അഹങ്കാരികളായ പണ്ഡിതരാണ്. ഇക്കൂട്ടർ, എടുത്തുചാട്ടക്കാരും സ്വയം പര്യാപ്തമെന്ന് അഭിമാനിക്കുന്ന ഇവർക്കുമുണ്ട്, മാതാവിന്റെ ബഹുമാനത്തിനായി ചില ഭക്തകൃത്യങ്ങൾ, എന്നാൽ, സാധാരണക്കാർ നിഷ്കളങ്കഹൃദയത്തോടും തീവഭക്തിയോടും കൂടി ചെയ്യുന്ന ഭക്തകൃത്യങ്ങളെല്ലാം അവർ ദോഷൈകദൃഷ്ടിയോടെ നിരൂപണം ചെയ്യും. അവയൊന്നും അവരുടെ ചിന്താഗതിക്ക് അനുരൂപമല്ല; കാരണം, പരിശുദ്ധ കന്യകയുടെ മാദ്ധ്യസ്ഥശക്തിയും കാരുണ്യവും തെളിയിക്കുന്ന അദ്ഭു തങ്ങളിൽ -അവ വിശ്വാസയോഗ്യരായ ഗ്രന്ഥകാരന്മാർ സാക്ഷിക്കുന്ന തായാലും, സന്ന്യാസസഭകളുടെ ദിനവൃത്താന്തത്തിൽ വിവരിക്കപ്പെടു ന്നതായാലും – അവർക്കു വിശ്വാസമില്ല. നിഷ്കളങ്കരും വിനീതരുമായ ഭക്തജനങ്ങൾ ചിലപ്പോൾ തെരുവിനരികെ നിന്നുപോലും മാതൃസ്വരൂ പത്തിന്റെ മുമ്പിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതു കാണുക അവർക്ക് അസഹ്യമാണ്. അപ്രകാരം ചെയ്യുന്നവർ വിഗ്രഹാരാധകരാണുപോലും അവർ ആരാധിക്കുന്നത് കല്ലും മരത്തെയുമാണു പോലും ബാഹ്യമായ ഈ ഭക്തിപ്രകടനങ്ങളൊന്നും തങ്ങൾക്ക് ആവശ്യമില്ലെന്നും മാതാവി നെപ്പറ്റി പറയുന്ന അദ്ഭുതങ്ങൾ വിശ്വാസയോഗ്യമല്ലാത്ത കെട്ടുകഥ കൾ ആണെന്നുമാണ് അവരുടെ നിലപാട്. സഭാപിതാക്കന്മാർ മാതാ വിന്റെ The criticsപ്രാസംഗികരെപ്പോലെ, പിതാക്കന്മാർ. ആലങ്കാരികമായും അതിശയോക്തി കലർത്തിയും പറയുന്നതാണെന്നു അവർ വാദിക്കും. അതുമല്ലെങ്കിൽ അവർ അതുതെറ്റായി വ്യാഖ്യാനിക്കും.
അഹങ്കാരികളും ലൗകികരുമായ ഇത്തരക്കാരെ വളരെയേറെ ഭയ പ്പെടുകതന്നെ വേണം. ദൈവമാതൃഭക്തിക്ക് എതിരായി അപരിഹാര്യ മായ തെറ്റ് അവർ ചെയ്യുന്നു. ദുരുപയോഗത്തെ ദൂരീകരിക്കുവാൻ എന്ന ഭാവന അവർ വിശ്വാസികളെ ഈ ഭക്തിയിൽനിന്ന് ബഹുദൂരം അകറ്റിക്കളയുന്നു.