കൃതജ്ഞത പ്രകാശന പ്രാർത്ഥനയും കൂദാശ കർമവും അടങ്ങുന്ന സ്തോത്രയാഗ പ്രാർത്ഥന കുർബാനയുടെ ഹൃദയവും അത്യുച്ചകോടിയുമാണ്.
ക്രിസ്തുവിലൂടെ പരിശുദ്ധാത്മാവിൽ, പിതാവിന്, അവിടുത്തെ സകല പ്രവർത്തികളുടെയും അതായത്, സൃഷ്ഠി, വീണ്ടെടുപ്പ്, വിശുദ്ധീകരണം എന്നിവയുടെ പേരിൽ, ദൈവജനം കൃതജ്ഞത അർപ്പിക്കുന്നു കുർബാനയിൽ, വിശിഷ്യാ, സ്തോത്രയാഗ പ്രാർത്ഥനയിൽ. അങ്ങനെ സകല മാലാഖമാരോടും, എല്ലാ വിശുദ്ധരോടും,സ്വർഗവാസികൾ സകലരോടും ചേർന്ന് ദൈവജനം, വിശ്വാസ സമൂഹം ത്രൈശുദ്ധ ദൈവത്തിനു, അവിരാമം സ്തുതിയും കൃതജ്ഞതയും അർപ്പിക്കുന്നു.
സ്ഥാപന വിവരണത്തിൽ ക്രിസ്തുവിന്റെ വാക്കുകളുടെയും പ്രവർത്തികളുടെയും ശക്തിയും പരിശുദ്ധാത്മാവിന്റെ ശക്തിയും ഒത്തുചേർന്നു, ഒരിക്കൽ എന്നന്നേക്കുമായി, ഈശോ, കുരിശിലർപ്പിച്ച പരമയാഗത്തെ, അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളിൽ കൗദാശികമായി സന്നിഹിതമാക്കുന്നു (ആവർത്തിക്കുന്നു, അനുസ്മരിക്കുന്നു, ആഘോഷിക്കുന്നു) പുരോഹിതർ അവിടുത്തെ ഉപകരണങ്ങളും.