിൽ ഇടുന്നതുകൊണ്ട്, ഏറ്റവും കുറഞ്ഞ ചെലവിലും വള രെക്കുറച്ചു സമയത്തിനുള്ളിലും അവൻ ദൈവമായി മാറുന്നു.
മറ്റു മാർഗ്ഗങ്ങളിലൂടെ തങ്ങളിലും മറ്റുള്ളവരിലും ക്രിസ്തുവിനെ രൂപവൽക്കരിക്കുവാൻ ശ്രമിക്കുന്ന ആദ്ധ്യാത്മിക പിതാക്കന്മാരും രുമുണ്ട്. തങ്ങളുടെ വിജ്ഞാനത്തിലും സാമർത്ഥ്യത്തിലും കലാപരമായ മായ കഴിവിലും വിശ്വസിച്ചുകൊണ്ട്, കടുത്ത കല്ലിൽനിന്നോ ചെത്തി മിനുക്കാത്ത തടിക്കഷണത്തിൽനിന്നോ ചുറ്റികയുടെയും ഉളിയുടെയും ഒട്ടേറെ പ്രയോഗംകൊണ്ടു യേശുവിന്റെ പ്രതിമ നിർമ്മിക്കുന്ന ശില്പി കളെപ്പോലെയാണവർ. പക്ഷേ, ഈശോയുടെ യഥാർത്ഥരൂപം നിർമ്മി ക്കുവാൻ പലപ്പോഴും അവർക്കു കഴിയുന്നില്ല. ഒന്നുകിൽ അവർക്ക് ഈശോയെപ്പറ്റി അറിവും അനുഭവജ്ഞാനവുമില്ല. അല്ലെങ്കിൽ ഒന്നും തെറ്റിയ ഒരടികൊണ്ടു പ്രയത്നമെല്ലാം വിഫലമാകുന്നു. ഞാൻ പഠി പ്പിച്ച കൃപാവരത്തിന്റെ ഈ രഹസ്യമാർഗ്ഗം സ്വീകരിച്ചവരെ, ലോഹ ങ്ങൾ ഉരുക്കി ദ്രാവകമാക്കി ആഭരണങ്ങൾ ഉണ്ടാക്കുന്നവർ എന്ന് യഥാർത്ഥത്തിൽ വിളിക്കാം. യേശുവിന് മാനുഷികമായും ദൈവികമായും രൂപംകൊടുത്ത മനോഹരമൂശയായ മറിയത്തെ അവർ കണ്ടുപിടിക്കു ന്നു. തങ്ങളുടെ കഴിവിൽ ഒട്ടുംതന്നെ ആശ്രയിക്കാതെ, മൂശയുടെ നന്മ യിൽ മാത്രം ശരണം വച്ചും മറിയത്തിൽ വിലയം പ്രാപിച്ചും യേശുവിനെ ആത്മാക്കളിൽ ചിത്രീകരിക്കുന്ന കലാകാരന്മാരാകും അവർ.
ഹാ, എത്ര മനോഹരവും യഥാർത്ഥവുമായ ഉപമ! പക്ഷേ, ആരതു മനസ്സിലാക്കും? എന്റെ പ്രിയ സഹോദരാ നീയെങ്കിലും അത് മനസ്സി ലാക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഇത് അനുസ്മരി ക്കുക. ഉരുകി, മാത്രമേ മൂശയിൽ നിക്ഷേപിച്ചു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, പുതിയ ആദമായി, മറിയത്തിൽ രൂപാന്തരം പ്രാപിക്കുവാൻ, പഴയ ആഴത്തെ തകർത്ത് ഉരുക്കിയെടുക്കണം.