ഇതേ കാരണത്താൽ തന്നെ പരിശുദ്ധ അമ്മ ജറുസലേമിൽ എത്തിച്ചേരണമെന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചു. വിശ്വാസികളെല്ലാം അത്യധികമായ സ്നേഹത്തോടെ അവളുടെ ആഗമനം പ്രതീക്ഷിച്ചു. അമ്മയുടെ സഭയിലെ സാന്നിധ്യം വഴി കർത്താവിന്റെ ആശ്വാസം തങ്ങൾക്കു ലഭിക്കുമെന്നും സഭയ്ക്ക് പൂർ വാധികം അഭിവൃദ്ധി ഉണ്ടാകുമെന്നും അവർ വിശ്വസിച്ചു. ഇപ്രകാരമുള്ള അഭ്യർത്ഥനകളെ മാനിച്ച് ഉടൻ തന്നെ ജറുസലേമിലേക്ക് മടങ്ങാൻ പത്രോസ് നിശ്ചയിച്ചു. തിരികെ പുറപ്പെടുന്നതിന് മുമ്പ് താഴെ കാണും
പ്രകാരമുള്ള ഒരു കത്ത് പത്രാസ് പരിശുദ്ധ രാജ്ഞിക്ക് അയച്ചു. എത്രയും പരിശുദ്ധയായ മറിയത്തിന് വിശുദ്ധ പത്രോസ് എഴുതിയ കത്ത്;
“നിത്യകന്യകയും ദൈവമാതാവുമായ മറിയത്തിന് യേശുക്രിസ്തുവിന്റെ അപ്പസ്തോലനും നിന്റെ ദാസനും ദൈവദാസന്മാരുടെ ദാസനുമായ പത്രോസ്..
ബഹുമാനപ്പെട്ട മാതാവേ, ഇതാ വിശ്വാസി സമൂഹത്തിൽ അവിടുത്തെ പുത്രനായ നമ്മുടെ നിത്യരക്ഷ കന്റെ പ്രമാണങ്ങളെ സംബന്ധിച്ച് ചില തർക്കങ്ങൾ ഉടലെടുത്തിരിക്കുന്നു. അവന്റെ പ്രമാണങ്ങൾക്കൊപ്പം തന്നെ മോശയുടെ നിയമങ്ങളും അനുസരിക്കേണ്ടതുണ്ടോ എന്നതാണ് സംശയം. അവർക്ക് നമ്മുടെ നാവിൽ നിന്നും ഇതറിയാനാഗ്രഹമുണ്ട്. നാം നമ്മുടെ കർത്താവിൽ നിന്നും നേരിട്ടറിഞ്ഞ കാര്യങ്ങൾ അവർക്ക് ശ്രവിക്കണം. അപ്രകാരം ഉചിതമായ പ്രശ്നപരിഹാരം ഉണ്ടാകണ മെന്ന് അവർ ആഗ്രഹിക്കുന്നു. എന്റെ സഹോദരരായ മറ്റ് അപ്പസ്തോലന്മാരുമായി ആലോചന നടത്താനായി ഞാനിതാ ജറുസലേമിലേക്കു പുറപ്പെടുന്നു. അതിനാൽ സഭയുടെ സമാധാനത്തിനും സഭയെ സ്നേഹിക്കുന്ന എല്ലാവരുടെയും ആശ്വാസത്തിനുമായി അവിടുന്നു ജ റുസലേമിൽ വന്നണയണമെന്ന് ഞാൻ യാചിക്കുന്നു. ഹേറോദേസിന്റെ മരണത്തിനു ശേഷം യഹൂദർ ശാന്തരാ യിരിക്കുകയാണ്. വിശ്വാസികൾ ആശ്വാസത്തിലുമാണ്. ഇവിടെയുള്ള അനേകായിരം ക്രിസ്ത്യാനികൾ നിന്റെ സാന്നിധ്യവും അതു വഴി ലഭ്യമാകുന്ന സമാശ്വാസവും തേടുകയാണ്. ഞാൻ ജറുസലെമിൽ എത്തിയാലുടൻ മറ്റ് നഗരങ്ങളിലേക്കും വിവരം അറിയിക്കുന്നതായിരിക്കും. ശേഷം അവിടുത്തെ സഹായത്തോടെ പരിശുദ്ധ വിശ്വാസത്തിന്റെ താല്പര്യങ്ങൾക്കനുയോജ്യവും വരപ്രസാദത്തിന്റെ മഹത്വത്തിനു ചേരുന്നതുമായ നിലപാടിൽ എത്തിച്ചേരാൻ കഴിയും.
