പുതിയ നിയമത്തിന്റെ അടിത്തറയായി മാറാൻ പോകുന്ന സുവിശേഷങ്ങളെപ്പറ്റിയും മറ്റു തിരുലിഖിതങ്ങളെപ്പറ്റിയും പരിശുദ്ധ അമ്മയ്ക്ക് അറിവുണ്ടായിരുന്നു. തന്റെ തിരുക്കുമാരന്റെ സ്വർഗ്ഗാരോഹണ ദിനം മുതൽ അവൾ അപ്പസ്തോലന്മാർക്കും മറ്റു സുവിശേഷ രചയിതാക്കൾക്കും തെറ്റു കൂടാതെ സുവിശേഷരചന നടത്താൻ സാഷ്ടാംഗപ്രണാമം ചെയ്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. സഭയുടെ അമ്മയും ഗുരുനാഥയുമെന്ന നിലയിൽ ഈ ദൗത്യത്തിനു വേണ്ട തയാറെടുപ്പുകൾ അവൾ തന്നെയാണ് നിർവഹിക്കേണ്ടിയിരുന്നത്. എന്നാൽ തൻറ്റെ ഒരു അഗാധമായ വിനയം മൂലം അവൾ സഭയുടെ തലവനും വികാരിയുമായ വിശുദ്ധ പത്രോസിനെ ഈ ദൗത്യം heഏല്പിക്കാൻ അനുവാദം വാങ്ങി. ഇക്കാര്യത്തിൽ വിശുദ്ധ പത്രോസിന് അത്യുന്നതന്റെ സഹായം ലഭിക്കുന്നതിനുവേണ്ടി അപേക്ഷിച്ചു. അത്യുന്നത ദൈവം ഇതിനു വേണ്ട അനുഗ്രഹങ്ങൾ നല്കി. വിശുദ്ധ പത്രോസ് അവരോട് ക്രിസ്തുവിന്റെ ജീവിതരഹസ്യത്തെ സംബന്ധിച്ച് ലിഖിതങ്ങൾ തയാറാക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റി സംസാരിച്ചു. അതു വഴി സഭയുടെ വിശ്വസ്തമക്കൾക്ക് വ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളും ഇല്ലാതെ സുവിശേഷം ലഭ്യമാക്കാനും അപ്രകാരം പഴയനിയമത്തെ മാറ്റി പുതിയ നിയമം സ്ഥാപിതമാക്കാനും ഇടയാക്കും.
പരിശുദ്ധ അമ്മയോട് വിശുദ്ധ പത്രോസ് നേരത്തെ തന്നെ ആലോചനകൾ നടത്തിയിരുന്നു. കർ ത്താവിന്റെ ജീവിതം കുറിക്കുന്നതിന് വെളിപ്പെടുത്തൽ ലഭിക്കാനായി അവൾ അപ്പസ്തോലന്മാരെയും ശിഷ്യരെയും സമർപ്പിച്ചു പ്രാർത്ഥിച്ചു. പ്രാർത്ഥനയുടെ വേളയിൽ പത്രോസിന്റെ മേൽ ദിവ്യപ്രകാശം ഇറങ്ങി വന്നു. സ്വർഗത്തിൽ നിന്ന് ഒരു സ്വരം അവർ കേട്ടു. അത് ഇപ്രകാരമായിരുന്നു. ഉന്നത പുരോഹിതനായ സഭാതലവൻ രക്ഷകനായ കർത്താവിന്റെ ജീവിതവും അവൻ അരുളിച്ചെയ്ത മൊഴികളും രേഖപ്പെടുത്താൻ സുവിശേഷകരെ ചുമതലപ്പെടുത്തട്ടെ’ വിശുദ്ധ പത്രോസും മറ്റെല്ലാവരും അപ്പോൾ സാഷ്ടാംഗം പ്രണാമം ചെയ്ത് ദൈവത്തിന് നന്ദിയർപ്പിച്ചു. അവർ പ്രാർത്ഥനയിൽ നിന്നും എഴുന്നേറ്റപ്പോൾ പത്രോസ് സംസാരിച്ചു. “എന്റെ പ്രിയ സഹോദരനായ മത്തായി, ഉടനെ തന്നെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സുവിശേഷ രചന നിർവഹിക്കട്ടെ. ലൂക്കാ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സുവിശേഷം രചിക്കട്ടെ എന്റെ ഏറ്റം പ്രിയ സഹോദരനായ യോഹന്നാൻ നമ്മുടെ രക്ഷകനും ഗുരുവുമായ കർത്താവിന്റെ മഹാരഹസ്യങ്ങളെപ്പറ്റി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ലേഖനം ചെയ്യട്ടെ. പത്രോസിന്റെ വാക്കുകളെ ഉറപ്പിച്ചു സ്ഥാപിക്കുന്നതിനെന്നോണം അയാളുടെ മേൽ തെളിഞ്ഞ ദിവ്യപ്രകാശം, തന്റെ പ്രസ്താവം ആവർത്തിച്ചു പറഞ്ഞു തീരുന്നതുവരെയും അവിടെ തങ്ങി നിന്നു. പത്രോസിന്റെ നിർദേശങ്ങളെ എല്ലാവരും സ്വീകരിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കുള്ളിൽ വിശുദ്ധ മത്തായി തന്റെ സുവിശേഷരചന ആരംഭിച്ചു.ഊട്ടുശാലയിൽ ഉള്ള ഒരു അറയിൽ പ്രാർത്ഥനയിൽ മുഴുകിയിരിക്കുമ്പോൾ ഈ ദിവ്യ ചരിത്രരചനയ്ക്കു വേണ്ട ജ്ഞാനം ലഭിക്കുന്നതിനായി വിശുദ്ധ മത്തായി പ്രാർത്ഥിച്ചു. അപ്പോൾ പരിശുദ്ധ മറിയം അതീവ പ്രതാപത്തോടെ ഒരു സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന രൂപത്തിൽ പ്രത്യക്ഷയായി. എന്നാൽ മുറിയുടെ വാതിലുകൾ അപ്പോഴും അടഞ്ഞുകിടന്നിരുന്നു.
