ട്രെന്റ് സൂനഹദോസ് സമാപിച്ചിട്ട് അഞ്ചാം വർഷം, കൃത്യമായി പറയുന്നപക്ഷം 1566 –ൽ തോറെണ്സ് എന്ന സ്ഥലത്തു ഫ്രാൻസിസ് ജനിച്ചു.പാരീസിലും പാദുവായിലും വിദ്യാഭ്യാസം നടത്തിയശേഷം 1593 –ൽ ഫ്രാൻസിസ് ഒരു വൈദികനായി. ഒരു കാൽവിനിസ്റ് ഇടവകയിലാണ് അദ്ദേഹം ജോലി ആരംഭിച്ചത്. വിശുദ്ധി പ്രസംഗിക്കുന്ന ഒരു അപ്പസ്തോലനായി അദ്ദേഹം രംഗപ്രവേശം ചെയ്തു. അന്ത്യംവരെ അങ്ങനെ തുടർന്ന്.
1602 –ൽ ഫ്രാൻസിസ് ജെനേവായിലെ മെത്രാനായി നിയമിക്കപ്പെട്ടു. വളരെ പ്രശ്നങ്ങളുണ്ടായിരുന്ന ആ രൂപതയെ ക്രമപ്പെടുത്താൻ പ്രയോഗിച്ച നയം ശാന്തതയുടെയാണ്. ഒരുതുള്ളി തേൻകൊണ്ട് ഒരു ചാറ ചുറുക്കകൊണ്ടെന്നതിനേക്കാൾ കൂടുതൽ ഈച്ചകളെ പിടിക്കാമെന്നു വി. ഫ്രാൻസിസ് പറഞ്ഞുവന്നിരുന്നു. അതായത് കോപം കൊണ്ടെന്നതിനേക്കാൾ കൂടുതൽ ആത്മാക്കളെ ശാന്തത കൊണ്ട് നേടിയെടുക്കാമെന്നു സാരം. പാഷണ്ഡികളോട് അദ്ദേഹം പ്രദർശിപ്പിച്ചിരുന്ന ശാന്തത കണ്ടു തെറ്റിദ്ധരിച്ച ഒരാൾ അദ്ദേഹത്തോട് പറഞ്ഞു : “ഫ്രാൻസിസ് ഓഫ് സെയിത്സ് സ്വർഗ്ഗത്തിലേക്ക് പോകും; എന്നാൽ ജെനേവായിലെ മെത്രാന്റെ കാര്യം ഉറപ്പു പറയുക എനിക്ക് സാധ്യമല്ല. ശാന്തനായ മെത്രാൻ വഞ്ചിതനാകും.” ഫ്രാൻസിസ് പ്രതിവചിച്ചു:”കാർക്കശ്യം കൊണ്ടെന്നതിനേക്കാൾ ശാന്തതകൊണ്ട് വരുന്ന തെറ്റിന് ഉത്തരം പറയുകയാണെനിക്കെളുപ്പം.ദൈവം സ്നേഹമല്ലേ? പിതാവായ ദൈവം കാരുണ്യവാനായ ഒരു പിതാവാണ്; പുത്രനായ ദൈവം ഒരു കുഞ്ഞാടാണ്; പരിശുദ്ധാത്മാവായ ദൈവം പ്രാവാണ്, അതായത് ശാന്തത തന്നെ.”
ഫ്രാൻസിസ് സെയിൽസും ഫ്രഞ്ച് സാഹിത്യകാരന്മാരിൽ സമുന്നതമായ സ്ഥാനം കൈവശമാക്കിയിട്ടുള്ള ഒരാളാണ് . ഭക്തമാർഗ്ഗ പ്രവേശിക, സ്നേഹത്തെപ്പറ്റിയുള്ള ഉപദേശങ്ങൾ തുടങ്ങിയ അദ്ദേഹത്തിന്റെ ആധ്യാത്മിക ഗ്രന്ഥങ്ങൾ സുമധുരങ്ങളാണ്.
വി. ജെയിൻ ഫ്രാൻസിസ് ശന്താൾഎന്ന വിധവയുടെ സഹകരണത്തോടെ വിശുദ്ധൻ സ്ഥാപിച്ച വിസിറ്റേഷൻ അദ്ദേഹത്തിന്റെ പരിശുദ്ധിക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് ഇന്നും സജീവമായി നിലകൊള്ളുന്നു. രോഗീലേപനം സ്വീകരിച്ച ശേഷം ഫ്രാൻസിസ് പറഞ്ഞു: “എന്റെ ഹൃദയമേ, എന്റെ ശരീരമേ, സജീവമായ ദൊവാതിൽ ആനന്ദിക്കുക. അനവരതം കർത്താവിന്റെ സ്തുതികൾ ഞാൻ പാടും എന്ന് ഞാൻ അങ്ങയുടെ മുമ്പിൽ നിൽക്കും? എന്റെ പ്രിയനേ അങ്ങ് എവിടെ വസിക്കുന്നു? എവിടെ ഭക്ഷിക്കുന്നു? എന്റെ ആഗ്രഹം അങ്ങേക്കറിയാം. എന്റെ നെടുവീർപ്പുകൾ അങ്ങേക്ക് അജ്ഞാതമാണ്. എന്റെ ദൈവമേ, എന്റെ സർവ്വസമേ, നിത്യഗിരികളുടെ ആഗ്രഹം തന്നെയാണ് എന്റെ ആഗ്രഹവും.”
ഫ്രാൻസിസ് സെയിൽസിനു 20 കൊല്ലം വേണ്ടിവന്നു തന്റെ മുൻകോപത്തെ നിയന്ത്രിക്കാൻ. എന്നാൽ എപ്പോഴുംകരുണമായും ശാന്തമായും വ്യപച്ചിരുന്ന വിശുദ്ധന് ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് ആരും കരുതിയില്ല. നിത്യമായ അദ്ദേഹത്തിന്റെ പ്രസന്നതയും ശാന്തതയും അദ്ദേഹത്തിന് ‘യോഗ്യനായ വിശുദ്ധൻ‘ എന്ന പേര് നേടിക്കൊടുത്തു.
വിചിന്തനം: “സഹനം കൂടാതെ വിശുദ്ധിയില്ല” (വി. ഫ്രാൻസിസ് സെയിൽസ് )