ഹേറോദേസിന്റെ ദുരന്തമരണത്തിനുശേഷം ജറുസലേമിലെ സഭ കുറക്കാലം ശാന്തിയും സമാധാനവും ആസ്വദിച്ചു. പരിശുദ്ധ അമ്മയ്ക്ക് ഇത് ഏറ്റവും അർഹതപ്പെട്ട ഒന്നായിരുന്നു. അവൾ മാതൃനിർവിശേഷമായ സ്നേഹത്തോടെ സഭയെ ശുശ്രൂഷിച്ചു. ഇതേ സമയം വിശുദ്ധ ബർണബാസും വിശുദ്ധ പൗലോസും ഏഷ്യാമൈനറിലെ നഗരങ്ങളിലും അന്ത്യോക്യാ, ലൂസ്രാ, പെർഗെ തുടങ്ങിയ സ്ഥലങ്ങളിലും സുവിശേഷ പ്രഘോഷണം ചെയ്തുകൊണ്ടിരുന്നു. മേൽ വിവരിച്ച നഗരങ്ങളിലും പ്രവിശ്യകളിലും അത്ഭുതങ്ങളും വിസ്മയകരമായ മറ്റ് പ്രവർത്തനങ്ങളും അവർ ചെയ്തുകൊണ്ടിരുന്നതി നെപ്പറ്റി വിശുദ്ധ ലൂക്കാ നടപടി പുസ്തകത്തിന്റെ പതിമൂന്ന്, പതിനാല് അധ്യായങ്ങളിൽ വിവരിക്കുന്നുണ്ടല്ലോ. വിശുദ്ധ പത്രോസ് ജറുസലേമിൽ നിന്നു പാലായനം ചെയ്തശേഷം ഹേറോദേസിന്റെ ഭരണത്തിൽപ്പെടാത്ത ഏഷ്യയുടെ ഒരു പ്രവിശ്യയിൽ ചെന്നു താമസമാക്കി. അവിടെയിരുന്ന് പാലസ്തീനയിലും ഏഷ്യൻ പ്രവിശ്യ കളിലുമുള്ള സഭാ മക്കളെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. ക്രിസ്തുവിന്റെ വികാരിയായി എല്ലാവരും അദ്ദേഹത്തെ ആദരിക്കുകയും അനുസരിക്കുകയും ചെയ്തു. പത്രോസ്
ഭൂമിയിൽ ബന്ധിക്കുന്നതെല്ലാം സ്വർഗത്തിലും ബന്ധിതമായും അഴിക്കുന്നതെല്ലാം അഴിയപ്പെടുന്നതായും പ്രവർത്തിക്കുന്നതെല്ലാം സ്വർഗത്തിൽ അംഗീകരിക്ക പ്പെടുന്നതായും അവർ വിശ്വസിച്ചു. ഈ വിശ്വാസത്തി ലുറച്ച് അവർ തങ്ങളുടെ സംശയങ്ങളും പ്രയാസങ്ങളും മായി പത്രോസിനെ സമീപിക്കുകയും പ്രശ്നപരിഹാരം തേടുകയും ചെയ്തു. അവർ ഉന്നയിച്ച് ഒരു പ്രധാന വിഷയം വിശുദ്ധ പൗലോസിന്റെയും ബർണബാസി ന്റെയും പ്രവർത്തനങ്ങളെയും പ്രഘോഷണങ്ങളെയും സംബന്ധിച്ച് യഹൂദരുടെ ഇടയിൽ ഉയർന്നു വന്ന ചില സംശയങ്ങളായിരുന്നു. യഹൂദ നിയമമനുസരിച്ചുള്ള അഗ്രചർമ്മാചരണം വേണമോ വേണ്ടയോ എന്നതായി രുന്നു പ്രശ്നം. ഈ വിവാദങ്ങൾക്ക് അറുതി വരുത്താനും ക്രമസമാധാനം