മുമ്പു പ്രസ്താവിച്ച ഭക്തിവഴി നമ്മെത്തന്നെയും നമ്മുടെ യോഗ്യതകളെയും പരിഹാരകൃത്യങ്ങളെയും നാം മറിയത്തിനു സമർപ്പിക്കുമ്പോൾ, അവൾ അവ സ്വീകരിക്കുകയും. നമ്മുടെ പഴയവസ്ത്രം ഉരിഞ്ഞുമാറ്റി നമ്മെ ശുദ്ധീകരിച്ചു സ്വർഗ്ഗീയ പിതാവിന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുവാൻ യോഗ്യരാക്കുകയും ചെയ്യുന്നു.
(1) പ്രഥമജാതനായ ഏസാവിന്റെ – തന്റെ സുതനായ ഈശോയുടെ നവവും ശുഭവും അമൂല്യവും സുഗന്ധപൂർണ്ണവുമായ വസ്ത്രങ്ങൾ നമ്മെ അണിയിക്കുന്നു. ആ വസ്ത്രങ്ങൾ അവളാണു സൂക്ഷിക്കുന്നത്. അത് അവളുടെ അധി കാരത്തിനു കീഴിലാണു താനും. കാരണം, ഈശോമിശിഹായുടെ സുകൃതങ്ങളും യോഗ്യതകളും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും അവളാണ്. ഇഷ്ടമുള്ളവർക്കു മാത്രമേ അവൾ അവ പ്രദാനം ചെയ്യൂ.അതും, അവൾക്ക് ഉചിതമെന്നു തോന്നുന്ന സമയത്തും വിധത്തിലും ഇഷ്ടമുള്ള അളവിലും മാത്രം
(2) അവൾ കുരുതി കഴിച്ച ആട്ടിൻ കുട്ടികളിൽ നിന്നുരിഞ്ഞെടുത്ത തോൽകൊണ്ട് അവൾ തന്റെ ദാസരുടെ കണ്ഠവും കരങ്ങളും ആവരണം ചെയ്യുന്നു. മറ്റുപ്രകാരത്തിൽ പറ ഞ്ഞാൽ, അവരുടെ പ്രവൃത്തികളുടെതന്നെ യോഗ്യതകൾകൊണ്ട് അവൾ അവരെ അലങ്കരിക്കുന്നു; അവരിൽ അശുദ്ധവും വികലവുമായുള്ളതെല്ലാം ഛേദിച്ചുകളയും അഥവാ നിഹനിക്കും; കൃപാവരപ്രവർത്തനത്തിന്റെ സദ്ഫലങ്ങളെ കളങ്കപ്പെടുത്തുകയോ ഒരു കണികപോലും നഷ്ടപ്പെ ടുത്തുകയോ ചെയ്യാതെ, അവരുടെ കഴുത്തും കൈകളും മോടിപിടിപ്പി ക്കുവാനും ശക്തിപ്പെടുത്തുവാനും വേണ്ടി അവൾ അവയെ കാത്തുസ ക്ഷിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തുനാഥന്റെ നുകം വഹിക്കുവാനും (നുകം കഴുത്തിലാണല്ലോ വഹിക്കുക) ദൈവമഹത്ത്വത്തിനും സഹോദരരുടെ രക്ഷയ്ക്കും വേണ്ടി അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നതിനും അവരെ ശക്തിപ്പെടുത്തുന്നു.
(3) അവൾ തന്റെ യോഗ്യതകളും പുണ്യങ്ങളുമാകുന്ന വസ്ത്രം സമ്മാനിക്കുന്നതിലൂടെ അവ രുടെ വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും പുതുസൗരഭ്യവും നവശോഭയും നല്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ വളരെ പുണ്യമായി ജീവിതം നയിച്ച ഒരു സന്യാസിനി പറയുന്നു: “ഇതു മറിയം തന്റെ മരണപ്രതികയിലൂടെ അവർക്ക് അവകാശമായികൊടുത്തിട്ടുള്ളതാണ്”. വെളിപാടുവഴിയാണ് ആ സന്യാസിനി ഇതു ഗ്രഹിച്ചത്. അവളുടെ എല്ലാ സേവ കരും അടിമകളും ഇരട്ടവസ്ത്രം ധരിച്ചിട്ടുണ്ട് – അവളുടെയും അവളുടെ സുതന്റെയും. “അവർക്കു ധരിക്കാൻ ഇരട്ടവസ്ത്രങ്ങളുണ്ട്” (സുഭാ. 31:21). ആകയാൽ, ഹിമവർണ്ണനായ ഈശോയുടെ തണുപ്പിനെ അവർ ഒട്ടുംതന്നെ ഭയപ്പെടേണ്ടതില്ല. എന്നാൽ, നഗ്നരും ഈശോമിശിഹായുടെയും പരിശുദ്ധകന്യകയുടെയും യോഗ്യതകൾ ഉരിഞ്ഞു നീക്കപ്പെട്ടവരുമായ തിരസ്കൃതർക്ക് ആ ശൈത്യം ഒരു നിമിഷം പോലും സഹിക്കാനാവില്ല.