പ്രാർത്ഥനയിൽ ആയിരുന്ന മത്തായിയോട് എഴുന്നേൽക്കാൻ അവൾ ആവശ്യപ്പെട്ടു. അയാൾ എഴുന്നേറ്റ് ആശീർവാദം യാചിച്ചു നിന്നു. അപ്പോൾ അമ്മ അയാളോട് ഇപ്രകാരം പറഞ്ഞു.
“എന്റെ ദാസനായ മത്തായി, അത്യുന്നതൻ തന്റെ അനുഗ്രഹങ്ങളുമായി ഇതാ എന്നെ നിന്റെ പക്കൽ അയ ച്ചിരിക്കുന്നു. ആ അനുഗ്രഹം ഏറ്റുവാങ്ങി ശക്തിപ്പെട്ട് നീ നിനക്കേല്പിച്ചു തരപ്പെട്ട ഏറ്റം ഭാഗ്യപ്പെട്ട ദൗത്യമായ സുവിശേഷ രചന ചെയ്തു തുടങ്ങുക. ഈ ദൗത്യത്തിൽ നിനക്കെപ്പോഴും തുണയായി പരിശുദ്ധാത്മാവ് ഉണ്ടായി രിക്കും. അരൂപിയുടെ സഹായം നിനക്കു ലഭിക്കാനായി ഞാൻ നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരിക്കും. എന്നാൽ എന്നെ സംബന്ധിച്ചിടതോളം ഒരു കാര്യം ബോധിപ്പി ക്കുന്നു. വചനം മാംസമായ മഹാരഹസ്യമാകുന്ന മനുഷ്യാവതാരത്തെ വെളിവാക്കുന്നതിനും അവനിലുള്ള വിശ്വാസത്തിൽ സഭയെ ഉറപ്പിക്കാനും വേണ്ടുന്ന വിവ രങ്ങൾ മാത്രം ഇതിൽ ഉൾക്കൊള്ളിച്ചാൽ മതിയാകും. വിശ്വാസം ഭൂമിയിൽ ഉറപ്പിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ സർവശക്തനായവൻ അതിന് സമയമാകുമ്പോൾ അതി നു യോഗ്യരായ മനുഷ്യരെ തിരഞ്ഞെടുത്ത് അവരിലൂടെ തന്റെ വിശ്വാസികൾക്ക് വെളിപ്പെടുത്താനാഗ്രഹിക്കുന്ന മഹാരഹസ്യങ്ങളെയും അനുഗ്രഹങ്ങളെയും അവിടുത്ത കരങ്ങളാൽ എന്നിലൂടെ അവതരിപ്പിച്ചുകൊള്ളും വിശുദ്ധ മത്തായി പരിശുദ്ധ മറിയത്തിന്റെ ഈ കല്പന പൂർണ്ണമായും ഉൾക്കൊണ്ടു നിൽക്കവേ, പരിശുദ്ധാരൂപി അദ്ദേഹത്തിൽ ആവസിച്ചു. അതു ദൃശ്യരൂപത്തിലായിരുന്നു. പരിശുദ്ധ മറിയത്തിന്റെ സാന്നിധ്യത്തിൽ അപ്പോൾ തന്നെ വിശുദ്ധ മത്തായി സുവിശേഷ രചന ആരംഭിച്ചു. പരിശുദ്ധ അമ്മ ആ സമയത്ത് അവിടെ നിന്നും തിരോധാനം ചെയ്യുകയും മത്തായി തന്റെ രചന തുടരുകയും ചെയ്തു. അവിടെ ആരംഭിച്ച ആ ചരിത്രം യൂദായിൽ വച്ചു തന്നെ എഴുതി പൂർത്തിയാക്കി. കർത്താവിന്റെ വത്സരം നാല്പത്തിരണ്ടാമാണ്ടിൽ മേൽ വിവരിച്ച സംഭവം നടന്നു. ഹീബ്രു ഭാഷയിലായിരുന്നു വിശുദ്ധ മത്തായി സുവിശേഷം രചിച്ചത്.