സ്ഥാപിക്കാനും ജറുസലേമിലെ അപ്പസ്തോലരും ശിഷ്യഗണവും വിശുദ്ധ പത്രോസി നോടാവശ്യപ്പെട്ടു. അത് വചനപ്രഘോഷണം സുഗമവും കാര്യക്ഷമവുമാക്കാൻ വേണ്ടിയായിരുന്നു. ഹേറോദേസി ന്റെ തിരോധാനത്തിനുശേഷം ജറുസലേമിലെ യഹൂദർക്ക് ക്രിസ്ത്യാനികളെ മർദിക്കാൻ വേണ്ട സഹായങ്ങൾ ലഭ്യമായിരുന്നില്ല. തന്മൂലം ശാന്തിയും സമാധാനവും സഭയിലുണ്ടായി.
യോഹന്നാന്റെ സാന്നിധ്യത്തിൽ മാത്രമാണ് അമ്മ ആ കത്ത് തുറന്നത്. അമ്മയുടെ സ്വർഗ്ഗീയ ജ്ഞാനമായിരു ന്നു ഇതിനു പ്രചോദനം. ദൈവത്തിന്റെ അമ്മയായവൾ കർത്താവിന്റെ വികാരി അയച്ച കത്ത് വായിക്കാൻ തന്റെ സംരക്ഷകനായവന്റെ സാന്നിധ്യം തേടുന്നു. എത്രയോ ഉദാത്തമാണ് അമ്മയുടെ താഴ്മ ഈ അമ്മയുടെ മാതൃക നമ്മെ വെല്ലുവിളിക്കുന്നു. നമ്മുടെ മേലധികാരികൾക്കു മുമ്പിൽ എളിമപ്പെടാതിരിക്കാനായി എന്തെല്ലാം നാട്യങ്ങളും ഒഴിവുകഴിവുകളും നാം കണ്ടുപിടിക്കാറുണ്ട്. അനുസരണവും വിധേയത്വവും പരിശീലിക്കാത്തവരുടെ മുമ്പിൽ മാതാവ് ഒരു അപവാദമാണ്. ചെറിയ കാര്യങ്ങളി ലും വലിയ കാര്യങ്ങളിലും ഒരുപോലെ പരിശുദ്ധ അമ്മ വിശുദ്ധിയും വിനയവും പഠിപ്പിക്കുന്ന ഗുരുനാഥയാണ്. വിശുദ്ധ യോഹന്നാൻ പ്രസ്തുത കത്ത് വായിച്ച ശേഷം എന്താണ് ക്രിസ്തുവിന്റെ വികാരിക്ക് സമർപ്പിക്കേണ്ട ഏറ്റവും യോഗ്യമായ മറുപടി എന്ന് അമ്മയോട് ചോദി ച്ചു. പരിശുദ്ധ അമ്മ ഇപ്രകാരം മറുപടി പറഞ്ഞു. “എ ന്റെ മകനേ, എന്റെ യജമാനനെ എന്താണ് ഉചിതമായ കാര്യം എന്നാൽ അപ്രകാരം ചെയ്യുക. എന്തെന്നാൽ നിന്റെ ദാസിയായ ഞാൻ അത് അനുസരിച്ചുകൊള്ളാം” സുവിശേഷകൻ അപ്പോൾ തങ്ങൾ പത്രോസിന്റെ നിർ ദ്ദേശമനുസരിച്ച് ഉടൻ തന്നെ ജറുസലേമിലേക്കു മടങ്ങു കയാകും നല്ലതെന്നു മറുപടി നല്കി. സഭ തലവനെ അനുസരിക്കുക എന്നത് ഏറ്റം ഉചിതവും ഉത്തമവുമാ യിരിക്കും, പരിശുദ്ധ അമ്മ അപ്പോൾ നമുക്കു പുറപ്പെ ടാനുള്ള ഒരുക്കങ്ങൾ ചെയ്യാം എന്നു മറുപടി പറഞ്ഞു.
