മറിയം തന്റെ ദാസരുടെ ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ ആവശ്യങ്ങളും നിർവ്വഹിച്ചുകൊടുക്കുന്നു. ഇതാണ്, നമ്മുടെ ദിവ്യനാഥ അവർക്കു ചെയ്യുന്ന രണ്ടാമത്തെ അനുഗ്രഹം. മുകളിൽ പ്രസ്താവിച്ചതുപോലെ, അവൾ അവർക്ക് ഇരട്ടവസ്ത്രം നല്കുന്നു. “ദിവ്യവിരുന്നാകുന്ന ദൈവത്തിന്റെ മേശയിലെ ഏറ്റവും ശ്രേഷ്ഠമായ മാംസാഹാരം നല്കിയാണ് അവൾ അവരെ പോറ്റുന്നത്. അത് അവൾ തന്നെ രൂപംകൊടുത്ത ജീവന്റെ അപ്പമാണ്.
“എന്റെ ഫലങ്ങൾക്കൊണ്ടു നിറയപ്പെടുവിൻ” (പ്രഭാ.24:26). അവൾ അവരോട് പറയുന്നു: എന്റെ പ്രിയപ്പെട്ട മക്കളെ, “ദിവ്യജ്ഞാനത്തിന്റെ നാമ ത്തിൽ എന്റെ സന്താനത്തെക്കൊണ്ടു നിറയുവിൻ. എന്നുവച്ചാൽ ഞാൻ ഈ ഭൂമിയിലേക്കു കൊണ്ടുവന്ന ജീവന്റെ ഫലമായ യേശുവിനെക്കൊണ്ടു നിറയുവിൻ. (സുഭാ, 9:5), മറ്റൊരവസരത്തിൽ അവൾ ഇതാവർത്തിച്ചു പറയുന്നു. വരുവിൻ ഈശോയാകുന്ന അപ്പം ഭക്ഷിക്കുവിൻ. ഞാൻ കൂട്ടിക്കലർത്തിയ സ്നേഹമാകുന്ന വീഞ്ഞു കുടിക്കുവിൻ (ഉത്ത. 5:1). അത്യുന്നതന്റെ കൃപാവരങ്ങളുടെയും അനുഗ്രഹങ്ങളുടെയും സൂക്ഷി പ്പുകാരിയും വിതരണക്കാരിയും മറിയമാകയാൽ, അതിലെ ഏറ്റവും ശ്രേഷ്ഠമായതിന്റെ നല്ലൊരുഭാഗം അവൾ തന്റെ മക്കളുടെയും ദാസ രുടെയും സംരക്ഷണത്തിനും പരിപോഷണത്തിനുമായി നല്കും തീർച്ച. ജീവന്റെ അപ്പം ഭക്ഷിച്ച് അവർ തടിച്ചുകൊഴുക്കുന്നു, ബ്രഹ്മചാരികളെ ഉദ്പാദിപ്പിക്കുന്ന വീഞ്ഞുകുടിച്ചു ലഹരിയിലാഴുന്നു (സഖ. 9:17).
അവൾ അവരെ തന്റെ വക്ഷസ്സിൽ വഹിക്കുന്നു (ഇസ്. 66:12). യേശുവിന്റെ നുകത്തിന്റെ ഭാരമെന്തന്നറിയാതെ ചുമക്കാൻ അവൾ സാഹചര്യം ക്രമീ കരിച്ചു കൊടുക്കുന്നു. ഭക്തിയാകുന്ന എണ്ണ അതിനെ മൃദുവാക്കുന്നു; ലാഘവപ്പെടുത്തുന്നു (ഏശ. 10:27).