അവർക്കു സ്വർഗ്ഗീയ പിതാവിന്റെ അനുഗ്രഹം വാങ്ങിക്കൊടുക്കുകയാണ് അടുത്തതായി മറിയം ചെയ്യുന്നത്. ഏറ്റവും ഇളയവരും ദത്തുപുത്രരുമെന്ന നിലയിൽ സ്വാഭാവികമായി അവർക്ക് അതിനവകാശമില്ല. എന്നാലും, പുതിയതും അമൂല്യവും പരിമളം തൂകുന്നതുമായ വസ്ത്രങ്ങളണിഞ്ഞ്, ആത്മശരീരങ്ങളെ നന്നായി ഒരുക്കി മനോഹരമാക്കി, സുപ്രതീക്ഷയോടെ അവർ സ്വർഗ്ഗീയ പിതാവിനെ സമീപിക്കുന്നു. അവരുടെ സ്വരം കേൾക്കുമ്പോൾ, അതു പാപികളുടെ സ്വരമാണെന്ന് അവിടുത്തേക്കറിയാം. തോൽകൊണ്ട് ആവൃതമായ അവരുടെ കരങ്ങളെ അവിടുന്നു സ്പർശിക്കുന്നു. അവിടുന്നു വസ്ത്രങ്ങളുടെ സുഗന്ധം (ഖ്രാണിക്കുന്നു; അവരുടെ മാതാവായ മറിയം തനിക്കുവേണ്ടി പാകപ്പെ ടുത്തിയവ അവിടുന്ന് ആസ്വദിക്കുന്നു. ഒന്നാമതായി തന്റെ സുതന്റെയും അവിടുത്തെ വിമലജനനിയുടെയും യോഗ്യതകളും പുണ്യപരിമളവും അവരിൽ കണ്ടുകൊണ്ട്, അവിടുന്ന് അവർക്കു ദ്വിവിധാനുഗ്രഹങ്ങൾനല്കുന്നു; (a) “ആകാശത്തിന്റെ മഞ്ഞ്” (ഉത്പ. 27:28) മഹത്ത്വത്തിന്റെ ബീജമായ കൃപാവരം.
“ദൈവം സ്വർഗ്ഗീയമായ എല്ലാ ആത്മീയ വരങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചു” (എഫേ 13) (5) “ഭൂമിയുടെ ഫലപുഷ്ടി” (ഉത്പ. 27:28) ഈ നല്ല പിതാവ് അവർക്ക് അനുദിനഭോജനവും മതിയാവുന്നത് ഭൗതികസമ്പത്തും നൽകുന്നു. രണ്ടാമതായി അവിടുന്ന് അവരെ തിരസ്കൃതരുടെ അധിപരാക്കുന്നു. എന്നാൽ ക്ഷണഭംഗുരമായ ഈ ലോകത്തിന്റെ ആധിപത്യം പോലെ എപ്പോഴും അതു പ്രത്യക്ഷത്തിൽ കാണപ്പെടുകയില്ല (1 കോറി. 7:31) പലപ്പോഴും തിരസ്കൃതരാണ് ഈ ലോകത്തിൽ അധിപന്മാർ, ദൃഷ്ടന്മാർ എത്രനാൾ അഹങ്കരിക്കും? ദുഷ്ടൻ പ്രബലനാകുന്നതും ലബനോനിലെ ദേവദാരുപോലെ ഉയർന്നു നില്ക്കുന്നതും ഞാൻ കണ്ടി ട്ടുണ്ട്” (സങ്കി, 37:35), പക്ഷെ തെരഞ്ഞെടുക്കപ്പെട്ടവരുടേത് യാർത്ഥ മായ ആധിപത്യം തന്നെയാണ്. പരലോകത്തിൽ എന്നേയ്ക്കും ഇതു പ്രത്യക്ഷപ്പെടും. പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നതുപോലെ, അവർ ജനതകളെ ഭരിക്കും; രാജ്യങ്ങളുടെമേൽ ആധിപത്യം സ്ഥാപിക്കും (ജ്ഞാനം. 3:8), മൂന്നാമതായി അവരെയും അവരുടെ സമ്പാദ്യങ്ങളെയും അനുഗ്രഹിക്കുന്നതുകൊണ്ട് ദൈവം തൃപ്തിപ്പെടുന്നില്ല. അവിടുന്ന് അവരെ അനുഗ്രഹിക്കുന്നവരെ അനുഗ്രഹിക്കുകയും, അവരെ ശപിക്കു കയും പീഡിപ്പിക്കുകയും ചെയ്യുന്നവരെ ശപിക്കുകയും ചെയ്യും.