ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ദൈവാനുഗ്രഹം ആണ്.
” കർത്താവിന്റെ അനുഗ്രഹം സമ്പത്ത് നൽകുന്നു. അവിടുന്ന് അതിൽ ദുഃഖം കലർത്തുന്നില്ല (സുഭാ 10:26). ദൈവാനുഗ്രഹത്തെ ദുഃഖം കലരാത്ത ആർജിത ധനമായാണ് സുഭാഷിത ഗ്രന്ഥകാരൻ അവതരിപ്പിക്കുക. ദൈവാനുഗ്രഹം ദുഃഖത്തെ ഇല്ലാതാക്കുന്നുയെന്നല്ല ദുഃഖം അതിനെ സ്പർശിക്കുകയില്ല, സ്വാധീനിയ്ക്കയില്ല എന്നാണ് സൂചന. ജ്ഞാനത്തെ തിരസ്കരിച്ചു മൗഢ്യ ത്തെ പുൽകാൻ പലരും ഇഷ്ടപ്പെടുന്നതിനു കാരണമാണ് 10 :23 ലെ ചൊല്ലു വ്യക്തമാക്കുക.
“തെറ്റ് ചെയ്യുക മൂഢന് വെറുമൊരു വിനോദമാണ്; അറിവുള്ളവന് വിവേകപൂർവ്വമായ പെരുമാറ്റത്തിൽ ആണ് ആഹ്ലാദം”.
മനുഷ്യർ പ്രത്യേകിച്ച് യുവാക്കൾ നല്ലവരാണ്. പക്ഷേ തിന്മയുടെ വശീകരണ ശക്തിയിൽ നന്മയ്ക്ക് മങ്ങലേൽക്കുന്നു. ഭ്രമിപ്പിക്കുന്ന മോഹങ്ങൾ നിഷ്കളങ്ക ഹൃദയത്തെ വഴിതെറ്റിക്കുന്നു” (ജ്ഞാനം 4:12).
ഇവിടെയാണ് നിതാന്ത ജാഗ്രതയോടെ അവശ്യാവശ്യകത വ്യക്തമാവുക. പരിശുദ്ധാത്മാവിനെ സഹായത്തോടെ, പാപ സാഹചര്യങ്ങൾ പരിത്യജിച്ചു, എളിമപെട്ടു, ദൈവമേ, പാപിയായ എന്നിൽ കനിയണമേ ” എന്നു തീഷ്ണമായി പ്രാർത്ഥിക്കുക. തിരുവചനം മാനസാന്തരത്തിലേക്കും വിശുദ്ധിയിലേക്കും നയിക്കുന്നതിന്റെ മകുടോദാഹരണമാണ് സെന്റ് അഗസ്റ്റിൻ. അദ്ദേഹത്തിന്റെ മാനസാന്തര കഥ അറിയാത്തവർ വളരെ വിരളമായിരിക്കും. തന്റെ അമ്മ മോനിക്ക പുണ്യവതിയുടെ കരകവിഞ്ഞൊഴുകുന്ന കണ്ണീരോടു കൂടിയ നിരന്തരമായ പ്രാർത്ഥനയും, പരിത്യാഗ പ്രവർത്തികളും അഗസ്റ്റിന്റെ ജീവിതത്തിലെ ദൈവിക ഇടപെടലിനു വഴിതെളിച്ചു. അവിസ്മരണീയമായ ആ അശ്ശരീരി സ്വരം അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവിന് വഴിതെളിച്ചു.
(റോമാ 13:1-14)
“ഇതെല്ലാം ചെയ്യുന്നത് കാലത്തിന്റെ പ്രത്യേകത അറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്. എന്തെന്നാല്‍, ഇപ്പോള്‍ രക്ഷ നമ്മള് ആരും പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ അ ടുത്തെത്തിയിരിക്കുന്നു.
റോമാ 13 : 11
രാത്രി കഴിയാറായി; പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം.
റോമാ 13 : 12
പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോകലഹങ്ങളിലോ അ സൂയയിലോ വ്യാപരിക്കരുത്.
റോമാ 13 : 13
പ്രത്യുത, കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍. ദുര്മോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍.
റോമാ 13 : 14
നരക സർപ്പത്തിന്റെ തലയെ തകർക്കുന്ന അതിശക്തമായ ആയുധമാണ് ദൈവവചനം. പാറയെ തകർക്കുന്ന കൂടമാണത്. അനുദിനം വചനം ഭക്ഷിക്കുന്ന ഒരുവന് പ്രലോഭനങ്ങളെ ചെറുത്തു നിൽക്കുക വളരെ എളുപ്പമാണ്. വചനത്തെ അവഗണിക്കുന്നത് ആധ്യാത്മികതയുടെ ധൂമകേതു(നാശശക്തി)വാണ്. കുടുംബത്തിന്റെ വിശുദ്ധികരണത്തിൽ വചനത്തിന് സ്ഥാനം പരമപ്രധാനമാണ്.