ഈ തീരുമാനമെടുത്ത ഉടൻ വിശുദ്ധ യോഹന്നാൻ പാലസ്തീനായിലേക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങൾ ചെയ്തു . എത്രയും വേഗം അവർ പുറപ്പെടേണ്ടിയിരുന്നു. ഇതേ സമയം പരിശുദ്ധ മറിയം സുവിശേഷകന്റെ നിർ ദ്ദേശപ്രകാരം തന്റെ പരിചയത്തിലുള്ള സ്ത്രീകളെയും
എഫോസാസിലെ ശിഷ്യഗണത്തെയും വിളിച്ചു കൂട്ടി, അവരോടു യാത്ര പറയാനും തങ്ങളുടെ അഭാവത്തിൽ എന്ത് ചെയ്യണമെന്ന് ഉപദേശിക്കാനുമായിരുന്നു ഈ സമ്മേളനം. അവർക്ക് പുറപ്പെടാനുള്ള സമയം വന്ന ണഞ്ഞു. ഇപ്പോഴവർ എഫേസോസിൽ രണ്ടര വർഷം പൂർത്തിയാക്കിയിരുന്നു. പുറപ്പെടുന്നതിന് മുമ്പായി വിനീതരിൽ വിനീതയായ അമ്മ യോഹന്നാനോട് ആശീർവാദം യാചിച്ചു. അവൾ തന്റെ വാസസ്ഥലം വിട്ടു പോകുമ്പോൾ അവളുടെ അകമ്പടിക്കാരായ ആയിരം മാലാഖമാർ മനുഷ്യാകാരം പൂണ്ട് പ്രത്യക്ഷമായി. അവർ സൈനികരെപ്പോലെ യുദ്ധസജ്ജരായി വ്യൂഹങ്ങളായി നിലകൊണ്ടു. ഈ അപ്രതീക്ഷിതവും ആവശ്യമില്ലാത്തതെന്നു കരുതാനിടയുള്ളതുമായ പ്രത്യക്ഷം അവളെ ഒരു കാര്യം ഓർമ്മിപ്പിച്ചു. അതായതു താൻ ഭീകരവ്യാ ളിയുമായുള്ള യുദ്ധം തുടരേണ്ടതുണ്ട്.
