സ്നേഹംതന്നെയായ ഈ മാതാവു തന്റെ വിശ്വസ്തദാസർക്കു വേണ്ടി ദിവ്യസുതന്റെ പക്കൽ മാദ്ധ്യസ്ഥ്യം വഹിക്കുന്നു; തന്റെ പ്രാർത്ഥനകൾ വഴി അവിടുത്തെ സാന്ത്വനപ്പെടുത്തുന്നു; അവരെ ഗാഢമായി അവിടുത്തോട് ഒന്നിപ്പിക്കുകയും ചെയ്യുന്നു; ഈ ഐക്യം നിലനിർത്തുന്നു. ഇതാണ് അവൾ തന്റെ വിശ്വസ്തദാസരുടെമേൽ വർഷിക്കുന്ന പരമപ്രധാനമായ നന്മ.
പിതാവിന്റെ കിടക്കയെ സമീപിക്കുവാൻ റബേക്കാ യാക്കോബി നോടു പറഞ്ഞു. യാക്കോബു സമർപ്പിച്ച രുചികരമായ ഭക്ഷണം കഴിച്ചു. തൃപ്തനായ പിതാവ് അവനെ സ്പർശിക്കുകയും ആശ്ലേഷിക്കുകയും സന്തോഷത്തോടെ ചുംബിക്കുകയും ചെയ്തു. അവന്റെ വസ്ത്രങ്ങളുടെ സുഗന്ധം അത്യാഹ്ളാദത്തോടെ ആസ്വദിച്ചതിനുശേഷം അദ്ദേഹം ഉദ്ഘോഷിച്ചു. “കണ്ടാലും കർത്താവു കനിഞ്ഞനുഗ്രഹിച്ച വയലിന്റെ മണമാണ് എന്റെ മകന്റേത്” (ഉത്പ. 27:27). കൃപാവരത്തിന്റെ കേദാ രമായ മറിയമാണ് ഈ സമൃദ്ധമായ വയൽ. അവളുടെ പുണ്യയോഗ്യതകളുടെ സുഗന്ധമാണ് പിതാവിന്റെ ഹൃദയം കവർന്നത്. അവിടെയാ ണ്, തെരഞ്ഞെടുക്കപ്പെട്ടവരുടെ ഗോതമ്പുമണിയെ – തന്റെ ഏകസുതനെ – പിതാവായ ദൈവം വിതച്ചത്.
ഓ! ഭാവിലോകത്തിന്റെ പിതാവായ ഈശോമിശിഹായ്ക്ക്, മറി യത്തിന്റെ പരിമളം പൂശിയ മകൻ എത്ര സ്വീകാര്യനായിരിക്കും! (ഇ സ. 9:6) ഓ! എത്ര വേഗത്തിലും പൂർണ്ണമായുമായിരിക്കും ആ മകൻ അവിടുത്തോട് ഒന്നാക്കപ്പെടുക! ഇതിനെപ്പറ്റി ഞാൻ നന്നായി പ്രതിപാ ദിച്ചു കഴിഞ്ഞല്ലോ!
കൂടാതെ തന്റെ മക്കളുടെയും വിശ്വസ്തരായ ദാസരുടെയും മേൽ തന്റെ ആനുകൂല്യങ്ങൾ കുന്നുകൂട്ടുകയും അവർക്കു സ്വർഗ്ഗീയ പിതാവിന്റെ അനുഗ്രഹങ്ങളും യേശുവുമായുള്ള ഐക്യവും സമ്പാ ദിച്ചു കൊടുക്കുകയും ചെയ്യുന്നു. ഇതിലുമുപരിയായി അവരെ ഈശോ യിലും ഈശോയെ അവരിലും വസിപ്പിക്കുന്നു. അവൾ അവരെ കാത്തു സൂക്ഷിക്കുന്നു; കൃപാവരം നഷ്ടമാക്കിയേക്കുമോ, ശത്രുക്കളുടെ കെണി കളിൽ വീണുപോകുമോ എന്ന ഭയത്താൽ അവൾ അവർക്കു നിരന്തരം കാവൽ നില്ക്കും: “അവൾ പുണ്യവാന്മാരെ പൂർണ്ണതയിൽ കാത്തു സൂക്ഷിക്കുകയും മുമ്പു പ്രസ്താവിച്ചതുപോലെ, അവരെ അതിൽ 1 അന്ത്യംവരെ നിലനിർത്തുകയും ചെയ്യുന്നു.
ഇതാണ് തെരഞ്ഞെടുപ്പിന്റെയും ശാപത്തിന്റെയും പുരാതനവും മഹത്തരവുമായ പ്രതിരൂപങ്ങളായ യാക്കോബിന്റെയും ഏസാവിന്റെയും കഥയുടെ വ്യാഖ്യാനം. എത്ര അജ്ഞാതവും നിഗൂഢവുമായ പ്രതിരൂ പങ്ങൾ!