നാലു വർഷത്തിനുശേഷം സുവിശേഷകനായ മർക്കോസ് തന്റെ രചന നടത്തി. അത് കർത്താവിന്റെ വത്സരം നാല്പത്തി ആറിലായിരുന്നു. മർക്കോസും ഹീബ്രു ഭാഷയിലാണ് സുവിശേഷം രചിച്ചത്. ഈ രചന പാലസ്തീനാ പ്രദേശത്ത് വച്ചാണ് നടത്തിയത്. എഴുത്ത് തുടങ്ങുന്നതിന് മുമ്പ് മർക്കോസ് തന്റെ കാവൽ മാലാഖയെ ശരണം പ്രാപിച്ചു. പരിശുദ്ധ രാജ്ഞിയെ തന്റെ നിയോഗം അറിയിക്കുകയും ദൈവത്തിന്റെ ജ്ഞാനം നിറഞ്ഞ് തന്റെ രചനയെ ധന്യമാക്കണമെന്നും പ്രാർ ത്ഥിച്ചു. ആ പ്രാർത്ഥന പരിശുദ്ധ കന്യക അപ്പോൾ തന്നെ സ്വീകരിച്ചു. കർത്താവിന്റെ കല്പന പ്രകാരം മാലാഖമാർ മാതാവിനെ മഹത്വമണിയിച്ച് ആഘോഷ മായി സുവിശേഷകൻ പ്രാർത്ഥനയിലായിരിക്കുന്നിടത്ത് എത്തിച്ചു. അതിമനോഹരവും പ്രകാശവീചികൾ പ്രസരി പ്പിക്കുന്നതുമായ ഒരു സിംഹാസനത്തിൽ ആരൂഢനായി മർക്കോസിന്റെ മുമ്പിൽ അവൾ കാണപ്പെട്ടു. അവളുടെ മുമ്പിൽ സാഷ്ടാംഗം പ്രണാമമർപ്പിച്ചുകൊണ്ട് മർക്കോസ് പറഞ്ഞു. ലോകരക്ഷകന്റെ മാതാവും സകല സൃഷ്ടിജാലങ്ങളുടെയും രാജ്ഞിയുമായ മറിയമേ, ഞാൻ ഈ കൃപാവരത്തിന് തീർത്തും അയോഗ്യനും അങ്ങയുടെയും തിരുപുത്രന്റെയും എളിയ ദാസനാകുന്നു. സ്വർഗീയ രാജ്ഞി ഇപ്രകാരം മറുപടി പറയുന്നു. “നീ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന അത്യുന്നതൻ നിന്റെ പ്രാർത്ഥന ശ്രവിച്ചതായി നിന്നെ അറിയി ക്കാൻ എന്നെ ചുമതലപ്പെടുത്തി അയച്ചിരിക്കുന്നു. ഈ നിയോഗത്തിന് നിനക്കു പ്രചോദനം നല്കാൻ പരിശുദ്ധാത്മാവിനെ അയച്ചതുപോലെ തന്നെ ഇതിന്റെ രചനയിൽ വേണ്ട മാർഗ്ഗനിർദേശങ്ങളും നല്കും. തുടർന്ന് വിശുദ്ധ മത്തായിയോട് പറഞ്ഞതുപോലെ തന്നെ സംബന്ധിച്ച രഹസ്യങ്ങളെപ്പറ്റി എഴുതരുത് എന്നും സൂചിപ്പിച്ചു. ആ നിമിഷത്തിൽ പരിശുദ്ധാത്മാവ് ദൃശ്യവും മൂർത്തവുമായ രൂപത്തിൽ മർക്കോസിന്റെ മേൽ ആവസിച്ചു. അയാളുടെ ഉള്ളിൽ ജ്ഞാനവും പ്രകാശവും നിറച്ചു. ആ സമയത്ത് പരിശുദ്ധ അമ്മയ്ക്ക് അറുപത്തി ഒന്ന് വയസായിരുന്നു. വിശുദ്ധ ജറോം പറയുന്നത് മർക്കോസ് തന്റെ സുവിശേ ഷം രചിച്ചത് റോമിൽ വച്ചായിരുന്നു എന്നാണ്. അവിടുത്തെ വിശ്വാസികൾ ആവശ്യപ്പെട്ടതിൻ പ്രകാരമാണ് അദ്ദേഹം തന്റെ ചെറിയ സുവിശേഷം രചിച്ചത്. ഞാൻ നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന കാര്യമിതാണ്. മേൽപ്പറഞ്ഞ സുവിശേഷം പാലസ്തീ നായിൽ രചിക്കപ്പെട്ട സുവിശേഷത്തിന്റെ പരിഭാഷയുടെ ഒരു പകർപ്പായിരുന്നു. എന്തെന്നാൽ റോമിലെ ക്രിസ് ത്യാനികളുടെ കൈവശം മർക്കോസിന്റെയോ മറ്റാരു ടെയെങ്കിലുമോ സുവിശേഷങ്ങൾ ഉണ്ടായിരുന്നില്ല. ആയതിനാൽ അദ്ദേഹം തന്നെ ലത്തീൻ ഭാഷയിൽ ഒര പകർപ്പു നിർമ്മിച്ചതായി കരുതാം.