അവന്റെ വ്യൂഹങ്ങൾ അനേകായിരം ഭീകരരൂപങ്ങൾ പൂണ്ട് സമരത്തിനു സജ്ജരായിരിക്കുന്നു. ഒരു വലിയ കപ്പലിന്റെ നടുവിൽ ഏഴു തലയുള്ള ഭീകരനായ വ്യാളി അതിന്റെ നേതൃത്വം ഏറ്റെടുത്തു. അവന്റെ സാന്നിധ്യം തന്നെ ഭയജനകമായിരുന്നു. ഇപ്രകാരം അപ്രതിരോധ്യമെന്ന മിഥ്യാ ധാരണ ജനിപ്പിക്കുന്ന ഭീകരസൈന്യത്തി നെതിരെ പരിശുദ്ധ രാജ്ഞി തന്റെ തീക്ഷ്ണവിശ്വാസവും ജ്വലിക്കുന്ന സ്നേഹവും കൊണ്ട് പ്രതിരോധമുയർത്തി. സങ്കീർത്തനങ്ങളും തന്റെ തിരുപ്പുത്രന്റെ വചനങ്ങളും ഉരുവിട്ടുകൊണ്ട് മുന്നേറി. മാനുഷികതലത്തിൽ ഈ സംഘമുയർത്തിയ ഭയവും അസ്വസ്ഥതയും മൂലം അവൾ തന്റെ പരിശുദ്ധ മാലാഖമാരെ സഹായത്തിനായി ക്ഷണിച്ചു. കൂടെയുണ്ടായിരുന്ന സുവിശേഷകൻ ഈ സംഭവം കണ്ടില്ല എങ്കിലും പിന്നീടു മറിയം അദ്ദേഹത്തെ ഈ വിവരം അറിയിച്ചു. പരിശുദ്ധ അമ്മ വിശുദ്ധനോടൊപ്പം കടൽ യാത്ര സമാരംഭിച്ചു. എന്നാൽ യാത്രികർ അധികം ചെല്ലുന്നതിനു മുമ്പേ തന്നെ, തുറമുഖത്തു നിന്നും അധികം ദൂരത്തല്ലാതെ വ്യാളി തനിക്ക് നല്കപ്പെട്ടിരുന്ന അനുവാദം ഉപയോഗിച്ച് ഒരു കൊടുങ്കാറ്റിനെ ഇളക്കിവിട്ടു. ഇതുപോലൊരു കൊടുങ്കാറ്റ് അതിന് മുമ്പോ അതിനു ശേഷമോ കണ്ടിട്ടില്ല. കർത്താവ് തന്റെ അനന്തജ്ഞാനത്തിൽ തന്റെ കരബലം പ്രദർശിപ്പിക്കാനും പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയെ വെളിവാക്കാനുമായിട്ടായിരുന്നു. ഇപ്രകാരം പിശാചുക്കളെ യുദ്ധം ചെയ്യാനനുവദിച്ചത്. ഉഗ്രമായ അലർച്ചയോടെ തിരമാലകൾ ഉയർന്നു പൊങ്ങി. കാറ്റിന്റെയൊപ്പം തിരമാലകൾ ഒന്നുമേലൊന്നായി ഉയർന്ന് മത്സരിക്കുന്നതുപോലെയും ആകാശമേഘങ്ങളെത്തന്നെ കിഴടക്കുന്നതുപോലെയും കാണപ്പെട്ടു. പർവതം പോലെ ഉയർന്ന ജലതരംഗങ്ങൾക്കുമേൽ നുരയും പതയും കാണപ്പെട്ടു. കടലിനെ ബന്ധിച്ചു നിർത്തി യിരിക്കുന്ന ആഴങ്ങളെ തകർത്തെറിയാനെന്നപോലെ അവ ആർത്തലച്ചുകൊണ്ട് കപ്പലിനെ ചൂഴ്ന്ന് നിന്നു. തിരമാലകളുടെ അടിയും ഉലച്ചിലുമേറ്റ് കപ്പലിന്റെ ബന്ധങ്ങൾ തകരാതെ മരപ്പലകൾ ഇളകാതെ ഓരോ ആഘോ തത്തെയും പ്രതിരോധിച്ചു നിന്നത് അതിശയിപ്പിക്കുന്ന കാര്യമായിരുന്നു. ഒരു നിമിഷത്തിൽ കപ്പൽ ആകാശമേഘങ്ങൾക്കു തൊടാവുന്ന ഉയരത്തിലേക്കെടുത്തെറിയപ്പെട്ടു. അടുത്ത നിമിഷം കടലിന്റെ അടിത്തട്ടിലെ മണൽ കൂനകളിലേക്ക് ഇടിച്ചു കയറി. പലപ്പോഴും കപ്പലിന്റെ പായ്കളും പാരവും തിരമാലകളിൽ മൂടപ്പെട്ടു. ചില നിമിഷങ്ങളിൽ അവർണ്ണനീയമായ ഭീകരതയോടെ കപ്പൽ ഉയർത്തപ്പെട്ടപ്പോൾ മാലാഖമാർ കപ്പൽ തങ്ങളുടെ കൈകളിൽ വായുവിൽ സുരക്ഷിതമായി ഉയർത്തിപ്പിടിച്ചു. ഇപ്രകാരമുള്ള അത്ഭുതകരമായ സംരക്ഷണം തങ്ങൾ ക്കു ലഭ്യമാകുന്നത് നാവികരും യാത്രക്കാരും ശ്രദ്ധിച്ചിരുന്നു. എങ്കിലും അതിന്റെ കാരണം എന്തായിരിക്കുമെ അവർക്കറിയാൻ കഴിഞ്ഞില്ല. അവരാകട്ടെ മുന്നിൽ
കണ്ട ദുരന്തത്താൽ ഭയചകിതരായി തങ്ങളുടെ വിധിയ പഴിച്ചും നാശത്തെയോർത്ത് വിലപിച്ചും കഴിഞ്ഞു. ഇതേ സമയം പിശാചുക്കൾ അവർക്ക് കൂടുതൽ ദുരിതമെ ത്തിക്കാനായി മനുഷ്യാകാരം പൂണ്ട് മറ്റ് കപ്പലുകളിൽ സഞ്ചരിച്ചിരുന്ന നാവികരുടെ ശബ്ദങ്ങളിൽ അവരെ ഉച്ചത്തിൽ വിളിക്കുകയും തങ്ങളുടെ കപ്പലുകളിൽ അഭയം തേടാൻ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒപ്പം സഞ്ചരിച്ചിരുന്ന എല്ലാ കപ്പലുകളും കൊടുങ്കാറ്റിലകപ്പെട്ടെങ്കിലും പരിശുദ്ധ അമ്മ സഞ്ചരിച്ചിരുന്ന കപ്പലാണ് ഏറ്റവും വലിയ അപകട ഭീഷണിയിലായിരുന്നത്. പിശാചുക്കൾ അവരുടെ ക്രോധം മുഴുവൻ തിരിച്ചു വിട്ടത് പരിശുദ്ധ മറിയത്തിന്റെ കപ്പലിനു നേരെയായി രുന്നു. മറ്റു കപ്പലുകൾ താരതമ്യേന സുരക്ഷിതമായിരുന്നു. പിശാചുക്കളുടെ കുടിലതന്ത്രങ്ങളെപ്പറ്റി അവൾ കൃത്യമായി അറിഞ്ഞിരുന്നു. എന്നാൽ നാവികർ അത് അറിഞ്ഞിരുന്നില്ല. അതുമൂലം തങ്ങൾ കേട്ട ശബ്ദങ്ങൾ തങ്ങളുടെ പരിചയക്കാരായ നാവികരുടേതാണെന്നവർ കരുതി. തന്മൂലം അവർ തങ്ങളുടെ കപ്പലിനെ രക്ഷിക്കാൻ വേണ്ട ശ്രമങ്ങൾ ചെയ്യുന്നതിനു പകരം നിസ്സംഗരായി കപ്പലിനെ കടലിന്റെ ക്രോധത്തിനു വിട്ടുകൊടുത്തു. മറ്റേതെങ്കിലും കപ്പലിൽ കയറിക്കൂടാം എന്നായിരുന്നു. അവർ കരുതിയത്. നാവികർ കപ്പലിലെ തങ്ങളുടെ ജോലികൾ ഉപേക്ഷിച്ച മാത്രയിൽ മാലാഖമാരുടെ സംഘം അവർക്കു പകരം ദൗത്യങ്ങൾ ഏറ്റെടുക്കുകയും കപ്പലിന്റെ നിയന്ത്രണം വഹിക്കുകയും ചെയ്തു.